അവിശ്വസനീയം! ഫ്രോങ്ക്സിന്‍റെ വിൽപ്പനയിൽ മാരുതി പോലും അമ്പരക്കുന്നു!

By Web TeamFirst Published Oct 14, 2024, 2:32 PM IST
Highlights

ലോഞ്ച് ചെയ്ത് രണ്ട് വർഷത്തിനുള്ളിൽ രണ്ടുലക്ഷം യൂണിറ്റുകൾ വിറ്റഴിച്ച് മാരുതി ഫ്രോങ്ക്സ് മറ്റൊരു വിൽപ്പന നാഴികക്കല്ല് മറികടന്നു. 2024 ജനുവരിയിൽ ഒരുലക്ഷം വിൽപ്പന നാഴികക്കല്ലിൽ എത്തിയ ഏറ്റവും വേഗമേറിയ പുതിയ മോഡൽ എന്ന നേട്ടത്തിന് പിന്നാലെ ഫ്രോങ്ക്സിന്‍റെ രണ്ടാമത്തെ നേട്ടമാണിത്. 

മാരുതി സുസുക്കിയുടെ മൈക്രോ എസ്‌യുവിയായ മാരുതി സുസുക്കി ഫ്രോങ്‌ക്‌സ് രാജ്യത്ത് മറ്റൊരു വിൽപ്പന നാഴികക്കല്ല് കൂടി കൈവരിച്ചു. 17.3 മാസത്തെ റെക്കോർഡ് സമയത്തിനുള്ളിൽ ഈ മോഡൽ രണ്ടുലക്ഷം വിൽപ്പന കടന്നു. ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും വേഗതയേറിയ പുതിയ മോഡലായി ഫ്രോങ്ക്സ് മാറി. വിപണിയിൽ എത്തി 10 മാസത്തിനുള്ളിൽ ഒരുലക്ഷം യൂണിറ്റ് ഫ്രോങ്ക്സ് വിൽക്കാൻ കമ്പനിക്ക് കഴിഞ്ഞിരുന്നു. അടുത്ത ഒരുലക്ഷം യൂണിറ്റുകൾ വെറും 7.3 മാസത്തിനുള്ളിൽ വിറ്റു. സെഗ്‌മെൻ്റിനുള്ളിൽ അപ്‌ഗ്രേഡ് ചെയ്യുന്ന ഉപഭോക്താക്കൾക്കിടയിൽ മാരുതി ഫ്രോങ്‌ക്‌സ് ആദ്യമായി വാങ്ങുന്നവരുടെ ശ്രദ്ധ പിടിച്ചുപറ്റിയതായി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിൻ്റെ മാർക്കറ്റിംഗ് ആൻഡ് സെയിൽസ് സീനിയർ എക്‌സിക്യൂട്ടീവ് ഓഫീസർ പാർത്ഥോ ബാനർജി പറഞ്ഞു.

നിലവിൽ, മാരുതി ഫ്രോങ്ക്സ് മോഡൽ ലൈനപ്പ് സിഗ്മ, ഡെൽറ്റ, ഡെൽറ്റ+, സീറ്റ, ആൽഫ എന്നിങ്ങനെ അഞ്ച് വകഭേദങ്ങളിൽ ലഭ്യമാണ്. ഇവയുടെ വില 7.51 ലക്ഷം മുതൽ 13.03 ലക്ഷം രൂപ വരെയാണ്. വാങ്ങുന്നവർക്ക് രണ്ട് എഞ്ചിൻ ചോയ്‌സുകൾ ഉണ്ട്. 90bhp 1.2L നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനും 1.0L ബൂസ്റ്റർജെറ്റ് ടർബോ പെട്രോൾ എഞ്ചിനും. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ അഞ്ച് സ്പീഡ് മാനുവൽ, 5-സ്പീഡ് AMT, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവ ഉൾപ്പെടുന്നു.

Latest Videos

മാരുതിയിൽ നിന്നുള്ള മറ്റ് വാർത്തകളിൽ, മാരുതി സുസുക്കി അതിൻ്റേതായ ശക്തമായ ഹൈബ്രിഡ് സിസ്റ്റം (HEVs) വികസിപ്പിക്കുന്നുണ്ട്. അത് 2025-ൽ ഫ്രോങ്‌ക്സ് ഫെയ്‌സ്‌ലിഫ്റ്റിനൊപ്പം അരങ്ങേറും. സ്വിഫ്റ്റ്, ബലേനോ, ബ്രെസ,  വരാനിരിക്കുന്ന ഒരു ചെറിയ എംപിവി എന്നിവയുൾപ്പെടെ മാസ് മാർക്കറ്റ് മാരുതി സുസുക്കി മോഡലുകളിൽ ഈ പുതിയ പവർട്രെയിൻ വാഗ്ദാനം ചെയ്യും. ശക്തമായ ഹൈബ്രിഡ് അപ്‌ഡേറ്റിനൊപ്പം, സ്വിഫ്റ്റ് ഹാച്ച്‌ബാക്കിന് കരുത്ത് പകരുന്ന പുതിയ 1.2L, 3-സിലിണ്ടർ Z12E പെട്രോൾ എഞ്ചിൻ മാരുതി ഫ്രോങ്‌സിന് ലഭിക്കും. അകത്തും പുറത്തും ചെറിയ മാറ്റങ്ങൾ വരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

വരും മാസങ്ങളിൽ പുതിയ തലമുറ ഡിസയർ കോംപാക്റ്റ് സെഡാൻ പുറത്തിറക്കാൻ ഒരുങ്ങുകയാണ് മാരുതി സുസുക്കി. 2025 ൻ്റെ തുടക്കത്തിൽ ബ്രാൻഡിൻ്റെ ആദ്യത്തെ ഇലക്ട്രിക് എസ്‌യുവിയും വിപണിയിലെത്തും. 

click me!