35 കിമീ മൈലേജും വമ്പൻ ഡിക്കി സ്‍പേസും! അഞ്ചുലക്ഷത്തിന്‍റെ ഈ മാരുതി കാറിന് ഇപ്പോള്‍ വൻ വിലക്കിഴിവും!

By Web Team  |  First Published Jun 10, 2024, 1:40 PM IST

നിങ്ങൾ ഒരു പുതിയ കാർ വാങ്ങാൻ പദ്ധതിയിടുകയാണെങ്കിൽ, നിങ്ങൾക്കൊരു സന്തോഷ വാർത്തയുണ്ട്. 35 കിമി മൈലേജും അഞ്ചുലക്ഷത്തിൽതാഴെ വിലയുമുള്ള ഈ മാരുതി കാറിന് വൻ വിലക്കിഴിവും കമ്പനി വാഗ്‍ദാനം ചെയ്യുന്നു.
 


രാജ്യത്ത് ഏറ്റവും കൂടുതൽ കാറുകൾ വിൽക്കുന്ന ജനപ്രിയ ബ്രാൻഡായ മാരുതി സുസുക്കി ഹാച്ച്ബാക്ക് വിഭാഗത്തിൽ ആധിപത്യം തുടരുന്നു. ഈ സെഗ്‌മെൻ്റിൽ മാരുതി സുസുക്കി ബലേനോ, മാരുതി സുസുക്കി സ്വിഫ്റ്റ്, മാരുതി സുസുക്കി ആൾട്ടോ കെ10, മാരുതി സുസുക്കി സെലേറിയോ തുടങ്ങിയ കാറുകൾ ഉൾപ്പെടുന്നു. സമീപഭാവിയിൽ നിങ്ങൾ ഒരു പുതിയ കാർ വാങ്ങാൻ പദ്ധതിയിടുകയാണെങ്കിൽ, നിങ്ങൾക്കൊരു സന്തോഷ വാർത്തയുണ്ട്. 

രാജ്യത്തെ ജനപ്രിയ വാഹന ബ്രാൻഡായ മാരുതി സുസുക്കിയില്‍ നിന്നുള്ള ഏറ്റവും ഹിറ്റായ മോഡലുകളില്‍ ഒന്നാണ് സെലേരിയോ. 2024 ജൂണിൽ മാരുതി സുസുക്കി തങ്ങളുടെ വിവിധ മോഡലുകള്‍ക്ക് നിരവധി കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. ഇതില്‍ വൻ വിലക്കിഴിവ് ലഭിക്കുന്ന മോഡലുകളിലൊന്നാണ് മാരുതി സുസുക്കി സെലേറിയോ.  ജൂൺ മാസത്തിൽ മാരുതി സുസുക്കി സെലേറിയോയ്ക്ക് കമ്പനി പരമാവധി 57,000 രൂപ വരെ കിഴിവ് നൽകുന്നു. മാരുതി സെലെറിയോയുടെ സിഎൻജി വേരിയൻ്റിന് 47,000 രൂപയും മാനുവൽ ട്രാൻസ്മിഷൻ വേരിയൻ്റിന് 52,000 രൂപയും ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വേരിയൻ്റിന് 57,000 രൂപയും കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട് മാരുതി സുസുക്കി. ഈ ഓഫറിൽ ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിവയും ഉൾപ്പെടുന്നു. 

Latest Videos

2024 ജൂൺ മാസത്തിൽ, മാരുതി സുസുക്കി സെലെരിയോയുടെ സിഎൻജി വേരിയൻ്റിൽ 30,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 2,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും നൽകുന്നു. ഇതിനുപുറമെ, മാരുതി സുസുക്കി സെലേറിയോ മാനുവൽ ട്രാൻസ്മിഷൻ വേരിയൻ്റിന് 35,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 2,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും വാഗ്ദാനം ചെയ്യുന്നു. മാരുതി സുസുക്കി സെലേറിയോയുടെ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വേരിയൻ്റിന് 40,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 2,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും വാഗ്ദാനം ചെയ്യുന്നു.

