സ്വദേശീടാ! ഒറ്റമാസം മഹീന്ദ്ര വിറ്റത് ഇത്രയും എസ്‍യുവികൾ; ഞെട്ടി വിദേശികൾ!ഇക്കാര്യത്തിലും വൻകുതിപ്പ്!

By Web Team  |  First Published May 3, 2024, 12:15 PM IST

കഴിഞ്ഞ മാസം, അതായത് 2024 ഏപ്രിലിൽ, മഹീന്ദ്ര മൊത്തം 41,008 യൂണിറ്റ് എസ്‌യുവികൾ വിറ്റു. ഇക്കാലയളവിൽ മഹീന്ദ്രയുടെ കാർ വിൽപ്പനയിൽ വാർഷികാടിസ്ഥാനത്തിൽ 18 ശതമാനം വർധനവുണ്ടായി. 


രാജ്യത്തെ മുൻനിര ആഭ്യന്തര വാഹന നിർമാതാക്കളായ മഹീന്ദ്രയുടെ കാറുകൾക്ക് ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ എപ്പോഴും ആവശ്യക്കാരുണ്ട്. ഒരിക്കൽ കൂടി മഹീന്ദ്ര അത് തെളിയിച്ചിരിക്കുകയാണ്. കഴിഞ്ഞ മാസം, അതായത് 2024 ഏപ്രിലിൽ, മഹീന്ദ്ര മൊത്തം 41,008 യൂണിറ്റ് എസ്‌യുവികൾ വിറ്റു. ഇക്കാലയളവിൽ മഹീന്ദ്രയുടെ കാർ വിൽപ്പനയിൽ വാർഷികാടിസ്ഥാനത്തിൽ 18 ശതമാനം വർധനവുണ്ടായി. കൃത്യം ഒരു വർഷം മുമ്പ്, അതായത് 2023 ഏപ്രിലിൽ, മഹീന്ദ്ര മൊത്തം 34,694 യൂണിറ്റ് യൂട്ടിലിറ്റി വാഹനങ്ങൾ വിറ്റഴിച്ചിരുന്നു. അതേസമയം മഹീന്ദ്രയുടെ കയറ്റുമതി 2024 ഏപ്രിലിൽ രണ്ട് ശതമാനം വർദ്ധിച്ച് 1,857 യൂണിറ്റായി. അതേസമയം 2023 ഏപ്രിലിൽ മഹീന്ദ്ര മൊത്തം 1,813 യൂണിറ്റ് കാറുകൾ കയറ്റുമതി ചെയ്‍തു എന്നാണ് കണക്കുകൾ.

മഹീന്ദ്രയുടെ പോർട്ട്‌ഫോളിയോയിൽ നിലവിൽ സ്കോർപിയോ, ബൊലേറോ, XUV700, XUV400, ഥാർ എന്നിവയും ഏറ്റവും പുതിയതായി പുറത്തിറക്കിയ മഹീന്ദ്ര XUV 3XO എന്നിവയും ഉൾപ്പെടുന്നു. ഏപ്രിൽ 29 ന് കമ്പനി മഹീന്ദ്ര XUV 3XO പുറത്തിറക്കി. മഹീന്ദ്ര XUV 3XO, കമ്പനിയുടെ ജനപ്രിയ സബ്-കോംപാക്റ്റ് എസ്‌യുവി XUV300 ൻ്റെ പുതുക്കിയ പതിപ്പാണ്. ടാറ്റ നെക്‌സോൺ, ടാറ്റ പഞ്ച്, മാരുതി സുസുക്കി ബ്രെസ്സ, ഹ്യൂണ്ടായ് വെന്യു, കിയ സോനെറ്റ്, നിസാൻ മാഗ്‌നൈറ്റ്, റെനോ കിഗർ തുടങ്ങിയ എസ്‌യുവികളോടാണ് മഹീന്ദ്ര XUV3X0 വിപണിയിൽ മത്സരിക്കുക. ഏറ്റവും പുതിയതായി പുറത്തിറക്കിയ മഹീന്ദ്ര XUV 3XO യുടെ ബാഹ്യ ഇൻ്റീരിയർ ഡിലൈനിൽ വലിയ മാറ്റങ്ങൾ ലഭിക്കുന്നു.

Latest Videos

undefined

ആനന്ദക്കണ്ണീർ ചാലിച്ച് മനോജ് എഴുതി ആനവണ്ടിയിലെ മൂകാംബിക യാത്രയെക്കുറിച്ച്!കയ്യടിച്ച് മന്ത്രി,കണ്ണുതുടച്ച് ജനം!

മഹീന്ദ്ര XUV 3X0 ൻ്റെ ഇൻ്റീരിയറിനെക്കുറിച്ച് പരിശോധിക്കുകയാണെങ്കിൽ, ഇതിന് 10.25 ഇഞ്ച് ഫ്രീ-സ്റ്റാൻഡിംഗ് ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ ഉണ്ട്. ഇതിനുപുറമെ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്ടിവിറ്റി സിസ്റ്റം, 10.2 ഇഞ്ച് ഫുൾ ഡിജിറ്റൽ ടിഎഫ്ടി ഇൻസ്ട്രുമെൻ്റ് സ്‌ക്രീൻ, റിയർ എസി വെൻ്റ്, യുഎസ്ബി പോർട്ട്, വയർലെസ് ചാർജിംഗ്, 360 ഡിഗ്രി ക്യാമറ, ലെവൽ-2 എഡിഎഎസ് സിസ്റ്റം എന്നിവ എസ്‌യുവിക്ക് ലഭിക്കുന്നു. ഇതുകൂടാതെ, ഈ സെഗ്‌മെൻ്റിലെ ആദ്യത്തെ ഡ്യുവൽ-പാൻ പനോരമിക് സൺറൂഫും എസ്‌യുവിക്ക് ഉണ്ട്. മറുവശത്ത്, കാറിന് സുരക്ഷയ്ക്കായി ആറ് എയർബാഗുകളും നൽകിയിട്ടുണ്ട്.

പവർട്രെയിനിനെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ, കമ്പനി 1.2 ലിറ്റർ 3-സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനാണ് നൽകിയിരിക്കുന്നത്, അത് പരമാവധി 130 ബിഎച്ച്പി കരുത്തും 230 എൻഎം പീക്ക് ടോർക്കും സൃഷ്ടിക്കാൻ പ്രാപ്തമാണ്. ഇതുകൂടാതെ, എസ്‌യുവിയിൽ 1.5 ലിറ്റർ 4-സിലിണ്ടർ ടർബോ ഡീസൽ എഞ്ചിനും ഉപഭോക്താക്കൾക്ക് ലഭിക്കുന്നു, ഇത് പരമാവധി 116 ബിഎച്ച്പി കരുത്തും 300 എൻഎം പീക്ക് ടോർക്കും സൃഷ്ടിക്കാൻ പ്രാപ്തമാണ്. 4.4 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 60 കിലോമീറ്റർ വേഗത കൈവരിക്കുമെന്ന് എസ്‌യുവി അവകാശപ്പെടുന്നു. മഹീന്ദ്ര XUV 3XO 7.49 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്, ഇത് മുൻനിര മോഡലിൽ 13.99 ലക്ഷം രൂപ വരെ ഉയരുന്നു.

youtubevideo

click me!