വേരിയന്റുകളെ ആശ്രയിച്ച് ഒരു ലക്ഷം രൂപ വരെ കുത്തനെ ഉയർത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. വാഹനം ലോഞ്ച് ചെയ്‍ത് ആറ് മാസത്തിനുള്ളിലാണ് ഈ വില വര്‍ദ്ധനവ്.
മഹീന്ദ്ര ആൻഡ് മഹീന്ദ്ര തങ്ങളുടെ മുൻനിര സ്‌കോർപിയോ-എൻ എസ്‌യുവിയുടെ വിലകൾ കുത്തനെ കൂട്ടി. വേരിയന്റുകളെ ആശ്രയിച്ച് ഒരു ലക്ഷം രൂപ വരെ കുത്തനെ ഉയർത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. വാഹനം ലോഞ്ച് ചെയ്‍ത് ആറ് മാസത്തിനുള്ളിലാണ് ഈ വില വര്‍ദ്ധനവ്. വാഹന നിര്‍മ്മാണ മേഖലയില്‍ വർദ്ധിച്ചുവരുന്ന ഇൻപുട്ട് ചെലവുകളും മറ്റ് ഘടകങ്ങളും കാരണമാണ് വില കൂട്ടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പഴയ സ്‌കോർപിയോയുടെ പുതിയ തലമുറ പതിപ്പായ മഹീന്ദ്ര സ്കോർപിയോ-എൻ എസ്‌യുവി, കഴിഞ്ഞ വർഷം ജൂൺ 27നാണ് 11.99 ലക്ഷം എക്സ്-ഷോറൂം പ്രാരംഭ വിലയിൽ അവതരിപ്പിച്ചത്.
ഇപ്പോള്‍ മോഡലിന്റെ മിക്കവാറും എല്ലാ വകഭേദങ്ങൾക്കും 15,000 രൂപ മുതൽ ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ വരെ വില വർദ്ധന ലഭിച്ചു . ഏഴ് സീറ്റുകളും മാനുവൽ ട്രാൻസ്മിഷനുമുള്ള Z8 4WD വേരിയന്റിലാണ് ഏറ്റവും വലിയ വർദ്ധനവ്. നേരത്തെ 19.94 ലക്ഷം രൂപ എക്സ്-ഷോറൂം വിലയുണ്ടായിരുന്ന ഈ വേരിയന്റിന് ഇപ്പോൾ 1.01 ലക്ഷം രൂപ വർധിച്ച് 20.95 ലക്ഷം എക്സ് -ഷോറൂം വിലവരും. ഏഴ് സീറ്റുകളും ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമുള്ള ടോപ്പ് എൻഡ് വേരിയന്റായ Z8 L 4WD യ്ക്കാണ് ഏറ്റവും കുറഞ്ഞ വർദ്ധനവ് ലഭിച്ചത്. ഇപ്പോള്‍ 24.05 ലക്ഷം രൂപയാണ് ഈ വേരിയന്‍റിന്‍റെ എക്സ്-ഷോറൂം വില.
undefined
പെട്രോളിലും ഡീസലിലും സ്കോർപിയോ-എൻ ബേസ് വേരിയന്റുകളുടെ വർധനയാണ് ഏറ്റവും ഉയർന്നത്. ഈ വേരിയന്റുകളുടെ വർദ്ധനവ് 65,000 രൂപ മുതൽ 75,000 രൂപ വരെയാണ്. ടോപ്-എൻഡ് വേരിയന്റുകൾക്ക് കുറഞ്ഞ വർദ്ധനവ് ലഭിച്ചു.
മഹീന്ദ്ര സ്കോർപിയോ-എൻ-ന്റെ പുതിയ വില പട്ടിക ഇതാ:
വേരിയന്റ്, പെട്രോൾ എം.ടി, പെട്രോൾ എ.ടി, ഡീസൽ എം.ടി, ഡീസൽ എ.ടി എന്ന ക്രമത്തില്‍
Z2 12.74 ലക്ഷം - ₹ 13.24 ലക്ഷം -
Z4 14.24 ലക്ഷം 16.20 ലക്ഷം 14.74 ലക്ഷം 16.70 ലക്ഷം
Z6 - - 15.64 ലക്ഷം 17.60 ലക്ഷം
Z8 17.64 ലക്ഷം 19.60 ലക്ഷം 18.14 ലക്ഷം 20.10 ലക്ഷം
Z8L 19.54 ലക്ഷം 21.10 ലക്ഷം 20.04 ലക്ഷം 21.60 ലക്ഷം
സ്കോർപ്പിയോ-എൻ വേരിയന്റുകൾ പെട്രോൾ എടി (2WD) ഡീസൽ എടി (2WD) ഡീസൽ എടി (4WD)
Z4 16.20 ലക്ഷം 16.70 ലക്ഷം
Z6 17.60 ലക്ഷം
Z8 19.60 ലക്ഷം 20.10 ലക്ഷം 22.55 ലക്ഷം
Z8L 21.10 ലക്ഷം 21.60 ലക്ഷം 24.05 ലക്ഷം
മഹീന്ദ്ര സ്കോർപിയോ-എൻ -ന് 206 എംഎം നീളവും 97 എംഎം വീതിയും സ്കോർപിയോ ക്ലാസിക്കിനെക്കാൾ 70 എംഎം വീൽബേസും കൂടുതലാണ്. ഇത് R18, R17 ഡയമണ്ട് കട്ട് അലോയ് വീലുകളിൽ സഞ്ചരിക്കുന്നു. മഹീന്ദ്ര സ്റ്റേബിളിൽ നിന്നുള്ള ബെസ്റ്റ് സെല്ലറുകളിൽ ഒന്നായ എസ്‌യുവി ഡീപ് ഫോറസ്റ്റ്, ഡാസ്‌ലിംഗ് സിൽവർ, റോയൽ ഗോൾഡ്, നാപ്പോളി ബ്ലാക്ക്, എവറസ്റ്റ് വൈറ്റ്, റെഡ് റേജ്, ഗ്രാൻഡ് കാന്യോൺ എന്നിങ്ങനെ ഏഴ് ബോഡി കളർ ഓപ്ഷനുകളിൽ ലഭ്യമാണ്.
200 പിഎസും 380 എൻഎം ടോർക്കും പുറപ്പെടുവിക്കാൻ ശേഷിയുള്ള എംസ്റ്റാലിയൻ പെട്രോൾ എഞ്ചിനാണ് മഹീന്ദ്ര സ്കോർപിയോ-എൻ വാഗ്ദാനം ചെയ്യുന്നത്. 175 PS ഉം 400 Nm ഉം നൽകാൻ ശേഷിയുള്ള എംഹോക്ക് ഡീസൽ എഞ്ചിനും ഇത് വാഗ്ദാനം ചെയ്യുന്നു. ആറ് സ്പീഡ് മാനുവൽ, ഓട്ടോ ഗിയർബോക്‌സ് ഓപ്ഷനുകൾ ഉപയോഗിച്ചാണ് ട്രാൻസ്മിഷൻ ചുമതലകൾ നിർവഹിക്കുന്നത്, കൂടാതെ സെഗ്‌മെന്റിൽ ഫസ്റ്റ്-ഇൻ-സെഗ്‌മെന്റ് ഷിഫ്റ്റ്-ബൈ-കേബിൾ സാങ്കേതികവിദ്യ സജ്ജീകരിച്ചിരിക്കുന്നു.