സസ്‍പെൻസ് തീരുന്നു, അഞ്ച് ഡോർ ഥാറിന്‍റെ ബുക്കിംഗ് തുടങ്ങി മഹീന്ദ്ര ഡീലർമാർ

By Web Team  |  First Published May 24, 2024, 4:01 PM IST

കമ്പനിയുടെ ഔദ്യോഗിക ഡീലർഷിപ്പിൽ അനൗദ്യോഗിക പ്രീ-ബുക്കിംഗുകൾ ആരംഭിച്ചതായിട്ടാണ് പുതിയ റിപ്പോര്‍ട്ടുകൾ. ഇതിനായി ഡീലർഷിപ്പ് 25,000 മുതൽ 50,000 രൂപ വരെ ടോക്കൺ തുകയായി സ്വീകരിക്കുന്നതായി ചില ഡീല‍ർ വൃത്തങ്ങളെ ഉദ്ദരിച്ച് ഓട്ടോ കാ‍‍ർ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.


റെക്കാലമായി കാത്തിരിക്കുന്ന ഓഫ്‌റോഡ് എസ്‌യുവി അഞ്ച് ഡോർ ഥാറിന്‍റെ സസ്പെൻസ് അവസാനിപ്പിക്കാൻ പോകുകയാണ് മഹീന്ദ്ര. ഓഗസ്റ്റ് 15 ന് ഇതിന്‍റെ ലോഞ്ച് നടക്കും. ഥാ‍ അ‍ർമ്മദ എന്ന പേരിലായിരിക്കും ഈ പുത്തൻ ഥാർ എത്തുക എന്നാണ് നേരത്തെ വന്ന സൂചനകൾ. അതിനിടെ, കമ്പനിയുടെ ചില ഔദ്യോഗിക ഡീലർഷിപ്പുകളിൽ ഈ വാഹനത്തിനായുള്ള അനൗദ്യോഗിക പ്രീ ബുക്കിംഗുകൾ ആരംഭിച്ചതായിട്ടാണ് പുതിയ റിപ്പോര്‍ട്ടുകൾ. ഇതിനായി ഡീലർഷിപ്പ് 25,000 മുതൽ 50,000 രൂപ വരെ ടോക്കൺ തുകയായി സ്വീകരിക്കുന്നതായി ചില ഡീല‍ർ വൃത്തങ്ങളെ ഉദ്ദരിച്ച് ഓട്ടോ കാ‍‍ർ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ പുതിയ ഥാറിൽ ഒന്നിലധികം എഞ്ചിൻ ഓപ്ഷനുകൾ ലഭ്യമാകും. ഇതിൽ 1.5 ലിറ്റർ ഡീസൽ ഓപ്ഷനും ഉൾപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകൾ. മഹീന്ദ്ര 5-ഡോർ ഥാറിൽ ലഭ്യമായ മറ്റ് എഞ്ചിൻ ഓപ്ഷനുകളെക്കുറിച്ച് പറയുകയാണെങ്കിൽ, ഇതിന് 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ലഭിക്കും. ഇത് 203 ബിഎച്ച്പി പവർ ഉത്പാദിപ്പിക്കും. രണ്ടാമത്തെ ഓപ്ഷൻ 2.2 ലിറ്റർ ഡീസൽ എഞ്ചിൻ ആയിരിക്കും. ഇത് 175 ബിഎച്ച്പി പവർ ഉത്പാദിപ്പിക്കും. അതേ സമയം, 117 ബിഎച്ച്പി കരുത്ത് ഉൽപ്പാദിപ്പിക്കുന്ന 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനും ലഭ്യമാണ്. 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഒഴികെ, ശേഷിക്കുന്ന രണ്ട് പവർട്രെയിനുകൾ ഇതിനകം തന്നെ അതിൻ്റെ 3-ഡോർ മോഡലിൽ ലഭ്യമാണ്.

Latest Videos

അഞ്ച് ഡോ‍ർ ഥാറിന്‍റെ ഡിസൈൻ നിലവിലുള്ള മൂന്ന് ഡോർ ഥാറിന് സമാനമായിരിക്കും. എന്നാൽ അതിൻ്റെ ബോഡി പാനലുകൾ പൂർണ്ണമായും പുതിയതായിരിക്കും. ഉയരമുള്ള പില്ലറുകൾ, ലംബമായ സ്ലേറ്റഡ് ഫ്രണ്ട് ഗ്രിൽ, വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റുകൾ, ഫ്ലേർഡ് വീൽ ആർച്ചുകൾ, നിവർന്നുനിൽക്കുന്ന ടെയിൽഗേറ്റ് ഘടിപ്പിച്ച സ്പെയർ വീൽ, മസ്‍കുലർ ബമ്പർ സെക്ഷൻ, ചതുരാകൃതിയിലുള്ള ടെയിൽ ലാമ്പുകൾ എന്നിവയുള്ള ബോക്‌സി ആകൃതി ഇതിന് ലഭിക്കും. സ്ഥിരത വർദ്ധിപ്പിക്കുന്നതിനായി അതിൻ്റെ ട്രാക്കും വിപുലീകരിക്കും.

അഞ്ച് ഡോർ ഥാറിന് ഏകദേശം 300 എംഎം നീളമുള്ള വീൽബേസ് ഉണ്ടായിരിക്കും. അലോയ് വീലുകൾ ഇതിൽ പുതുമയുള്ളതായിരിക്കും. പുതുക്കിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം ലഭിക്കുമെന്നാണ് കരുതുന്നത്. എന്നിരുന്നാലും, ക്യാബിൻ്റെ മറ്റ് സവിശേഷതകൾ 3-ഡോർ മോഡലിന് സമാനമായിരിക്കും. ടെസ്റ്റ് പ്രോട്ടോടൈപ്പ് വ്യക്തിഗത പിൻ സീറ്റുകളിൽ മാത്രമേ കണ്ടിട്ടുള്ളൂ. എന്നിരുന്നാലും, രണ്ടാമത്തെ നിരയ്ക്ക് പിന്നിൽ ഒരു ബെഞ്ച് സീറ്റ് ഉണ്ടാകുമോ അതോ ബൂട്ട് സ്പേസ് മാത്രമാണോ ഉള്ളതെന്ന കാര്യത്തിൽ സസ്‌പെൻസ് ഉണ്ട്.

അഞ്ച് ഡോർ ഥാർ ആറ് കളർ ഓപ്ഷനുകളിൽ പുറത്തിറക്കാൻ സാധ്യതയുണ്ട്. വാഹനത്തിലെ മറ്റ് ഫീച്ചറുകളെ കുറിച്ച് പറയുകയാണെങ്കിൽ, വയർലെസ് സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി പിന്തുണയുള്ള ഒമ്പത് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, വയർലെസ് ചാർജർ, ഓട്ടോമാറ്റിക് എസി, മൾട്ടി-ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, റൂഫ് മൗണ്ടഡ് സ്പീക്കറുകൾ എന്നിവയുണ്ടാകും. മൾട്ടിപ്പിൾ എയർബാഗുകൾ, ഹിൽ സ്റ്റാർട്ട് കൺട്രോൾ, ഇഎസി എന്നിവയുൾപ്പെടെയുള്ള സുരക്ഷാ ഫീച്ചറുകളും അഞ്ച് ഡോർ ഥാറിൽ പ്രതീക്ഷിക്കുന്നു.

click me!