കൂടുതൽ ഇന്ധനക്ഷമത, കുറഞ്ഞ പ്രവർത്തനച്ചെലവ്, കുറഞ്ഞ മലിനീകരണം എന്നിവ ഉറപ്പാക്കിക്കൊണ്ട് പുതിയ സ്വിഫ്റ്റിൻ്റെ മോഡൽ ലൈനപ്പ് ഉടൻ തന്നെ സിഎൻജി വേരിയൻ്റുകളോടൊപ്പം വിപുലീകരിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ.
മാരുതി സുസുക്കി അടുത്തിടെ നാലാം തലമുറ സ്വിഫ്റ്റ് ഹാച്ച്ബാക്ക് പുറത്തിറക്കി. കൂടുതൽ കാര്യക്ഷമവും പുതിയതുമായ Z-സീരീസ് പെട്രോൾ എഞ്ചിൻ, മെച്ചപ്പെട്ട സ്റ്റൈലിംഗ്, അധിക ഫീച്ചറുകൾ എന്നിവ പുതിയ സ്വിഫ്റ്റ് ഉൾക്കൊള്ളുന്നു. ഹാച്ച്ബാക്ക് മോഡൽ ലൈനപ്പ് 6.49 ലക്ഷം മുതൽ 9.50 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വില പരിധിയിൽ ലഭ്യമാണ്. സുസുക്കിയുടെ പുതിയ 1.2L, മൂന്ന് സിലിണ്ടർ പെട്രോൾ മോട്ടോർ മാനുവൽ ട്രാൻസ്‍മിൽൻ 24.80 കിമിയും ഓട്ടോമാറ്റിക്ക് 25.75 കിമിയും മൈലേജ് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. മാനുവൽ ഗിയർബോക്‌സ് ഉപയോഗിച്ച് 22.38 km/l ഉം എഎംടി ട്രാൻസ്‍മിഷനിൽ 22.56 കിമിയും ആയിരുന്നു മുൻ തലമുറ സ്വിഫ്റ്റിൻ്റെ ക്ലെയിം ചെയ്ത മൈലേജ് കണക്കുകൾ.
പഴയ കെ-സീരീസ് ഫോർ സിലിണ്ടർ എഞ്ചിനുമായി താരതമ്യപ്പെടുത്തുമ്പോൾ, പുതിയ മൂന്ന് സിലിണ്ടർ മോട്ടോറിന് എട്ട് ബിഎച്ച്പി കരുത്തും ഒരു എൻ എം കുറവ് ടോർക്കും സൃഷ്‍ടിക്കും. അതേസമയം കൂടുതൽ ഇന്ധനക്ഷമത, കുറഞ്ഞ പ്രവർത്തനച്ചെലവ്, കുറഞ്ഞ മലിനീകരണം എന്നിവ ഉറപ്പാക്കിക്കൊണ്ട് പുതിയ സ്വിഫ്റ്റിൻ്റെ മോഡൽ ലൈനപ്പ് ഉടൻ തന്നെ സിഎൻജി വേരിയൻ്റുകളോടൊപ്പം വിപുലീകരിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ. മാരുതി സുസുക്കിയുടെ മറ്റ് സിഎൻജി കാറുകൾക്ക് സമാനമായി, പുതിയ മാരുതി സ്വിഫ്റ്റ് സിഎൻജിയും ബൂട്ട് സ്‌പെയ്‌സിൽ സ്ഥാപിച്ചിട്ടുള്ള ഫാക്ടറിയിൽ ഘടിപ്പിച്ച സിഎൻജി കിറ്റുമായി വരും. ഈ സജ്ജീകരണത്തിലൂടെ, പവർ, ടോർക്ക് കണക്കുകൾ സാധാരണ പെട്രോൾ വേരിയൻ്റുകളേക്കാൾ അല്പം കുറവായിരിക്കാം.
വിലയുടെ കാര്യത്തിൽ, പുതിയ മാരുതി സ്വിഫ്റ്റ് സിഎൻജി ഹ്യുണ്ടായ് ഗ്രാൻഡ് ഐ10 നിയോസ്, ടാറ്റ ടിയാഗോ, ഹ്യുണ്ടായ് എക്‌സ്‌റ്റർ, ടാറ്റ പഞ്ച് എന്നിവയുടെ സിഎൻജി വകഭേദങ്ങളോട് മത്സരിക്കും. സിഎൻജി മോഡലിൻ്റെ ഔദ്യോഗിക ലോഞ്ച് തീയതിയും വിശദാംശങ്ങളും സമീപഭാവിയിൽ വെളിപ്പെടുത്തും.
അതേസമയം സുസുക്കി ജപ്പാൻ പുതിയ ശക്തമായ ഹൈബ്രിഡ് സംവിധാനത്തിന്‍റെ പണിപ്പുരയിലാണ്. അത് സ്വിഫ്റ്റ് ഉൾപ്പെടെയുള്ള ചെറിയ കാറുകൾക്കായി ഉപയോഗിക്കും. ഹാച്ച്ബാക്ക് അതിൻ്റെ അടുത്ത തലമുറ മാറ്റത്തോടെ ബ്രാൻഡിൻ്റെ പുതിയ എച്ച്ഇവി സാങ്കേതികവിദ്യ സ്വീകരിക്കും. 2025-ൽ വിൽപ്പനയ്‌ക്കെത്തുന്ന ഈ സാങ്കേതികവിദ്യയുമായി വരുന്ന ആദ്യത്തെ മോഡലായിരിക്കും മാരുതി ഫ്രോങ്‌ക്‌സ് ഫെയ്‌സ്‌ലിഫ്റ്റ്. ടൊയോട്ടയുടെ സീരീസ്-പാരലൽ ടെക്‌നേക്കാൾ വളരെ ലാഭകരമായ ഒരു സീരീസ് ഹൈബ്രിഡ് പവർട്രെയിൻ ഇതിൽ അവതരിപ്പിക്കും. മാരുതി സുസുക്കിയുടെ പുതിയ എച്ച്ഇവി ഹൈബ്രിഡ് സാങ്കേതികവിദ്യയിൽ പുതിയ Z-സീരീസ് എഞ്ചിൻ, 1.5 kWh - 2 kWh ശേഷിയുള്ള ബാറ്ററി പാക്ക്, ഒരു ഇലക്ട്രിക് മോട്ടോർ എന്നിവ ഉൾപ്പെടുന്നു.