Chip Shortage : നീണ്ട കാത്തിരിപ്പ് തിരിച്ചടിയാകും, കാര്‍ ആവശ്യക്കാര്‍ കുറയുമെന്ന് മാരുതി

By Web Team  |  First Published Dec 6, 2021, 12:34 PM IST

വാഹനങ്ങള്‍ക്കായുള്ള ഈ നീണ്ട കാത്തിരിപ്പ് ആവശ്യകതയെ പ്രതികൂലമായി ബാധിക്കുമെന്ന് രാജ്യത്തെ ഒന്നാം നിര വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി


സെമി കണ്ടക്ടര്‍ ചിപ്പുകളുടെ (Semiconductor Shortage) ക്ഷാമം മൂലം നീണ്ട കാത്തിരിപ്പ് കാലയളവ് വാഹന ആവശ്യകതയെ പ്രതികൂലമായി ബാധിക്കുമെന്ന് രാജ്യത്തെ ഒന്നാം നിര വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി (Maruti Suzuki). ഈ നീണ്ട കാത്തിരിപ്പ് കാറുകളുടെ ആവശ്യകതയെ പ്രതികൂലമായി ബാധിക്കുമെന്നും എങ്കിലും കഴിഞ്ഞ കുറച്ച് മാസങ്ങളായി ചിപ്പുകളുടെ വിതരണ നിയന്ത്രണങ്ങൾ ക്രമേണ മെച്ചപ്പെട്ടതായും മാരുതിയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് ഇക്കണോമിക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കമ്പനിക്ക് നിലവിൽ ഏകദേശം 2.5 ലക്ഷം യൂണിറ്റുകളുടെ ഓർഡറാണ് ശേഷിക്കുന്നത്. വിപണിയിൽ ഡിമാൻഡ് ഉയർന്ന നിലയിൽ തുടരുന്നുവെന്നും നവംബറിൽ അതിന്റെ ഉത്പാദനം സാധാരണ നിലയേക്കാൾ 80 ശതമാനത്തിലധികം ആയിരുന്നു എന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

Latest Videos

undefined

അന്വേഷണങ്ങളുടെയും ബുക്കിംഗുകളുടെയും കാര്യത്തിൽ ഡിമാൻഡ് വളരെ ശക്തമായി തുടരുന്നുവെന്ന് ബുക്കിംഗുകൾ കാണിക്കുന്നു. എന്നാൽ ഇപ്പോൾ വാഹനങ്ങളുടെ ലഭ്യത ഒരു വലിയ പ്രശ്‍നമാണ്, കാത്തിരിപ്പ് കാലയളവ് വർദ്ധിച്ചു," മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (എംഎസ്ഐഎൽ) സീനിയർ എക്സിക്യൂട്ടീവ് ഡയറക്ടർ (മാർക്കറ്റിംഗ് & സെയിൽസ്) ) ശശാങ്ക് ശ്രീവാസ്‍തവ പറയുന്നു. "അതിനാൽ ദൈർഘ്യമേറിയ കാത്തിരിപ്പ് കാലയളവ് ഡിമാൻഡ് പാറ്റേണിനെ ബാധിക്കുമെന്നും അത് പ്രതികൂലമായി ബാധിക്കുമെന്നും ഞങ്ങൾ ഭയപ്പെടുന്നു." അദ്ദേഹം വ്യക്തമാക്കി. 

നിലവിൽ ആഭ്യന്തര പാസഞ്ചർ വാഹന വിപണിയിൽ മോഡലുകളും വേരിയന്റുകളും അനുസരിച്ച് കാത്തിരിപ്പ് കാലാവധി ആഴ്ചകൾ മുതൽ മാസങ്ങൾ വരെയാകാമെന്നും എന്നിരുന്നാലും, കമ്പനി ഉപഭോക്താക്കളുമായി നിരന്തരം ആശയവിനിമയം നടത്തുന്നതിനാൽ ബുക്കിംഗ് റദ്ദാക്കലുകൾ ഉണ്ടായിട്ടില്ലെന്നും ശ്രീവാസ്‍തവ പറഞ്ഞു.

