2024 ജനുവരിയിൽ നടന്ന ഭാരത് മൊബിലിറ്റി ഷോയുടെ ആദ്യ പതിപ്പിൽ ഈ മൂന്ന് വാഹനങ്ങളും പ്രദർശിപ്പിച്ചിരുന്നു. വരാനിരിക്കുന്ന ടാറ്റ എസ്‌യുവികളുടെ പ്രധാന വിശദാംശങ്ങൾ ഇതാ
നെക്‌സോൺ സിഎൻജി, കർവ്വ് ഇവി, ഹാരിയർ ഇവി എന്നിവയുൾപ്പെടെ ഈ സാമ്പത്തിക വർഷത്തിൽ മൂന്ന് പുതിയ എസ്‌യുവി ലോഞ്ചുകൾ ടാറ്റ മോട്ടോഴ്‌സ് സ്ഥിരീകരിച്ചു. 2024 ജനുവരിയിൽ നടന്ന ഭാരത് മൊബിലിറ്റി ഷോയുടെ ആദ്യ പതിപ്പിൽ ഈ മൂന്ന് വാഹനങ്ങളും പ്രദർശിപ്പിച്ചിരുന്നു. വരാനിരിക്കുന്ന ടാറ്റ എസ്‌യുവികളുടെ പ്രധാന വിശദാംശങ്ങൾ ഇതാ.
ടാറ്റ കർവ്വ്
ടാറ്റ കർവ്വ് ഇവി രാജ്യത്തെ അഞ്ചാമത്തെ വൈദ്യുത മോഡലായിരിക്കും. അതിന് ശേഷം 2025 ഉത്സവ സീസണിൽ അതിൻ്റെ ഡീസൽ പതിപ്പും ലഭ്യമാകും. പിന്നാലെ കർവ്വ് പെട്രോൾ പതിപ്പും എത്താൻ സാധ്യതയുണ്ട്. കൂപ്പെ-എസ്‌യുവിയുടെ വൈദ്യുത പതിപ്പ് ടാറ്റയുടെ ജെൻ 2 ആക്ടി ഡോട്ട് ഇവി ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ളതും ഏകദേശം 450 കിമി മുതൽ 500 കിമി വരെ റേഞ്ച് നൽകുന്നതുമാണ്. ഇതിൻ്റെ ഡീസൽ, പെട്രോൾ പതിപ്പുകൾ നെക്‌സോണിൻ്റെ 1.5L, 4-സിലിണ്ടർ, പുതിയ 125bhp, 1.2L, 3-സിലിണ്ടർ ടർബോ എഞ്ചിനുകൾ അവതരിപ്പിക്കും.
കർവ്വ് ഇവിയുടെ ഇൻ്റീരിയറിലെ ഡാഷ്‌ബോർഡ് ഡിസൈൻ, ഫോർ-സ്‌പോക്ക് ഇല്യൂമിനേറ്റഡ് സ്റ്റിയറിംഗ് വീൽ എന്നിവ നെക്‌സോണിന് സമാനമായിരിക്കും. ഹാരിയറിനും സഫാരിക്കും സമാനമായി, ടാറ്റ കർവ്വ് ഇവിക്ക് 10.25 ഇഞ്ച് വീതമുള്ള ഇരട്ട സ്‌ക്രീൻ ഉണ്ടായിരിക്കും. വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് ചാർജർ, 360 ഡിഗ്രി ക്യാമറ, കണക്റ്റഡ് കാർ ടെക്, സൺറൂഫ് തുടങ്ങിയ ഫീച്ചറുകളും ഓഫർ ചെയ്യാനും സാധ്യതയുണ്ട്.
ടാറ്റ നെക്‌സോൺ സിഎൻജി
ടാറ്റ നെക്‌സോൺ സിഎൻജി രാജ്യത്തെ ആദ്യത്തെ ടർബോചാർജ്ഡ് സിഎൻജി കാറായിരിക്കും. സാധാരണ 1.2 എൽ, 3 സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിൻ, ഫാക്ടറിയിൽ ഘടിപ്പിച്ച സിഎൻജി കിറ്റ് എന്നിവയുമായാണ് മോഡൽ വരുന്നത്. മറ്റ് ടാറ്റ സിഎൻജി കാറുകൾക്ക് സമാനമായി, 30 ലിറ്റർ വീതമുള്ള ഇരട്ട സിലിണ്ടർ സിഎൻജി സാങ്കേതികവിദ്യ ഉപയോഗിച്ച് നെക്സോൺ സിഎൻജിക്ക് പ്രയോജനം ലഭിക്കും. രണ്ട് സിഎൻജി ടാങ്കുകളും ബൂട്ട് ഫ്ലോറിനു താഴെ സ്ഥാപിക്കും. അതുകൊണ്ടുതന്നെ മികച്ച ലഗേജ് ഇടം ലഭിക്കും.
ടാറ്റ ഹാരിയർ ഇവി
2024 ഡിസംബറിൽ വരാനിരിക്കുന്ന വരാനിരിക്കുന്ന മഹീന്ദ്ര XUV.e8-ന് എതിരായി ടാറ്റ ഹാരിയർ ഇവി സ്ഥാനം പിടിക്കും. ബ്രാൻഡിൻ്റെ പുതിയ ആക്റ്റി ഡോട്ട് ഇവി പ്ലാറ്റ്‌ഫോമിൽ രൂപകൽപ്പന ചെയ്യുന്ന മൂന്നാമത്തെ ടാറ്റ ഇവി ആയിരിക്കും ഇത്. V2L (വെഹിക്കിൾ-ടു-ലോഡ്), V2V (വെഹിക്കിൾ-ടു-വെഹിക്കിൾ) ചാർജിംഗ് കഴിവുകളോടെയാണ് ഹാരിയർ ഇവി വരുന്നതെന്ന് ടാറ്റാ മോട്ടോഴ്സ് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. ഇലക്ട്രിക് എസ്‌യുവിയിൽ 60kWh ബാറ്ററി, ഇലക്ട്രിക് മോട്ടോർ, AWD സജ്ജീകരണം എന്നിവ ഉണ്ടായിരിക്കാം. ഒറ്റ ചാർജിൽ ഏകദേശം 500 കിലോമീറ്ററാണ് ഇതിൻ്റെ റേഞ്ച് പ്രതീക്ഷിക്കുന്നത്.