മാരുതി സുസുക്കി സെലേറിയോയ്ക്ക് 1.0 ലിറ്റർ പെട്രോൾ എഞ്ചിൻ ഉണ്ട്, അത് പരമാവധി 67 ബിഎച്ച്പി കരുത്തും 89 എൻഎം പീക്ക് ടോർക്കും സൃഷ്‍ടിക്കാൻ പ്രാപ്‍തമാണ്. ഇത് കൂടാതെ, പരമാവധി 56.7 ബിഎച്ച്പി കരുത്തും 82 എൻഎം പരമാവധി ടോർക്കും സൃഷ്ടിക്കാൻ കഴിയുന്ന സിഎൻജി പവർട്രെയിനിൻ്റെ ഓപ്ഷനും കാറിലുണ്ട്. മാരുതി സുസുക്കി സെലേറിയോയുടെ സിഎൻജി വേരിയൻ്റിൽ ലിറ്ററിന് 35.6 കിലോമീറ്റർ പരമാവധി മൈലേജ് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഒരു ലിറ്റർ പെട്രോളിൽ 26.68 കിലോമീറ്റർ മൈലേജാണ് സെലേറിയോ നൽകുന്ന മൈലേജ്. അതായത് മൈലേജിന്റെ കാര്യത്തിൽ, സെലേറിയോ മറ്റെല്ലാ കാറുകളേയും പിന്നിലാക്കുന്നു. 32 ലിറ്ററാണ് ഈ കാറിന്റെ ഇന്ധന ടാങ്ക് കപ്പാസിറ്റി. ഇത് പ്രകാരം ടാങ്ക് നിറഞ്ഞാൽ ഈ കാറിന് 853 കിമി വരെ നിർത്താതെ സഞ്ചരിക്കാനാകും എന്നാണ് മാരുതി പറയുന്നത്. 313 ലിറ്ററിന്റെ വലിയ ബൂട്ട് സ്പേസാണ് കാറിന് ലഭിക്കുന്നത്.

സെലേറിയോയ്ക്ക്  3695 എംഎം നീളവും 1655 എംഎം വീതിയും 1555 എംഎം ഉയരവും 2435 എംഎം വീൽബേസും ലഭിക്കുന്നു. സാധാരണ VXi വേരിയന്റിന് സമാനമായി, സിഎൻജി പതിപ്പിൽ ഫുൾ വീൽ കവറുകൾ, ഇലക്ട്രിക് അഡ്ജസ്റ്റ് വിംഗ് മിററുകൾ, പവർ വിൻഡോകൾ, ഡേ നൈറ്റ് റിയർ വ്യൂ മിറർ, പവർ സ്റ്റിയറിംഗ്, ഗിയർ ഷിഫ്റ്റ് ഇൻഡിക്കേറ്റർ, സ്പ്ലിറ്റ് ഫോൾഡിംഗ് റിയർ സീറ്റ്, 12V പവർ സോക്കറ്റ്, ടാക്കോമീറ്റർ, ഡ്യുവൽ എയർബാഗുകൾ, എബിഎസ്, സ്പീഡ്/ഇംപാക്റ്റ് സെൻസിംഗ് ഡോർ ലോക്ക് ആൻഡ് അൺലോക്ക്, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, സെൻട്രൽ ലോക്കിംഗ്, ഫ്രണ്ട് സീറ്റ്ബെൽറ്റ് പ്രീ-ടെൻഷനറുകൾ, സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ തുടങ്ങിയവ ലഭിക്കുന്നു. മുൻനിര മോഡലിന് 4.99 ലക്ഷം മുതൽ 7.09 ലക്ഷം രൂപ വരെയാണ് മാരുതി സുസുക്കി സെലേറിയോയുടെ പ്രാരംഭ എക്‌സ് ഷോറൂം വില.

നിരാകരണം :
ശ്രദ്ധിക്കുക, മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ പ്രാദേശിക ഡീലറെ സമീപിക്കുക.

click me!