കോപ്പിയടി കേസില്‍ കുടുങ്ങിയ ജനപ്രിയനെ ഇന്ത്യയ്ക്ക് വെളിയിലിറക്കാനാവാതെ മഹീന്ദ്ര, ഒടുവില്‍ അറ്റകൈ നീക്കം!

By Web Team  |  First Published May 7, 2023, 2:30 PM IST

ഥാര്‍ എസ്‍യുവിയെ ഇന്ത്യയ്ക്ക് പുറത്ത് വിൽക്കാൻ മഹീന്ദ്ര ആൻഡ് മഹീന്ദ്ര വളരെക്കാലമായി പദ്ധതിയിടുന്നു. എന്നാൽ രാജ്യാന്തര വിപണിയിൽ ഈ മോഡൽ അവതരിപ്പിക്കാൻ ഇതുവരെ കമ്പനിക്ക് കഴിഞ്ഞിട്ടില്ല. ഐക്കണിക്ക് അമേരിക്കൻ വാഹന ബ്രാൻഡായ ജീപ്പുമായുള്ള ഡിസൈൻ നിയമ പോരാട്ടങ്ങളും ഒന്നിലധികം ഡിസൈൻ ട്രേഡ്‌മാർക്ക് പ്രശ്‌നങ്ങളും ആയിരുന്നു ഇതിന് കാരണം. 


ന്ത്യൻ വിപണിയിൽ വിൽപ്പനയ്‌ക്കെത്തുന്ന ഏറ്റവും ജനപ്രിയ ഓഫ്-റോഡിംഗ് എസ്‌യുവികളിലൊന്നാണ് മഹീന്ദ്ര ഥാർ. പരുക്കൻ രൂപത്തിനും ഫലപ്രദമായ പവർട്രെയിനിനും പേരുകേട്ട മോഡലാണിത്. ഈ ജനപ്രിയ എസ്‌യുവി ഇന്ത്യയ്ക്ക് പുറത്ത് വിൽക്കാൻ മഹീന്ദ്ര ആൻഡ് മഹീന്ദ്ര വളരെക്കാലമായി പദ്ധതിയിടുന്നു. എന്നാൽ രാജ്യാന്തര വിപണിയിൽ ഈ മോഡൽ അവതരിപ്പിക്കാൻ ഇതുവരെ കമ്പനിക്ക് കഴിഞ്ഞിട്ടില്ല. ഐക്കണിക്ക് അമേരിക്കൻ വാഹന ബ്രാൻഡായ ജീപ്പുമായുള്ള ഡിസൈൻ നിയമ പോരാട്ടങ്ങളും ഒന്നിലധികം ഡിസൈൻ ട്രേഡ്‌മാർക്ക് പ്രശ്‌നങ്ങളും ആയിരുന്നു ഇതിന് കാരണം. 

ന്യൂജന്‍ ഥാറേ വിളങ്ങുന്നു ജീപ്പ് റാംഗ്ലര്‍ പോല്‍ നിന്‍ മുഖം!

Latest Videos

undefined

അമേരിക്കയിലും ഓസ്‌ട്രേലിയയിലുമൊക്കെ മീഹീന്ദ്രയുടെ നീക്കങ്ങള്‍ക്ക് ജീപ്പ് തടയിട്ടു.  മഹീന്ദ്ര 2018-ൽ യുഎസിൽ ഥർ അധിഷ്‌ഠിത വാണിജ്യ വാഹനമായി റോക്‌സർ ഓഫ്-റോഡറിനെ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ജീപ്പിന്റെ ഡിസൈൻ വ്യാപാരമുദ്രയുടെ ലംഘനമാണെന്ന് കണ്ടെത്തിയതിനാൽ, യുഎസിൽ ഓഫ്-റോഡർ വിൽപ്പന നിരോധിച്ചു. രണ്ടാം ലോക മഹായുദ്ധത്തിൽ ഉപയോഗിച്ചിരുന്ന വില്ലിസ് ജീപ്പിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ഓഫ് റോഡറിന്റെ രൂപകല്പനയെന്നാണ് ജീപ്പിന്‍റെ വാദം.  2020 ലെ യുണൈറ്റഡ് സ്റ്റേറ്റ്സ് ഇന്റർനാഷണൽ ട്രേഡ് കമ്മീഷന്റെ വിധി പ്രകാരം, റോക്സറിന്റെ ഇറക്കുമതിയും വിൽപ്പനയും യുഎസിൽ നിരോധിച്ചിരിക്കുന്നു. മഹീന്ദ്ര പെട്ടെന്ന് ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും പുനർരൂപകൽപ്പന ചെയ്‍ത റോക്‌സറിനെ അവതരിപ്പിക്കുകയും ചെയ്‍തു. ഇത് ആദ്യം അംഗീകരിച്ചെങ്കിലും, 2022-ൽ ജീപ്പിന്‍റെ മാതൃകമ്പനിയായി ഫിയറ്റ് ക്രൈസ്‍ലര്‍ കോര്‍പ്പറേഷൻ വീണ്ടും പുതിയ എതിർപ്പുകൾ ഉന്നയിച്ചു.  

