മാരുതി സുസുക്കി ഐസി-എഞ്ചിൻ കാറുകൾ ഘട്ടം ഘട്ടമായി നിർത്തലാക്കാൻ ഒരുങ്ങുകയാണെന്നും 2030 ഓടെ ഹൈബ്രിഡുകൾ, ഇവികൾ, സിഎൻജി മോഡലുകൾ കൂടാതെ കംപ്രസ്ഡ് ബയോ ഗ്യാസ് (സിബിജി) അധിഷ്ഠിത മോഡലുകൾ ഉള്‍പ്പെടെ വിൽക്കും എന്നും ഗാഡിവാഡി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.
രാജ്യത്തെ ജനപ്രിയ വാഹന ബ്രാൻഡായ മാരുതി സുസുക്കി പരമ്പരാഗത ഐസിഇ എഞ്ചിൻ കാറുകൾ നിർത്തലാക്കാനുള്ള ഒരുക്കത്തിലാണെന്ന് റിപ്പോര്‍ട്ട്. മാരുതി സുസുക്കി ഐസി-എഞ്ചിൻ കാറുകൾ ഘട്ടം ഘട്ടമായി നിർത്തലാക്കാൻ ഒരുങ്ങുകയാണെന്നും 2030 ഓടെ ഹൈബ്രിഡുകൾ, ഇവികൾ, സിഎൻജി മോഡലുകൾ കൂടാതെ കംപ്രസ്ഡ് ബയോ ഗ്യാസ് (സിബിജി) അധിഷ്ഠിത മോഡലുകൾ ഉള്‍പ്പെടെ വിൽക്കും എന്നും ഗാഡിവാഡി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.
സിഎന്‍ജി, ശക്തമായ ഹൈബ്രിഡ് എന്നിവയുടെ രൂപത്തിൽ കമ്പനി ചില മോഡലുകള്‍ നിലവില്‍ വിൽക്കുന്നുണ്ടെങ്കിലും, അതിന്റെ പൂർണ്ണമായ ഇലക്ട്രിക് മോഡൽ അടുത്ത വർഷാവസാനം മാത്രമേ പുറത്തിറക്കൂ. എന്നാൽ ഐസിഇ എഞ്ചിനുകള്‍ അവസാനിപ്പിക്കാൻ കമ്പനി ലക്ഷ്യമിടുന്നുണ്ടെങ്കിലു ഇത് ഇവികളിലേക്ക് മാത്രം ഒതുങ്ങാൻ സാധ്യതയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ശക്തമായ ഹൈബ്രിഡുകൾ, ഫ്ലെക്സ് ഇന്ധനങ്ങൾ, സിഎൻജി മോഡലുകൾ, കംപ്രസ്ഡ് ബയോ ഗ്യാസ് (സിബിജി) തുടങ്ങിയ മറ്റ് ഓപ്ഷനുകൾ ഉപയോഗിച്ച് അതിന്റെ പോർട്ട്ഫോളിയോ വികസിപ്പിക്കാൻ നോക്കുന്നു. ഫ്ലെക്സ് ഇന്ധനങ്ങൾ, സിഎൻജി, സിബിജി എന്നിവയും ഐസിഇ എഞ്ചിനുകൾ ഉപയോഗിക്കുന്നു. പക്ഷേ പെട്രോൾ പോലുള്ള ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കുന്ന ശുദ്ധമായ പരമ്പരാഗത ഐസിഇ എഞ്ചിനുകളിൽ നിന്ന് മാറി കാർബൺ പുറന്തള്ളൽ കുറയ്ക്കുക എന്നതാണ് ഇവിടെ ലക്ഷ്യമാകുന്നത്.
undefined
പഞ്ചും എക്സ്‍റ്ററും വിറച്ചു തുടങ്ങി, വരുന്നൂ റെനോ കാര്‍ഡിയൻ
ഈ സാങ്കേതികവിദ്യകളിൽ ശ്രദ്ധേയമായ നിക്ഷേപം നടത്തി മാരുതി സുസുക്കി ഇതിനകം തന്നെ ഈ രീതിയിലേക്ക് പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇവി ഇൻഫ്രാസ്ട്രക്ചറിനായി ഇതിനകം 10,300 കോടി രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്, അതിൽ 7,300 കോടി രൂപ മറ്റൊരു ലിഥിയം അയൺ സെല്ലും ബാറ്ററി പാക്ക് നിർമ്മാണ യൂണിറ്റും നിർമ്മിക്കുന്നതിനും 3,000 കോടി രൂപ ഇവി നിർമ്മാണത്തിനും ഉപയോഗിക്കും. ഈ പ്ലാന്റുകളെല്ലാം അവരുടെ കരാറുകൾ പ്രകാരം ഗുജറാത്തിൽ സ്ഥാപിക്കും.
2031 ഓടെ മാരുതി സുസുക്കി ഇന്ത്യ വിൽക്കുന്ന എല്ലാ കാറുകളിലും കാർബൺ റിഡക്ഷൻ ടെക്‌നോളജി ഘടിപ്പിക്കുമെന്ന് എക്‌സിക്യൂട്ടീവ് കോർപ്പറേറ്റ് അഫയേഴ്‌സ് ഓഫീസർ രാഹുൽ ഭാരതി ഇടി ഓട്ടോയോട് പറഞ്ഞു. തങ്ങളുടെ ആദ്യ ഇലക്ട്രിക് വാഹനം അടുത്ത വർഷം അവസാനം അവതരിപ്പിക്കുമെന്നും ഈ മോഡൽ മറ്റ് രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുമെന്നും ഭാരതി പറഞ്ഞു. 550 കിലോമീറ്റർ ഉപയോഗിക്കാവുന്ന ഡ്രൈവിംഗ് റേഞ്ച് നൽകുന്നതിന് 60kWh ബാറ്ററി ഉപയോഗിക്കുന്ന അത്യാധുനിക വാഹനമാണ് ഇവിയെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.
അതേസമയം ഇവികളുടെ വില ഐസിഇ മോഡലുകളേക്കാൾ വളരെ കൂടുതലാണ്. ഇവികളിൽ വാഹന വിലയുടെ 70 ശതമാനത്തോളം ചെലവ് വരുന്നത് ബാറ്ററിയ്ക്കാണ്. ബാറ്ററി പ്രൊഡക്ഷൻ വർധിക്കുകയും വില കുറയുകയും ചെയ്തുകഴിഞ്ഞാൽ, ഈ സംഖ്യകൾ ഉയരുമെന്ന് പ്രതീക്ഷിക്കാം. ഇതാണ് മാരുതി സുസുക്കി ലക്ഷ്യമിടുന്നത്. എന്നാല്‍ 2030 -ന് മുമ്പ് കമ്പനിക്ക് ഇത് സാധിക്കുമോ എന്നത് കാത്തിരുന്ന് കാണണം.