വാഹനങ്ങള്‍ ബുക്ക് ചെയ്‍ത ഏതാണ്ട് എല്ലാ ഉപഭോക്താക്കൾക്കും എല്ലാ ആഴ്‌ചയും കമ്പനിയോട് ബന്ധപ്പെടുന്നുണ്ടെന്നും എന്തിനാണ് കാത്തിരിപ്പിന് കാരണമെന്നും അവർക്ക് വാഹനം ലഭിക്കാൻ വൈകുന്നതിന്‍റെ സാഹചര്യം വിശദീകരിക്കുന്നുവെന്നും ശ്രീവാസ്‍തവ പറയുന്നു. മിക്ക ഉപഭോക്താക്കളും, ഇത് മനസിലാക്കുന്നതിൽ സന്തോഷമുണ്ടെന്നും ഈ കാത്തിരിപ്പ് കാലയളവ് കാരണം ആരും ബുക്കിംഗ് റദ്ദാക്കിയിട്ടില്ലെന്നും അതിന് നന്ദിയുണ്ടെന്നും അദ്ദേഹം പറയുന്നു. കൂടാതെ, സാഹചര്യം മറികടക്കാൻ കഴിയുന്നത്ര ഉത്പാദനം വർദ്ധിപ്പിക്കാൻ കമ്പനി പരമാവധി ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അർദ്ധചാലക ദൗർലഭ്യം മൂലമുള്ള വിതരണ തടസം മെച്ചപ്പെട്ടിട്ടുണ്ടെന്ന് ശ്രീവാസ്‍തവ പറയുന്നു. "ഇലക്‌ട്രോണിക് ഘടകങ്ങളുടെ ലഭ്യത നോക്കുകയാണെങ്കിൽ, ഓഗസ്റ്റ് മുതൽ ശേഷവും ഇത് ഉൽപാദനത്തെ ബാധിക്കുന്നു. സ്ഥിതി അൽപ്പം മെച്ചപ്പെടുന്നുണ്ട്. സെപ്റ്റംബറിൽ 40 ശതമാനമായിരുന്നു ആസൂത്രിത ഉൽപ്പാദനം, ഒക്ടോബറിൽ 60 ശതമാനവും നവംബറിൽ 83-84 ശതമാനവും ഡിസംബറിൽ 80 മുതൽ 85 ശതമാനവും ആയിരിക്കും.

കാര്യങ്ങൾ മെച്ചപ്പെടാന്‍ കുറച്ച് സമയമെടുക്കും, എന്നാൽ ആഗോള വിതരണ ശൃംഖല ഉൾപ്പെട്ടിരിക്കുന്നതിനാൽ എപ്പോള്‍ പൂര്‍ണമായും ശരിയാകുമെന്ന് പ്രവചിക്കാൻ പ്രയാസമാണെന്നും ശ്രീവാസ്‍തവ പറയുന്നു.

ഇത് മാരുതിയോ മാരുതിയുടെ മാത്രം പ്രശ്‍നം അല്ലെന്നും, വ്യവസായത്തിലെ മറ്റ് ഒഇഎമ്മുകളെയും ഇന്ത്യയെ മാത്രമല്ല, ലോകമെമ്പാടുമുള്ള എല്ലാ ഒഇഎമ്മുകളെയും ഇത് ബാധിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡിമാൻഡ് പ്രശ്‌നമല്ല, സപ്ലൈ പ്രശ്‌നമാണ് ഇപ്പോഴത്തെ വിൽപ്പനയിലെ ഇടിവിന് കാരണമെന്ന് പറഞ്ഞ ശ്രീവാസ്‍തവ ഭാവിയിലേക്ക് നോക്കുകയാണെങ്കിൽ വിപണിയിൽ ഒരു കുതിച്ചുചാട്ടമുണ്ടാകുമെന്നും പറഞ്ഞു. ഈ വർഷം ഏപ്രിൽ-നവംബർ കാലയളവിൽ മൊത്തത്തിലുള്ള വ്യവസായ വിൽപ്പന 19 ലക്ഷം യൂണിറ്റായിരുന്നുവെന്നും മുൻ വർഷം ഇത് 15 ലക്ഷം യൂണിറ്റായിരുന്നുവെന്നും അതായത് 26 ശതമാനത്തിലധികം വളർച്ചയാണെന്നും ശ്രീവാസ്‍തവ പറയുന്നു.

click me!