ജനപ്രീതിക്ക് ഇതിൽ കൂടുതൽ എന്ത് തെളിവ് വേണം; സുപ്രധാന നാഴികകല്ല്, വമ്പൻ നേട്ടം കൈവരിച്ച് മഹീന്ദ്ര ഥാ‍ർ

By Web Team  |  First Published Mar 31, 2023, 9:19 PM IST

ഉല്‍പ്പാദനത്തിലെ ഈ നേട്ടം ഥാറിന്റെ ജനപ്രീതിയും രാജ്യത്ത് എസ്‌യുവികളുടെ വർദ്ധിച്ചുവരുന്ന ഡിമാൻഡും എടുത്തുകാണിക്കുന്നു. ഥാറിന്റെ 100,000 ത്തെ യൂണിറ്റ് വെളുത്ത നിറത്തില്‍ പുറത്തിറക്കി


ഏറ്റവും പുതിയ തലമുറ ഥാര്‍ 100,000 യൂണിറ്റുകളുടെ ഉൽപ്പാദന നാഴികക്കല്ല് കൈവരിച്ചതായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര പ്രഖ്യാപിച്ചു. പുറത്തിറങ്ങി രണ്ടര വര്‍ഷത്തിന് അകമാണ് ഈ നേട്ടം. പെട്രോൾ എഞ്ചിൻ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ, പുറത്ത് പുതിയ സ്റ്റൈലിംഗ് അപ്‌ഡേറ്റുകൾ, കൂടുതൽ കണക്റ്റുചെയ്‌തതും ഉയർന്ന മാർക്കറ്റ് കാബിനും എന്നിങ്ങനെ വിവിധ അപ്‌ഡേറ്റുകളോടെ 2020 ഒക്‌ടോബറിലാണ് ഥാര്‍ എസ്‌യുവിയെ അതിന്റെ ഏറ്റവും പുതിയ രൂപത്തിൽ അവതരിപ്പിച്ചത്.

ഉല്‍പ്പാദനത്തിലെ ഈ നേട്ടം ഥാറിന്റെ ജനപ്രീതിയും രാജ്യത്ത് എസ്‌യുവികളുടെ വർദ്ധിച്ചുവരുന്ന ഡിമാൻഡും എടുത്തുകാണിക്കുന്നു. ഥാറിന്റെ 100,000 ത്തെ യൂണിറ്റ് വെളുത്ത നിറത്തില്‍ പുറത്തിറക്കി. ഓഫ്-റോഡിംഗ് കഴിവുകൾ, സ്‌പോർട്ടി ഡിസൈൻ ഭാഷ, ഫീച്ചറുകളുടെ ഒരു നീണ്ട പട്ടിക, എല്ലാ ഭൂപ്രദേശ കഴിവുകൾ എന്നിവ ഈ എസ്‌യുവി നഗര, ഹൈവേ ഡ്രൈവിംഗ് ആവശ്യങ്ങൾക്ക് അനുയോജ്യമാണ്. ഥാർ നിരവധി ഓർമ്മകളുടെയും യാത്രകളുടെയും ഭാഗമാകുന്നത് കാണുന്നതിൽ തങ്ങൾക്ക് സന്തോഷമുണ്ട് എന്ന് നേട്ടത്തെപ്പറ്റി മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഓട്ടോമോട്ടീവ് ഡിവിഷൻ പ്രസിഡന്റ് വീജയ് നക്ര പറഞ്ഞു.

Latest Videos

undefined

എസ്‌യുവി ഇപ്പോൾ 4x4, RWD വേരിയന്റുകളിൽ ലഭ്യമാണ്. ഇത് ഉപഭോക്താക്കൾക്ക് വിശാലമായ ഓപ്ഷനുകൾ നൽകുന്നു. ഓഫ്-റോഡിംഗ് സാഹസികത ആഗ്രഹിക്കുന്നവർക്കായി ഥാറിന്റെ 4x4 വേരിയന്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്, അതിന്റെ കരുത്തുറ്റ ഡ്രൈവ്ട്രെയിൻ, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, മെക്കാനിക്കൽ ലോക്കിംഗ് ഡിഫറൻഷ്യൽ, ഷിഫ്റ്റ്-ഓൺ-ദി-ഫ്ലൈ ട്രാൻസ്ഫർ കേസ് തുടങ്ങിയ നൂതന സവിശേഷതകൾ എന്നിവ വാഹനത്തെ വേറിട്ടതാക്കുന്നു.

മഹീന്ദ്ര 2023 ജനുവരിയിൽ ഥാർ ലൈഫ്‌സ്‌റ്റൈൽ എസ്‌യുവിയുടെ റിയർ-വീൽ ഡ്രൈവ് പതിപ്പ് രാജ്യത്ത് അവതരിപ്പിച്ചിരുന്നു. ഈ മോഡൽ മൂന്ന് വേരിയന്റുകളിലാണ് പുറത്തിറക്കിയത്. AX ഡീസൽ, എൽഎക്സ് ഡീസൽ, എൽഎക്സ് പെട്രോൾ  എന്നിവയാണവ. മഹീന്ദ്ര ഥാര്‍ RWD പതിപ്പ് രണ്ട് പുതിയ നിറങ്ങളിൽ ലഭ്യമാണ്. എവറസ്റ്റ് വൈറ്റ്, ബ്ലേസിംഗ് ബ്രോൺസ് എന്നിവയാണ് നിറങ്ങള്‍. 4×4 പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ, ഥാര്‍ RWD ന് ഏകദേശം നാല് ലക്ഷം രൂപ കുറവാണ്. 4X4 പതിപ്പിലെ 2.2 എൽ എഞ്ചിന് പകരം 1.5 ലിറ്റർ ടർബോ ഡീസൽ എഞ്ചിനാണ് മഹീന്ദ്ര ഥാർ RWD പതിപ്പിന് കരുത്തേകുന്നത്. കുറഞ്ഞ ശേഷിയുള്ള ഡീസൽ എഞ്ചിൻ നാല് മീറ്റർ താഴെയുള്ള വാഹനങ്ങളിൽ ജിഎസ്ടി ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ ഥാര്‍ RWD-യെ അനുവദിക്കുന്നു. ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ജോടിയാക്കിയ 1500 സിസി ഡീസൽ യൂണിറ്റ് 117bhp കരുത്തും 300Nm ടോർക്കും ഉത്പാദിപ്പിക്കുന്നു.

ടർബോ പെട്രോൾ RWD വേരിയന്റിൽ ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് മാത്രമാണുള്ളത്. 2.0L ടർബോചാർജ്ഡ് പെട്രോൾ എഞ്ചിന് 150PS പവറും 320Nm ടോർക്കും ഉത്പാദിപ്പിക്കാൻ കഴിയും. ഫീച്ചറുകളുടെ കാര്യത്തിൽ, ഥാര്‍ RWD-ന് പവർഡ് ORVM-കൾ, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ്, ക്രൂയിസ് കൺട്രോൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഓൾ-ടെറൈൻ ടയറുകളുള്ള 18 ഇഞ്ച് അലോയ് വീലുകൾ എന്നിവയും ലഭിക്കുന്നു.

click me!