ഓടിയോടി ഓഡോമീറ്റർ നിറഞ്ഞു, വേറൊരെണ്ണം വേണം! മലയാളി കാർ ഉടമയുടെ ആവശ്യം കേട്ടമ്പരന്ന് കാനഡയിലെ ഡീലർ!

By Web TeamFirst Published Aug 21, 2024, 12:05 PM IST
Highlights

കനേഡിയൻ ഇന്ത്യക്കാരനായ അരുൺ ഘോഷ് എന്ന ഹോണ്ട അക്കോർഡ് സെഡാൻ ഉടമയാണ് ഈ കഥയിലെ നായകൻ. ഇപ്പോൾ അദ്ദേഹത്തിൻ്റെ കാറിൻ്റെ ഓഡോമീറ്റർ പ്രവർത്തിക്കുന്നില്ല.  അതിനാൽ അദ്ദേഹം കാർ കമ്പനിയോട് പ്രത്യേക ആവശ്യം ഉന്നയിച്ചു.

രു കാറിലെ സാങ്കേതിക തകരാറുകളെ കുറിച്ച് നിങ്ങൾ ഇതിനോടകം പലതവണ വായിക്കുകയോ കേൾക്കുകയോ ചെയ്തിരിക്കണം. ഇത്തരം പ്രശ്‍നങ്ങളെ തുടർന്ന് ആളുകൾ കാർ കമ്പനികളിൽ നിന്ന് ഈ ഭാഗങ്ങൾ മാറ്റിസ്ഥാപിക്കുകയോ നന്നാക്കുകയോ ആവശ്യപ്പെടുന്നു. എന്നാൽ ഡീലറെ ഉൾപ്പെടെ അമ്പരപ്പിച്ച ഒരു മലയാളി കാറുടമയുടെ കഥയാണ് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കനേഡിയൻ ഇന്ത്യക്കാരനായ അരുൺ ഘോഷ് എന്ന ഹോണ്ട അക്കോർഡ് സെഡാൻ ഉടമയാണ് ഈ കഥയിലെ നായകൻ. ഇപ്പോൾ അദ്ദേഹത്തിൻ്റെ കാറിൻ്റെ ഓഡോമീറ്റർ പ്രവർത്തിക്കുന്നില്ല.  അതിനാൽ അദ്ദേഹം കാർ കമ്പനിയോട് പ്രത്യേക ആവശ്യം ഉന്നയിച്ചു. ഘോഷ് തൻ്റെ കാറിൽ 9,99,999 കിലോമീറ്റർ യാത്ര പൂർത്തിയാക്കിയതോടെയാണ് സംഭവത്തിന്‍റെ തുടക്കം. ഇപ്പോൾ അദ്ദേഹത്തിൻ്റെ ഓഡോമീറ്റർ കൂടുതൽ നമ്പറുകൾ കാണിക്കുന്നില്ല. ഇതിൽ വിഷമിച്ച ഘോഷ് കാർ കമ്പനിയോട് പ്രത്യേക ഓഡോമീറ്റർ ആവശ്യപ്പെട്ടു. ഭാവിയിൽ തൻ്റെ പ്രിയപ്പെട്ട കാറിൻ്റെ ഡ്രൈവിംഗ് റെക്കോർഡുകൾ സൂക്ഷിക്കാൻ ഘോഷ് ഹോണ്ടയിൽ നിന്ന് ഇഷ്‍ടാനുസൃതമാക്കിയ ഏഴക്ക ഓഡോമീറ്ററാണ് ആവശ്യപ്പെട്ടത്. 

