ജനപ്രിയ വാഹന ബ്രാൻഡായ മാരുതി സുസുക്കി ആൾട്ടോ കെ10, സെലേറിയോ, എസ്-പ്രസ്സോ എന്നീ മൂന്ന് ജനപ്രിയ വാഹനങ്ങളുടെ പുതിയ താങ്ങാനാവുന്ന 'ഡ്രീം സീരീസ്'/ ഡ്രീം പതിപ്പുകൾ അവതരിപ്പിക്കുന്നു
എൻട്രി ലെവൽ ചെറുകാറുകളുടെ വിൽപ്പന മെച്ചപ്പെടുത്തുന്നതിനായി, രാജ്യത്തെ ജനപ്രിയ വാഹന ബ്രാൻഡായ മാരുതി സുസുക്കി ആൾട്ടോ കെ10, സെലേറിയോ, എസ്-പ്രസ്സോ എന്നീ മൂന്ന് ജനപ്രിയ വാഹനങ്ങളുടെ പുതിയ താങ്ങാനാവുന്ന 'ഡ്രീം സീരീസ്'/ ഡ്രീം പതിപ്പുകൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നു.
മാരുതി ആൾട്ടോ കെ10, സെലേരിയോ, എസ്-പ്രസ്സോ ഡ്രീം സീരീസ് പരിമിത പതിപ്പുകളായിരിക്കും. രാജ്യത്തുടനീളം ലിമിറ്റഡ് സീരീസിനുള്ള ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. വിപണിയിലെ പ്രതികരണം നോക്കിയതിനു ശേഷം, ജൂൺ മാസത്തിനപ്പുറം ലിമിറ്റഡ് ഓഫർ നീട്ടണമോ എന്ന് കമ്പനി തീരുമാനിക്കും എന്നാണ് റിപ്പോര്‍ട്ടുകൾ.
മെച്ചപ്പെട്ട ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, റിവേഴ്‌സ് പാർക്കിംഗ് ക്യാമറ എന്നിവയും മറ്റുള്ളവയും ഉൾപ്പെടെ, പുതിയ മാരുതി ഡ്രീം എഡിഷനുകൾ അവരുടെ പതിവ് മോഡലുകളേക്കാൾ ചില അധിക സവിശേഷതകൾ വാഗ്ദാനം ചെയ്യും. വരാനിരിക്കുന്ന മാരുതി ഡ്രീം സീരീസിൻ്റെ പ്രധാന ആകർഷണം വിലയാണ്. 4.99 ലക്ഷം രൂപയാണ് ഇവയുടെ എക്സ് ഷോറൂം വില. ഈ പ്രത്യേക പതിപ്പ് അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ ലോഞ്ച് ചെയ്യുമെന്നും എംഎസ്ഐഎൽ ഇവ പരിമിത കാലത്തേക്ക് നൽകുമെന്നും കമ്പനിയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
അതേസമയം മിനി സെഗ്‌മെന്‍റിലെ മാരുതകി സുസുക്കിയുടെ വിൽപ്പന 2023 മെയ് മാസത്തിലെ 12,236 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോൾ, ഈ വർഷം മെയ് മാസത്തിൽ 19 ശതമാനം കുറഞ്ഞ് 9,902 യൂണിറ്റായി. ബലേനോ, സ്വിഫ്റ്റ് എന്നിവയുടെ പ്രതിവർഷ വിൽപ്പന 4.50 ശതമാനം ഇടിഞ്ഞ് 68,206 യൂണിറ്റിലെത്തി. കഴിഞ്ഞ വർഷം ഇതേ മാസത്തെ 71,419 യൂണിറ്റുകളിൽ നിന്നാണ് ഈ ഇടിവ്
അടുത്തിടെ, കമ്പനി നാലാം തലമുറ മാരുതി സുസുക്കി സ്വിഫ്റ്റ് അവതരിപ്പിച്ചിരുന്നു. വിപണിയിൽ എത്തിയതിനുശേഷം 40,000 ബുക്കിംഗുകൾ ശേഖരിക്കാൻ കഴിഞ്ഞു. ഹാച്ച്ബാക്കിൻ്റെ പുതിയ മോഡൽ ലൈനപ്പിന് 6.49 ലക്ഷം രൂപ മുതൽ 9.64 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.