വൈറലാകാൻ എന്തും ചെയ്യാമെന്നോ? റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിലൂടെ ചീറിപ്പാഞ്ഞ് എംജി ഹെക്ടർ!

By Web Team  |  First Published Mar 17, 2023, 3:00 PM IST

റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്‌ഫോമിലൂടെ എംജി ഹെക്ടർ എസ്‌യുവി ഓടിക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. 


റെയില്‍വേ സ്റ്റേഷന്‍റെ പ്ലാറ്റ് ഫോമിലൂടെ എംജി ഹെക്ടര്‍ എസ്‍യുവി ഓടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ വൈറലാകുന്നു. ആഗ്ര കന്റോൺമെന്റ് റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്‌ഫോമിലൂടെ എംജി ഹെക്ടർ എസ്‌യുവി ഓടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഇതോടെ റെയിൽവേ അതോറിറ്റി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ജഗദീഷ്പുര സ്വദേശിയായ സുനിൽ കുമാറിനെതിരെ റെയിൽവേ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

വൈറലായ വീഡിയോ ജിആർപിയെയും ആർപിഎഫിനെയും അമ്പരപ്പിച്ചിരിക്കുകയാണ്. സുരക്ഷാ ഉദ്യോഗസ്ഥരുടേത് ഉൾപ്പെടെയുള്ള വാഹനങ്ങളൊന്നും റെയില്‍വേ സ്റ്റേഷന്റെ പ്ലാറ്റ്‌ഫോമിനുള്ളിൽ പ്രവേശിപ്പിക്കില്ല. ഈ സാഹചര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് ഈ സംഭവം വളരെയേറെ നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്. മാർച്ച് എട്ടിന് നടന്ന സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.  നിരവധി യാത്രക്കാരുള്ള പ്ലാറ്റ്‌ഫോമിൽ കാർ അശ്രദ്ധമായി ഓടിക്കുന്നത് വീഡിയോയിൽ കാണാം.

Latest Videos

undefined

മാർച്ച് 8ന് രാത്രി 11.30നാണ് സുരക്ഷാ വീഴ്‍ചയ്ക്ക് ഇടയാക്കിയ സംഭവം. "ഈ വിഷയത്തിൽ ഞങ്ങൾ കർശനമായ നടപടികളാണ് സ്വീകരിക്കുന്നത്. റെയിൽവേ നിയമത്തിലെ 159, 147 വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഉൾപ്പെട്ടവര്‍ക്കെതിരെ നടപടിയെടുക്കും," ആഗ്ര ഡിവിഷനിലെ ഡിവിഷണൽ കൊമേഴ്‌സ്യൽ മാനേജർ പ്രശാസ്തി ശ്രീവാസ്തവ പറഞ്ഞു.

ഗുരുഗ്രാമിൽ ഓടുന്ന കാറിൽ നിന്ന് പണം എറിയുന്ന രണ്ട് പേരുടെ വീഡിയോ വൈറലായതിന് പിന്നാലെയാണ് ദിവസങ്ങൾക്കകം ഈ പുതയ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.  സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കായി റീലുകൾ സൃഷ്ടിക്കുന്നതിനും ശ്രദ്ധ നേടുന്നതിനുമായിട്ടാണ് ഇത്തരം അഭ്യാസങ്ങള്‍. ഇൻസ്റ്റാഗ്രാം, യൂട്യൂബ്, ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ സോഷ്യൽ മീഡിയ ചാനലുകളിൽ വൈറലാകാനും ക്ലിക്കുകള്‍ സൃഷ്ടിക്കാനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്‍സ് പലപ്പോഴും കാർ സ്റ്റണ്ടുകൾ നടത്തുന്നു. ഓടുന്ന കാറുകളുടെ മുകളിൽ നിൽക്കുക തുടങ്ങിയ ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നത് ഉൾപ്പെടെയുള്ള അപകടകരമായ അഭ്യാസങ്ങളാണ് പലരും ചിത്രീകരിക്കുന്നത്. 

ഓടുന്ന കാറിന് മുകളില്‍ നിന്നും വീഡിയോ ഷൂട്ട് ചെയ്‍തതിനെ ഒരു യൂട്യൂബറെ അടുത്തിടെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്‍തിരുന്നു. അടുത്തിടെ, ഗുരുഗ്രാമിൽ ഓടുന്ന മാരുതി ബലേനോ കാറിൽ നിന്ന് റോഡിലേക്ക് കറൻസി നോട്ടുകൾ എറിയുഞ്ഞതിനും രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

click me!