2022ല്‍ നിരവധി പുതിയ മോഡലുകളെ വിപണിയില്‍ അവതരിപ്പിക്കാനാണ് ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡ് ഒരുങ്ങുന്നത്. ഇതാ അവയുടെ ഒരു ചുരുക്കപ്പട്ടിക
2021 പടിയിറങ്ങാനും 2022 വര്‍ഷം കൊടിയേറാനും ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമേ ശേഷിക്കുന്നുള്ളൂ. 2022ല്‍ ഐക്കണിക്ക് ഇന്ത്യന്‍ ഇരുചക്ര വാഹന ബ്രാന്‍ഡായ റോയൽ എൻഫീൽഡിന്റെ (Royal Enfield) പുതുക്കിയ ലൈനപ്പ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. അടുത്തിടെ പുറത്തുവന്ന സ്‌ക്രാം 411ന്‍റെ (Scram 411) പരീക്ഷണ ഓട്ടങ്ങളുടെ ചിത്രങ്ങളോടെയാണ് ഇക്കാര്യം കൂടുതല്‍ വ്യക്തമായത്. കൂടാതെ അടുത്തിടെ നടന്ന EICMA 2021-ൽ പുതിയ ബൈക്കുകൾ കമ്പനി വെളിപ്പെടുത്തുകയും ചെയ്‍തു. ഇതാ 2022-ൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന എല്ലാ പുതിയ റോയൽ എൻഫീൽഡ് ബൈക്കുകളുടെയും ഒരു പട്ടിക.
ഇതാ 2021-ൽ ഇന്ത്യയിൽ എത്തിയ ചില മികച്ച സ്‌കൂട്ടറുകൾ
സ്‌ക്രാം 411:
പുതിയ സ്‌ക്രാം 411 ബൈക്കിന്റെ ഒരു പ്രോട്ടോടൈപ്പ് റോഡ് പരിശോധനയ്‌ക്കിടയിൽ അടുത്തിടെ കണ്ടെത്തി. ചുവപ്പും കറുപ്പും ഉള്ള പ്രൊഡക്ഷൻ-സ്പെക്ക് പെയിന്‍റ് സ്‍കീമിലാണ് വാഹനം പൂർത്തിയാക്കിയിരിക്കുന്നത്. 2022ന്‍റെ തുടക്കത്തില്‍ത്തന്നെ ഈ ബുള്ളറ്റിനെ കിക്ക്‌സ്റ്റാർട്ട് ചെയ്യാൻ കമ്പനി തയ്യാറാണെന്ന് ഇതില്‍ നിന്നും ഉറപ്പിക്കാം. അത് ഈ വർഷത്തെ ആദ്യത്തെ ലോഞ്ചുകളിലൊന്നായിരിക്കും. ഇത് ഹിമാലയൻ എഡിവിയുടെ റോഡ്-ബയാസ്ഡ് പതിപ്പായിരിക്കും, കൂടാതെ അൽപ്പം താങ്ങാനാവുന്ന വിലയിലും പുറത്തിറങ്ങും. ഇപ്പോഴുള്ള ഹിമാലയൻ എഞ്ചിനും സമാനമായിരിക്കും. ഇത് 411 സിസി, സിംഗിൾ സിലിണ്ടർ, എയർ-ഓയിൽ കൂൾഡ് യൂണിറ്റ് ആയിരിക്കും. അത് പരമാവധി 24.3 bhp കരുത്തും 32 എന്‍എം പീക്ക് ടോർക്കും ഉൽപ്പാദിപ്പിക്കും. ഇത് അഞ്ച് സ്‍പീഡ് ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു. എക്‌സ്‌ഹോസ്റ്റ് ഡിസൈനും ഹിമാലയന് സമാനമാണ്. അതിനാൽ, ഇത് ഒരു ഉയർന്ന എക്‌സ്‌ഹോസ്റ്റാണ്. ഹിമാലയനെ അപേക്ഷിച്ച് സ്‌ക്രാം 411-ൽ കുറച്ച് ഭാരം കുറയ്ക്കാൻ റോയൽ എൻഫീൽഡിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ഇതാ 2022ല്‍ ഇന്ത്യൻ ടൂവീലര്‍ വിപണിയെ ഞെട്ടിക്കാനിരിക്കുന്ന ചില ബൈക്കുകൾ
ഹണ്ടർ 350:
