ദുരന്തസൂചനയോ? ഭീതിയിൽ ചൈന, ലക്ഷ്വറി കാർ വിൽപ്പനയിൽ ഇന്ത്യ കുതിക്കുമ്പോൾ അവിടെ വാങ്ങാനാളില്ല!

By Web TeamFirst Published Oct 12, 2024, 5:02 PM IST
Highlights

ആഡംബര കാർ മാന്ദ്യം രൂക്ഷമായതോടെ ചൈനയിൽ ബിഎംഡബ്ല്യു, മെഴ്‌സിഡസ് ബെൻസ് വിൽപനയിൽ ഇടിവ്. പക്ഷേ ഇന്ത്യയിൽ ആഡംബര കാറുകൾക്ക് വമ്പൻ വിൽപ്പന. എന്താണിതിന്‍റെ രഹസ്യം?

ഴിഞ്ഞ രണ്ട് ദശകങ്ങളിൽ ചൈന വാഹന മേഖലയിൽ ഉൾപ്പെടെ അതിവേഗം വളർന്നു. ഇതിൻ്റെ ഫലമാണ് അടുത്തകാലത്ത് വിദേശ ആഡംബര കാർ നിർമാണ കമ്പനികൾ ചൈനയിൽ വൻതോതിൽ വിറ്റഴിച്ചത്. ബിഎംഡബ്ല്യു, പോർഷെ, ഔഡി, മെഴ്‌സിഡസ് ബെൻസ് തുടങ്ങിയ ആഡംബര കാർ നിർമാണ കമ്പനികളേക്കാൾ ചൈനീസ് വാഹന കമ്പനികൾ സ്വന്തം വിപണിയിൽ പിന്നിലായിരുന്ന ഒരു കാലമുണ്ടായിരുന്നു ചൈനയിൽ. എന്നാൽ ഇപ്പോൾ സ്ഥിതി മാറുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ.

ചൈനയിലെ ആഡംബര കാർ വിൽപ്പനയുടെ കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ രണ്ട് പാദങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ, ബിഎംഡബ്ല്യു, പോർഷെ, ഔഡി, മെഴ്‌സിഡസ് ബെൻസ് തുടങ്ങിയ ആഡംബര കാർ കമ്പനികളുടെ വിൽപ്പനയിൽ ഇടിവുണ്ടായി. എന്നാൽ നേരെ മറിച്ച്, ഇന്ത്യയിൽ ആഡംബര കാറുകളുടെ ഡിമാൻഡ് വർധിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകൾ.  ഇതിന് കാരണം ചൈനീസ് ജനതയുടെ വാങ്ങൽ ശേഷി കുറഞ്ഞതുകൊണ്ടാണോ അതോ ഇന്ത്യ ശക്തമായ സമ്പദ്‌വ്യവസ്ഥയായി മാറുന്നതുകൊണ്ടാണോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.

Latest Videos

എന്തുകൊണ്ട് ചൈനയിൽ ആഡംബര കാറുകളുടെ വിൽപ്പന കുറഞ്ഞു?
കഴിഞ്ഞ രണ്ട് ദശകങ്ങളിൽ ചൈനയുടെ സമ്പദ്‌വ്യവസ്ഥ അതിവേഗം വളർന്നു. എന്നാൽ ഇപ്പോൾ അത് നിലച്ചിരിക്കുന്നു. മാത്രമല്ല, ചൈനയിൽ പണപ്പെരുപ്പം തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകൾ. ആഡംബര കാറുകൾ വാങ്ങുന്നതിനുപകരം വിലകുറഞ്ഞ ഇലക്ട്രിക് കാറുകളോ ഹൈബ്രിഡ് കാറുകളോ വാങ്ങാനാണ് ചൈനയിലെ ജനങ്ങൾ ഇപ്പോൾ ഇഷ്‍ടപ്പെടുന്നത്. 

വാൾസ്ട്രീറ്റ് ജേണലിൻ്റെ റിപ്പോർട്ടുകൾ പ്രകാരം ചൈനയിലെ ആഡംബര കാർ ബ്രാൻഡുകളായ പോർഷെ, ഫെരാരി എന്നിവയുടെ വിൽപ്പനയിൽ ആദ്യ പാദത്തിൽ ഇടിവുണ്ടായി. ആദ്യ പാദത്തിൽ പോർഷെയുടെ വിൽപ്പനയിൽ 24 ശതമാനം ഇടിവുണ്ടായപ്പോൾ ഫെരാരിയുടെ വിൽപ്പനയിൽ 25 ശതമാനം ഇടിവുണ്ടായി. അതുപോലെ, ബിഎംഡബ്ല്യു, മെഴ്‌സിഡസ് ബെൻസ് എന്നിവയുടെ പ്രതിവർഷ വിൽപ്പനയും കുറഞ്ഞു.

