ലോക്‌ഡൗൺ ലംഘനം; ഇതുവരെ പിടിയിലായത് പതിനായിരത്തിലധികം വാഹനങ്ങൾ

By Web Team  |  First Published May 21, 2021, 11:23 AM IST

ലോക്‌ഡൗണ്‍ ലഘംനത്തിന്‍റെ പേരില്‍ സംസ്ഥാനത്ത് പൊലീസ് ഇതുവരെ പിടികൂടിയത് പതിനായിരത്തോളം വാഹനങ്ങള്‍


ലോക്‌ഡൗണ്‍ ലഘംനത്തിന്‍റെ പേരില്‍ സംസ്ഥാനത്ത് പൊലീസ് ഇതുവരെ പിടികൂടിയത് പതിനായിരത്തോളം വാഹനങ്ങള്‍. 12 ദിവസത്തിനുള്ളിൽ പിടിച്ചത് 10,980 വാഹനങ്ങൾ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

മേയ് എട്ടുമുതൽ 19 വരെയുള്ള കണക്കുകള്‍ അനുസരിച്ച് ദിവസം ശരാശരി ആയിരം വാഹനങ്ങൾ പിടികൂടിയതായി പൊലീസ് പറയുന്നു. ലോക്‌ഡൗണിന് മുമ്പുള്ള 10 ദിവസം പിടിച്ചത് 1245 എണ്ണം മാത്രമായിരുന്നു. ട്രിപ്പിൾ ലോക്‌ഡൗണുള്ള എറണാകുളത്തും തിരുവനന്തപുരത്തുമാണ് ഏറ്റവും കൂടുതൽ വാഹനങ്ങൾ പിടിയിലായത്.

Latest Videos

undefined

ട്രിപ്പിൾ ലോക്ക്ഡക്‌ഡൗണുള്ള എറണാകുളം ജില്ലയാണ് വാഹനങ്ങൾ പിടിച്ചെടുത്ത കേസിൽ മുന്നിൽ എന്നാണ് റിപ്പോര്‍ട്ടുകള്‍. 2256 കേസുകൾ ആണ് ഇവിടെ ഇത്തരത്തില്‍ രജിസ്റ്റർ ചെയ്‍തിട്ടുള്ളത്. എറണാകുളം റൂറലിൽ 1599-ഉം സിറ്റിയിൽ 657-ഉം കേസുകൾ. തിരുവനന്തപുരം ജില്ലയിൽ റൂറലിലും സിറ്റിയിലുമായി 1934 കേസുകളാണ് രജിയസ്റ്റര്‍ ചെയ്‍തിട്ടുള്ളത്. റൂറൽ പരിധിയിൽ 1827-ഉം സിറ്റിയിൽ 107-ഉം. തൃശ്ശൂർ റൂറലിലും സിറ്റിയിലുമായി 1262-ഉം മലപ്പുറത്ത് 300-ഉം കേസുകള്‍ എടുത്തു. കോട്ടയം-1653, ആലപ്പുഴ-1465, കണ്ണൂർ സിറ്റിയിലും റൂറലിലും 855, കോഴിക്കോട് സിറ്റിയിലും റൂറലിലുമായി 551, പാലക്കാട്-322, വയനാട്-119, കൊല്ലം റൂറലിലും സിറ്റിയിലും 114, ഇടുക്കി-93, പത്തനംതിട്ട-43, കാസർകോട്-23 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്കുകൾ.

മാസ്‍ക് ധരിക്കാതെയും തിങ്ങിനിറഞ്ഞും യാത്രചെയ്‍തവരും പിടിയിലായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞതിനാൽ കൂടുതൽ പേർ പുറത്തിറങ്ങാൻ പ്രവണത കാണിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

click me!