മാരുതി സുസുക്കി ജപ്പാനിലേക്ക് മെയ്ഡ് ഇൻ ഇന്ത്യ ഫ്രോങ്ക്സുകൾ കയറ്റുമതി ചെയ്യാൻ തുടങ്ങി. ജപ്പാന് വേണ്ടി ഈ എസ്‌യുവിയിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇവിടെ കമ്പനി ഈ എസ്‌യുവിയിൽ ഓൾ വീൽ ഡ്രൈവ് (എഡബ്ല്യുഡി), എഡിഎഎസ് എന്നിവ പോലുള്ള സവിശേഷതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
മാരുതി സുസുക്കിയുടെ ഫ്രോങ്ക്സ് കോംപാക്റ്റ് എസ്‌യുവി സെഗ്‌മെൻ്റിലെ ജനപ്രിയ മോഡലാണ്. 2023 ഓട്ടോ എക്‌സ്‌പോയിലാണ് കമ്പനി ഈ എസ്‌യുവി അവതരിപ്പിച്ചത്. അതിനുശേഷം മികച്ച വിൽപ്പനയാണ് വാഹനത്തിന് ലഭിക്കുന്നത്. ഇനി ജാപ്പനീസ് വിപണിയിലും ഈ എസ്‌യുവിയുടെ മാജിക് പ്രവർത്തിക്കുമെന്നതാണ് പ്രത്യേകത. കമ്പനി ജപ്പാനിലേക്ക് മെയ്ഡ്-ഇൻ-ഇന്ത്യ ഫ്രോങ്ക്സുകൾ കയറ്റുമതി ചെയ്യാൻ തുടങ്ങി. ജപ്പാന് വേണ്ടി ഈ എസ്‌യുവിയിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇവിടെ കമ്പനി ഈ എസ്‌യുവിയിൽ ഓൾ വീൽ ഡ്രൈവ് (എഡബ്ല്യുഡി), എഡിഎഎസ് എന്നിവ പോലുള്ള സവിശേഷതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഫ്രോങ്ക്സ് എസ്‌യുവി പോലെ, ജപ്പാനിലേക്ക് കയറ്റി അയയ്ക്കുന്ന കാറുകൾ ഗുജറാത്തിലെ എസ്എംജി (സുസുക്കി മോട്ടോർ ഗ്രൂപ്പ്) പ്ലാൻ്റിൽ നിർമ്മിക്കുന്നു. ജാപ്പനീസ് സ്പെക്ക് കാർ മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള 1.5 ലിറ്റർ പെട്രോളുമായി വരുന്നു. ഇത് ദക്ഷിണാഫ്രിക്കയിൽ വിൽക്കുന്ന ഫ്രോങ്ക്സിലും ഉണ്ട്. ഇതിന് നിരവധി വകഭേദങ്ങളുണ്ട്. ഗിയർബോക്‌സ് ഓപ്ഷനുകളിൽ അഞ്ച് സ്‍പീഡ് മാനുവൽ അല്ലെങ്കിൽ പാഡിൽ ഷിഫ്റ്ററുകളുള്ള ആറ് സ്‍പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഉൾപ്പെടുന്നു. ഓൾഗ്രിപ്പ് സെലെക്ട് എഡബ്ല്യുഡി സാങ്കേതികവിദ്യ ഉയർന്ന ട്രിമ്മുകളിൽ മാത്രമേ ലഭ്യമാകൂ.