അമേരിക്കയ്ക്ക് പിന്നാലെ ഓസ്‌ട്രേലിയൻ വിപണിയിലും പുതിയ തലമുറ താർ ലൈഫ്‌സ്‌റ്റൈൽ എസ്‌യുവി അവതരിപ്പിക്കാൻ മഹീന്ദ്ര പദ്ധതിയിട്ടിരുന്നു. എന്നാൽ, ഡിസൈൻ പ്രശ്‍നം മൂലം ആ നീക്കവും നടന്നില്ല. നിലവിലെ തലമുറ മഹീന്ദ്ര ഥാർ ജീപ്പ് റാംഗ്ലർ എസ്‌യുവിയോട് സാമ്യമുള്ളതിനാൽ, പ്രവേശിക്കാൻ ശ്രമിക്കുന്ന ഏത് വിപണിയിലും ഥാറിനെ ജീപ്പ് വെല്ലുവിളിക്കാൻ സാധ്യതയുണ്ട്.  അതുകൊണ്ടു തന്നെ ഇപ്പോഴിതാ, ഥാറിന്‍റെ ഡിസൈൻ മാറ്റങ്ങളിൽ  പ്രവർത്തിക്കുകയാണ് മഹീന്ദ്ര എന്നാണ് പുതിയ റിപ്പോർട്ട്. ഈ ഓഫ്-റോഡറിനെ ഓസ്‍ട്രേലിയൻ പ്രാദേശിക ഷോറൂമുകളിലേക്ക് കൊണ്ടുവരാൻ മറ്റൊരു വഴി കണ്ടെത്താൻ ശ്രമിക്കുകയാണ് മഹീന്ദ്ര എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 

മഹീന്ദ്ര ഓട്ടോമോട്ടീവിന്റെ റീജിയണൽ തലവൻ ജോയ്‍ദീപ് മൊയ്ത്രയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇപ്പോഴത്തെ രൂപത്തിൽ ഥാർ ഒരു അന്താരാഷ്ട്ര വിപണിയിലും വരില്ല എന്ന് പുതിയ സ്കോർപിയോയുടെ ദേശീയ ലോഞ്ച് ചടങ്ങിനിടെ ഓസ്‌ട്രേലിയൻ മാധ്യമങ്ങളോട് സംസാരിച്ച ജോയ്ദീപ് മൊയ്ത്ര പറഞ്ഞു. അന്താരാഷ്‌ട്ര വിപണികൾക്കായി മഹീന്ദ്ര വ്യത്യസ്‍ത ശൈലിയിലുള്ള പരുക്കൻ ഓഫ്‌റോഡറിനായി പ്രവർത്തിക്കുകയാണെന്ന് ജോയ്‍ദീപ് മൊയ്ത്ര സ്ഥിരീകരിക്കുന്നു. ഇത് തികച്ചും വ്യത്യസ്തമായ മോഡലായിരിക്കും. ഒരിക്കലും ജീപ്പ് റാംഗ്ലറിന്റെയോ ജീപ്പ് വില്ലിസിന്റെയോ ഡിസൈൻ പകർപ്പവകാശത്തെ ലംഘിക്കുന്നതല്ല എന്നും അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര വിപണികൾക്ക് അനുയോജ്യമായ, വ്യത്യസ്തമായ മൂല്യനിർണ്ണയത്തോടെ വ്യത്യസ്തമായ ശൈലിയിലുള്ള ഒരു കാറിലാണ് കമ്പനി പ്രവർത്തിക്കുന്നതെന്നും ജോയ്‍ദീപ് മൊയ്ത്ര  പറഞ്ഞു. 