റോയൽ എൻഫീൽഡിൽ നിന്നുള്ള വരാനിരിക്കുന്ന ബൈക്കുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഹണ്ടർ 350 എന്ന് ഏകദേശം സ്ഥിരീകരിച്ചിട്ടുണ്ട്. മെറ്റിയർ 350 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി വരുന്ന മറ്റൊരു ഉൽപ്പന്നമായിരിക്കും ഇത്. എന്നാൽ വ്യത്യസ്തമായ സ്റ്റൈലിംഗും രൂപകൽപ്പനയും സജ്ജീകരണവും ബൈക്കില്‍ അവതരിപ്പിക്കും. ലോഞ്ച് ചെയ്യുമ്പോൾ ഇത് ട്രിപ്പർ നാവിഗേഷൻ സംവിധാനവും ഈ ബൈക്കില്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 2020 അവസാനത്തോടെ ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്‍ത മെറ്റിയോര്‍ 350നെ അടിസ്ഥാനമാക്കിയാണ് റോയൽ എൻഫീൽഡ് ഹണ്ടർ 350 വരുന്നത്. ചെറിയ 17 ഇഞ്ച് അലോയ് വീലുകളുള്ള കൂടുതൽ താങ്ങാനാവുന്ന പതിപ്പായിരിക്കും ഇത്. അതേസമയം ചെലവുകൾ നിയന്ത്രണത്തിലാക്കാൻ, മെറ്റിയോറിൽ കണ്ടെത്തിയ ട്രിപ്പിൾ പോഡ് ക്ലസ്റ്ററും കമ്പനി ഉൾപ്പെടുത്തിയേക്കില്ല.
ഷോട്ട്ഗൺ 650 (SG 650):
അടുത്തിടെ നടന്ന EICMA യിൽ റോയൽ എൻഫീൽഡ് SG 650 കൺസെപ്റ്റ് പ്രദർശിപ്പിച്ചു. ഇതിന്റെ പ്രൊഡക്ഷൻ-സ്പെക് പതിപ്പ് 2022 അവസാനത്തോടെ ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെടാൻ സാധ്യതയുണ്ട്. മോട്ടോർസൈക്കിൾ ഇതിനകം തന്നെ വികസന ഘട്ടത്തിലാണ്, കൂടാതെ നിരവധി തവണ ഇന്ത്യയിൽ പരീക്ഷണം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. നിലവിൽ 650 ട്വിൻസ് ബൈ RE-യുടെ അതേ 650 സിസി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ഇത് വരുന്നത്. ഒന്നുകിൽ ക്ലാസിക് 650 അല്ലെങ്കിൽ ഷോട്ട്ഗൺ 650 എന്ന പേരിലായിരിക്കും ബൈക്ക് എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്താണ് 2021ലെ ഈ അഞ്ച് കാര്‍ ലോഞ്ചുകളെ ശ്രദ്ധേയമാക്കുന്നത്?
സാധ്യതയുള്ള മറ്റ് റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകൾ:
2022-ൽ കമ്പനി നിരവധി MY അപ്‌ഡേറ്റുകൾ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അപ്‌ഡേറ്റ് ചെയ്‌ത ബുള്ളറ്റ് 350 ഉം കമ്പനിയുടെ പരിഗണനയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ കമ്പനി ഇന്റർസെപ്റ്റർ 650-ൽ ഒരു പുതിയ എക്‌സ്‌ഹോസ്റ്റ് ലേഔട്ട് പരീക്ഷിക്കുന്നതും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.