undefined
ഓൾഗ്രിപ്പ് സെലെക്ട് എന്നത് സുസുക്കിയുടെ മിഡ്-ലെവൽ എഡബ്ല്യുഡി സാങ്കേതികവിദ്യയാണ്. ഓൾഗ്രിപ്പ് ഓട്ടോയ്ക്ക് മുകളിലും ഓൾഗ്രിപ്പ് പ്രോയ്ക്ക് താഴെയുമാണ് ഇതിന്റെ സ്ഥാനം. ഓട്ടോ, സ്‌പോർട്ട്, സ്‌നോ, ലോക്ക് എന്നിവയ്‌ക്കൊപ്പം നാല് 'ഓഫ്-റോഡ്' മോഡുകളിൽ ഇത് ഡ്രൈവർ നിയന്ത്രണം നൽകുന്നു. സെൻ്റർ കൺസോളിലെ ബട്ടണുകൾ വഴി ഇലക്ട്രോണിക് സംവിധാനത്തിലാണ് സിസ്റ്റം നിയന്ത്രിക്കുന്നത്. സ്‌പോർട്‌സ്, സ്‌നോ മോഡുകൾ ത്രോട്ടിൽ ക്രമീകരണങ്ങൾ മോഡുലേറ്റ് ചെയ്യുകയും റോഡ് സാഹചര്യങ്ങളും ഡ്രൈവർ ഇൻപുട്ടുകളും അടിസ്ഥാനമാക്കി ആവശ്യാനുസരണം പിൻ ചക്രങ്ങളിലേക്ക് പവർ അയയ്‌ക്കുകയും ചെയ്യുന്നു. ഫ്രോങക്സ് എഡബ്ല്യുഡിയിലും സസ്‌പെൻഷൻ സജ്ജീകരണം വ്യത്യസ്‍തമാണ്. എഡബ്ല്യുഡി സിസ്റ്റത്തെ ഉൾക്കൊള്ളുന്നതിനായി റിയർ ടോർഷൻ ബീം സജ്ജീകരണത്തിന് വ്യത്യസ്‍തമായ ലേഔട്ട് ലഭിക്കുന്നു.
ജപ്പാനിലേക്ക് കയറ്റി അയച്ച ഫ്രോങ്ക്സിൻ്റെ ഇൻ്റീരിയർ സ്കീം മറ്റേതൊരു പതിപ്പിൽ നിന്നും അല്പം വ്യത്യസ്തമാണ്. ഇതിന് ഇരുണ്ട തവിട്ട്, പ്ലം കളർ തീം ഉണ്ട്, ഡോർ പാഡുകളിലും മറ്റ് ഭാഗങ്ങളിലും സോഫ്റ്റ്-ടച്ച് മെറ്റീരിയൽ ധാരാളം ഉപയോഗിക്കുന്നു. ഡോർ ഹാൻഡിലുകളിലും സ്റ്റിയറിംഗ് വീലിലും സെൻ്റർ കൺസോളിലും പിയാനോ ബ്ലാക്ക് ഫിനിഷും ലഭിക്കും. കൂടാതെ, സീറ്റുകൾക്ക് ഡ്യുവൽ-ടോൺ പ്ലം, ബാക്ക് കളർ സ്കീമിൽ ഫോക്സ് ലെതർ, തുണി എന്നിവയുടെ സംയോജനം ലഭിക്കും. ഇവ ക്യാബിന് കൂടുതൽ പ്രീമിയം ലുക്ക് നൽകുന്നു.
ജപ്പാനിൽ ലഭ്യമായ ഫ്രോങ്ക്സ് എസ്‌യുവിയുടെ മറ്റ് സവിശേഷതകളെ കുറിച്ച് പറയുമ്പോൾ, ലേൻ കീപ്പിംഗ് അസിസ്റ്റും ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗും ഉള്ള എഡിഎസ് സ്യൂട്ടും ഇതിലുണ്ട്. സുരക്ഷയ്ക്കായി, ഫ്രണ്ട് പാർക്കിംഗ് സെൻസർ, ഹിൽ-ഹോൾഡുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ഓട്ടോമാറ്റിക് ക്രൂയിസ് കൺട്രോൾ, ഹീറ്റഡ് സീറ്റുകൾ തുടങ്ങിയ സവിശേഷതകളും ഇതിലുണ്ട്. ജപ്പാനിൽ ഇതിനകം 700-ലധികം ബുക്കിംഗുകൾ ഫ്രോങ്‌ക്‌സിന് ലഭിച്ചു. ഒക്ടോബർ 16 മുതൽ ഇത് ജപ്പാനിൽ വിൽക്കും. ഇന്ത്യയിൽ നിന്ന് ജപ്പാനിലേക്ക് കമ്പനി അടുത്തിടെ 1,600 യൂണിറ്റുകൾ കയറ്റി അയച്ചിരുന്നു.