ഈ മോഡല്‍ അന്താരാഷ്ട്ര വിപണികളിൽ മാത്രമായിരിക്കും മഹീന്ദ്ര വില്‍ക്കുക. പുതിയ ഥാർ ഡിസൈൻ ട്രേഡ്‌മാർക്ക് ലംഘനങ്ങളൊന്നും വരുത്തുന്നില്ലെന്ന് മഹീന്ദ്ര ഉറപ്പാക്കേണ്ടതുണ്ട്. 2021 ലെ ഓസ്‌ട്രേലിയൻ കോടതി വിധി പ്രകാരം പുതിയ ഉൽപ്പന്നത്തിന് കമ്പനി ജീപ്പിൽ നിന്ന് ഡിസൈൻ അനുമതിയും വാങ്ങേണ്ടതുണ്ട്. എന്തായാലും വളർന്നുവരുന്ന ഒരു ആഗോള ബ്രാൻഡിന്റെ പ്രതിച്ഛായയ്ക്ക് തുടര്‍ച്ചയായ നിയമപോരാട്ടങ്ങൾ നല്ലതല്ല എന്നതിനാൽ ഇതൊരു മികച്ച നീക്കമാണ്. 

സന്തോഷജന്മദിനം മഹീന്ദ്ര മുതലാളിക്ക്; ബിസിനസ് ഭീമന്‍റെ വീട്ടിലുള്ള കാറുകളുടെ ലിസ്റ്റ് കൊതിപ്പിക്കും!

അതേസമയം മഹീന്ദ്ര ഇന്ത്യയ്ക്കായി ഥാർ ലൈഫ്‌സ്‌റ്റൈൽ എസ്‌യുവിയുടെ 5-ഡോർ/എൽഡബ്ല്യുബി പതിപ്പ് ഒരുക്കുന്നുണ്ട്. ഈ എസ്‌യുവി യഥാർത്ഥ സ്റ്റൈലിംഗ് നിലനിർത്തും. പക്ഷേ അളവുകൾ ഗണ്യമായി മാറ്റും. ഥാർ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി തികച്ചും പുതിയൊരു ഓഫ്-റോഡർ അവതരിപ്പിക്കാൻ മഹീന്ദ്രയ്ക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. പ്രധാനമായും ആഗോള വിപണികളെയാണ് ഈ എസ്‌യുവി ലക്ഷ്യമിടുന്നത്.  

മഹീന്ദ്ര-ജീപ്പ് ഡിസൈൻ
1950-കളിൽ വില്ലീസ് ജീപ്പിന്റെ (യുഎസ് ആർമി ഉപയോഗിച്ചത്) പകര്‍പ്പുകള്‍ നിർമ്മിക്കാൻ മഹീന്ദ്ര ആൻഡ് മഹീന്ദ്രയ്ക്ക് ലൈസൻസ് ഉണ്ടായിരുന്നു. എന്നിരുന്നാലും, ഈ ലൈസൻസ് യഥാർത്ഥ ജീപ്പിന് മാത്രമേ ബാധകമാകൂ. അതിന്റെ ഭാവി പതിപ്പുകൾക്ക് ബാധകമല്ല. കൂടാതെ, ലൈസൻസ് ഇന്ത്യയിൽ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. അതിനുശേഷം, മഹീന്ദ്ര ഥാർ നിരവധി ഡിസൈൻ മാറ്റങ്ങളിലൂടെ കടന്നുപോയി. നിലവിലെ തലമുറ മഹീന്ദ്ര ഥാർ ജീപ്പ് റാംഗ്ലർ എസ്‌യുവിയോട് സാമ്യമുള്ളതാണ്. ഇതാണ് മഹീന്ദ്ര ഥാര്‍ നേരിടുന്ന നിയമപ്രശ്‌നങ്ങളുടെ പ്രാഥമിക കാരണം. പുതിയ മഹീന്ദ്ര ഥാർ എങ്ങനെയായിരിക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

ഒഴിയാബാധയായി മഹീന്ദ്രയെ പിന്തുടര്‍ന്ന് ഈ കോപ്പിയടി കേസ്!

click me!