ജാപ്പനീസ് മിനി എംപിവിയെ ഇന്ത്യയിലിറക്കാൻ മാരുതി; കൊതിപ്പിക്കും വില, മോഹിപ്പിക്കും ലുക്ക്!

By Web Team  |  First Published Jan 9, 2024, 6:29 PM IST

മാരുതി സുസുക്കി 2026-ഓടെ ജപ്പാൻ-സ്പെക്ക് സുസുക്കി സ്‌പേഷ്യയെ അടിസ്ഥാനമാക്കി ഒരു മിനി എസ്‌യുവി അവതരിപ്പിക്കാൻ ഒരുങ്ങുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ. ഈ 7 സീറ്റർ മോഡൽ അതിന്റെ ജാപ്പനീസ് മോഡലിന് സമാനമായ ബോക്‌സി ലുക്കും ഉയരവും ലഭിക്കും.


ന്ത്യൻ വാഹന വിപണിയിൽ തങ്ങളുടെ ആധിപത്യം നിലനിർക്കാനുള്ള തന്ത്രപരമായ നീക്കത്തിലാണ് മാരുതി സുസുക്കി. നിലവിലുള്ള മോഡൽ ലൈനപ്പ്, ഇലക്ട്രിക് വാഹനങ്ങൾ (ഇവികൾ), ഹൈബ്രിഡുകൾ, കംപ്രസ്‍ഡ് നാച്ചുറൽ ഗ്യാസ് (സിഎൻജി) വേരിയന്റുകളുടെ അവതരണം എന്നിവ ഉൾക്കൊള്ളുന്ന വിപുലമായ ഒരു ഉൽപ്പന്ന പ്ലാൻ മാരുതി സുസുക്കി ചാർട്ട് ചെയ്തിട്ടുണ്ട്. നടപ്പ് സാമ്പത്തിക വർഷത്തിൽ, കമ്പനി മൂന്ന് സുപ്രധാന ഉൽപ്പന്നങ്ങൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. അടുത്ത തലമുറ സ്വിഫ്റ്റ് ഹാച്ച്ബാക്ക്, നവീകരിച്ച ഡിസയർ കോംപാക്റ്റ് സെഡാൻ, eVX ആശയത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ഇലക്ട്രിക് എസ്‌യുവി എന്നിവയാണവ. കൂടാതെ, ജനപ്രിയ വാഗൺആർ ഹാച്ച്ബാക്ക് സമീപഭാവിയിൽ ഒരു മിഡ്-ലൈഫ് അപ്‌ഡേറ്റിന് വിധേയമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഹ്യുണ്ടായ് എക്‌സ്‌റ്ററിന് വെല്ലുവിളി ഉയർത്തുന്ന മൈക്രോ എസ്‌യുവി, ഗ്രാൻഡ് വിറ്റാര അടിസ്ഥാനമാക്കിയുള്ള മൂന്ന് നിര എസ്‌യുവി എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നു. 
അതേസമയം മാരുതി സുസുക്കി 2026-ഓടെ ജപ്പാൻ-സ്പെക്ക് സുസുക്കി സ്‌പേഷ്യയെ അടിസ്ഥാനമാക്കി ഒരു മിനി എസ്‌യുവി അവതരിപ്പിക്കാൻ ഒരുങ്ങുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ. ഈ 7 സീറ്റർ മോഡൽ അതിന്റെ ജാപ്പനീസ് മോഡലിന് സമാനമായ ബോക്‌സി ലുക്കും ഉയരവും ലഭിക്കും. നാല് മീറ്റർ വിഭാഗത്തിൽ തന്നെയായിരിക്കും ഈ കാറും എത്തുക. വൈഡിബി എന്ന കോഡുനാമത്തിൽ വരാനിരിക്കുന്ന ഈ മാരുതി മിനി എം‌പി‌വി അതിന്റെ ജാപ്പനീസ് പതിപ്പിനേക്കാൾ അല്പം നീളമുള്ളതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന് 3,395 എംഎം നീളം ലഭിക്കുന്നു. അതേസമയം ചെലവുചുരുക്കുന്നതിനായി സ്ലൈഡിംഗ് വാതിലുകളും ചില കിടിലൻ ഫീച്ചറുകളും കമ്പനി ഉപേക്ഷിച്ചേക്കാം.

പുതിയ വാഹനത്തിന്‍റെ ഫീച്ചറുകളും എഞ്ചിൻ സവിശേഷതകളും സംബന്ധിച്ച വിശദാംശങ്ങൾ നിലവിൽ അവ്യക്തമാണ്. പുതിയ മാരുതി മിനി എംപിവിയിൽ ബ്രാൻഡിന്റെ പുതിയ Z-സീരീസ് 1.2L പെട്രോൾ എഞ്ചിൻ സജ്ജീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.  ജപ്പാനിൽ, സുസുക്കി സ്‌പാസിയയ്ക്ക് കരുത്തേകുന്നത് 658 സിസി, 3-സിലിണ്ടർ എഞ്ചിൻ, മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയാണ്. ഇത് യഥാക്രമം 64PS, 52PS എന്നിവ നൽകുന്ന ടർബോ, നോൺ-ടർബോ പതിപ്പുകളിൽ ലഭ്യമാണ്. മൈക്രോ എംപിവിയിൽ 2WD, 4WD ഓപ്ഷനുകളുള്ള CVT ഗിയർബോക്‌സ് ഉണ്ട്, അതേസമയം ഇന്ത്യൻ പതിപ്പ് മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകൾ വാഗ്ദാനം ചെയ്തേക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ

Latest Videos

undefined

മാരുതി സുസുക്കിയുടെ ഉൽപ്പന്ന നിരയിൽ എർട്ടിഗയ്ക്കും XL6 നും താഴെ സ്ഥാനം പിടിക്കുന്ന പുതിയ ചെറിയ എംപിവി മാരുതി നെക്‌സ ഡീലർഷിപ്പുകൾ വഴി വിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു. ലോഞ്ച് ചെയ്യുമ്പോൾ, മോഡൽ 6.33 ലക്ഷം മുതൽ 8.97 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയുള്ള റെനോ ട്രൈബറുമായി നേരിട്ട് മത്സരിക്കും.

youtubevideo

click me!