ജോക്കര്‍ വേഷത്തിലെത്തിയ യുവാവ് തീവണ്ടിക്ക് തീയിട്ടു, ജനാലവഴി ചാടി യാത്രികര്‍!

By Web Team  |  First Published Nov 1, 2021, 10:27 AM IST

ജോക്കര്‍ വേഷത്തിലെത്തിയ ഇരുപത്തിനാല് വയസുകാരനാണ് അക്രമി. 60 വയസ്സുകാരനായ യാത്രക്കാരനാണ് കുത്തേറ്റത്.  അക്രമത്തിൽ പതിനേഴ് പേർക്ക് പരിക്കേറ്റു.  


ബാറ്റ്മാൻ (Batman) സിനിമയിലെ ജോക്കറുടെ വേഷം ധരിച്ചെത്തിയ അക്രമി ട്രെയിനിന് തീ വച്ചു. പത്ത് പേരെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്‍തു.  ജപ്പാന്‍ (Japan) തലസ്ഥാനമായ ടോക്യോയില്‍ (Tokyo) ആണ് സംഭവം. ജോക്കര്‍ വേഷത്തിലെത്തിയ ഇരുപത്തിനാല് വയസുകാരനാണ് അക്രമി. 60 വയസ്സുകാരനായ യാത്രക്കാരനാണ് കുത്തേറ്റത്.  അക്രമത്തിൽ പതിനേഴ് പേർക്ക് പരിക്കേറ്റു.  

അക്രമിയെ സംഭവ സ്ഥലത്ത് വെച്ച് തന്നെ പൊലീസ് പിടികൂടി. കുത്തേറ്റ അറുപത് വയസ്സുകാരന്റെ നില ഗുരുതരമാണെന്ന് ജാപ്പനീസ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. അക്രമത്തിന് ശേഷം ട്രെയിനിന് ചുറ്റും ദ്രാവകം ഒഴിച്ച ഇയാൾ തീ കത്തിക്കുകയായിരുന്നു. ട്രെയിനില്‍ എന്തോ ദ്രാവകം ഒഴിക്കുകയും തീയിടുകയും ചെയ്‌തെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. യാത്രക്കാര്‍ പരിഭ്രാന്തരായി ട്രെയിനില്‍ നിന്ന് ഓടുന്നതും ജനല്‍വഴി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതുമായ ദൃശ്യങ്ങള്‍ വൈറലാണ്. ട്രെയിനില്‍ തീവ്രത കുറഞ്ഞ സ്‌ഫോടനവുമുണ്ടായി. 

Latest Videos

ഹാലോവീൻ സ്റ്റണ്ടാണ് നടക്കുന്നത് എന്നാണ് ആളുകൾ ആദ്യം കരുതിയത്. എന്നാൽ രക്തം പുരണ്ട കത്തി കണ്ടതോടെ ആളുകൾ ഓടി മാറുകയായിരുന്നുവെന്ന് ജാപ്പനീസ് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. താൻ ആളുകളെ കൊന്ന് വധശിക്ഷ സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഇയാൾ പൊലീസിനോട് വെളിപ്പെടുത്തിയെന്നും ജാപ്പനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ചിത്രം - പ്രതീകാത്മകം

click me!