ചൈനയിൽ ഇവികളുടെ ആവശ്യം വർദ്ധിച്ചു
പണപ്പെരുപ്പം ഉണ്ടായിട്ടും ചൈനയിലെ ഇലക്ട്രിക് കാറുകളുടെ വിൽപ്പന ആഡംബര കാറുകളുടെ വിൽപ്പനയേക്കാൾ കൂടുതലാണ്. ചൈനീസ് സർക്കാർ കണക്കുകൾ പ്രകാരം, ആദ്യ പാദത്തിൽ ചൈനയിൽ 1.03 ദശലക്ഷം ഇവികൾ വിറ്റു. ഇത് 2023-ൻ്റെ ആദ്യ പാദത്തേക്കാൾ 14.7 ശതമാനം കൂടുതലാണ്. അതേ സമയം, പ്ലഗ്-ഇൻ ഹൈബ്രിഡ് കാറുകളുടെ വിൽപ്പന 1.71 ദശലക്ഷമായി ഉയർന്നു, ഇത് കഴിഞ്ഞ വർഷത്തെ ആദ്യ പാദത്തേക്കാൾ 5.7 ശതമാനം കൂടുതലാണ്.

ഇന്ത്യയിൽ ആഡംബര കാറുകളുടെ ആവശ്യം വർധിച്ചുവരികയാണ്
ഇന്ത്യയിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആഡംബര കാറുകളുടെ ആവശ്യം അതിവേഗം വർദ്ധിച്ചു. അതിൽ ഏറ്റവും കൂടുതൽ ഡിമാൻഡ് ഒരുകോടി രൂപ വരെ വിലയുള്ള ആഡംബര കാറുകൾക്കാണ്. ഇന്ത്യയിൽ ആഡംബര കാറുകളുടെ ആവശ്യം വർധിച്ചതിന് പിന്നിൽ നിരവധി കാരണങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

വരുമാനത്തിൽ വർദ്ധനവ്
നിലവിൽ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യ. രാജ്യത്തെ വ്യവസായങ്ങൾ അതിവേഗം വളരുകയാണ്. ഇതുമൂലം ജനങ്ങളുടെ വരുമാനവും വർധിച്ചിട്ടുണ്ട്. വരുമാനം വർധിച്ചതിനാൽ ഇന്ത്യക്കാർ ഇപ്പോൾ ആഡംബര കാറുകൾ വാങ്ങാൻ ഇഷ്‍ടപ്പെടുന്നു.

ശ്ശെടാ, ഇതെന്ത് മറിമായം! ജർമ്മനിയിൽ ചൈനീസ് കാർ ഭ്രാന്ത് കൂടുന്നു, എന്തുചെയ്യുമെന്നറിയാതെ പ്രമുഖ ബ്രാൻഡുകൾ

സുഖവും ആഡംബരവും
ഉപഭോക്താക്കളുടെ സുഖസൗകര്യങ്ങളിൽ ആഡംബര കാറുകൾ പ്രത്യേക ശ്രദ്ധ ചെലുത്തുന്നു. ഇതോടൊപ്പം, ഈ കാറുകൾക്ക് ധാരാളം സുരക്ഷാ സവിശേഷതകളും ഉണ്ട്. ഇത് ആഡംബര കാറുകൾ ഉപയോഗിക്കുന്നവർക്ക് സുഖവും ആഡംബരവും നൽകുന്നു. ഇക്കാരണത്താൽ, ഇന്ത്യയിൽ ആഡംബര കാറുകളുടെ ആവശ്യം അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

ബ്രാൻഡ് മൂല്യം
ഇന്ത്യ പോലുള്ള ഒരു രാജ്യത്ത്, ആളുകൾ ഇപ്പോഴും ബ്രാൻഡ് മൂല്യത്തിൽ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ അവർ ആഡംബര കാറുകൾ വാങ്ങുന്നു. ഒരു പ്രത്യേക ബ്രാൻഡുമായി ബന്ധപ്പെട്ട അന്തസും പ്രതിച്ഛായയും കാരണം ധനികരായ ഇന്ത്യക്കാർ ആഡംബര കാറുകൾ വാങ്ങാൻ ആഗ്രഹിക്കുന്നു. ഇന്ത്യയിൽ ഒരു ആഡംബര കാർ എന്നത് പലരും ഒരു സ്റ്റാറ്റസ് സിംബലായി കാണുന്നു. ആളുകൾ അവരുടെ വിജയവും ഐഡൻ്റിറ്റിയും പുരോഗതിയും പ്രദർശിപ്പിക്കാൻ ആഡംബര കാറുകളും വാങ്ങുന്നതും പതിവാണ് ഇവിടെ.

click me!