Latest Videos

ആലപ്പുഴ ചേർത്തല സ്വദേശിയായ അരുൺ ഘോഷ് 2017ൽ കാനഡയിലേക്ക് പോയതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. അവിടെ വച്ചാണ് അദ്ദേഹം തന്‍റെ സ്വപ്‍ന കാറായ ഹോണ്ട അക്കോർഡ് വാങ്ങിയത്. കാർ ഡ്രൈവിംഗിൽ ഭയങ്കര കമ്പമുള്ളയാളാണ് അരുൺ ഘോഷ്. അദ്ദേഹത്തിന്‍റെ കാർ അഞ്ചുലക്ഷം കിലോമീറ്റർ പൂർത്തിയാക്കിയപ്പോൾ ഒരു സുഹൃത്താണ് ഘോഷിനെ 10 ലക്ഷം കിലോമീറ്റർ പൂർത്തിയാക്കാൻ പ്രേരിപ്പിച്ചത്. അടുത്തിടെ, 2024 ജൂലൈ 30 ന്, തൻ്റെ കാർ 10 ലക്ഷം കിലോമീറ്റർ പൂർത്തിയാക്കുന്നതിൽ നിന്ന് 100 കിലോമീറ്റർ അകലെയായിരുന്നു എന്ന് അരുൺ ഘോഷ് പറയുന്നു. 

അതിന് ശേഷം ഒരു മില്യൺ കിലോമീറ്റർ എന്ന ടാർഗെറ്റ് പൂർത്തിയാക്കാൻ സുഹൃത്തിനൊപ്പം ഒരു ഡ്രൈവ് പോയി അദ്ദേഹം. എന്നാൽ യാത്ര അവസാനിക്കുമ്പോൾ കാറിൻ്റെ ഓഡോമീറ്റർ 9,99,999 കിലോമീറ്ററിൽ നിന്നു. കാരണം അതിൽ ഏഴ് അക്കങ്ങൾ കാണിക്കാനുള്ള സംവിധാനം ഇല്ലായിരുന്നു. തൻ്റെ കാറിൻ്റെ ഓഡോമീറ്റർ 10,00,000 കിലോമീറ്റർ കാണിക്കുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാൽ അതിലെ ഓഡോമീറ്ററിൽ ഏഴക്ക ക്രമീകരണം ഇല്ലാത്തതിനാൽ അതിന് കഴിഞ്ഞില്ലെന്നും ഘോഷ് പറയുന്നു.

ഡീലർഷിപ്പും ആശ്ചര്യപ്പെട്ടു:
കാറിൽ കസ്റ്റമൈസ്ഡ് ഓഡോമീറ്റർ ഘടിപ്പിക്കാൻ ഘോഷ് തൻ്റെ കാറുമായി പ്രാദേശിക ഹോണ്ട ഡീലർഷിപ്പിനെ ബന്ധപ്പെട്ടു. എന്നാൽ ഒൻ്റാറിയോയിലെ സെൻ്റ് കാതറിൻസിലെ ഹോണ്ട ഡീലർഷിപ്പിലെ ജീവനക്കാർ കാറിൻ്റെ ഓഡോമീറ്റർ കണ്ട് അമ്പരന്നു. തൻ്റെ 20 വർഷത്തെ ബിസിനസ് ജീവിതത്തിൽ, ഇത്രയും ദൂരം പിന്നിട്ട ഒരു കാർ താൻ ഇതുവരെ കണ്ടിട്ടില്ലെന്ന് ഡീലർഷിപ്പിൻ്റെ ഡയറക്ടർ ഷാമിൽ ബെച്ചാർഭായ് പറഞ്ഞതായി സിബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന് മുമ്പ്, തൻ്റെ അറിവിൽ ഏറ്റവും കൂടുതൽ യാത്ര ചെയ്ത കാർ ഏകദേശം അഞ്ചുലക്ഷം കിലോമീറ്റർ പിന്നിട്ടത് മാത്രമാണെന്നും അദ്ദേഹം പറയുന്നു. നിലവിൽ ഘോഷിൻ്റെ പ്രശ്‌നത്തിന് പരിഹാരം കാണാനുള്ള ശ്രമത്തിലാണ് ഡീലർഷിപ്പ് എന്നാണ് റിപ്പോര്‍ട്ടുകൾ. 

click me!