ഇന്ത്യൻ വാഹന ബ്രാൻഡുകളിൽ ഏറെ ജനപ്രിയയുള്ള മോഡലുകളാണ് ടാറ്റ കാറുകൾ. ഇതാ, ഇതാ ഏറ്റവും ജനപ്രിയമായ ചില ടാറ്റാ കാറുകളെ പരിചയപ്പെടാം.
രത്തൻ ടാറ്റ ഇനിയില്ല. ടാറ്റാ മോട്ടോഴ്‌സിന്‍റെ പുതിയ കാർ ലോഞ്ചുകൾക്കൊപ്പം അദ്ദേഹത്തിൻ്റെ ചിത്രം ഇനി ഒരിക്കലും വരില്ല. ടാറ്റയുടെ വാണിജ്യ വാഹന ബിസിനസിൽ നിന്ന് മാറി യാത്രക്കാർക്കുള്ള ഫോർ വീലറുകൾ നിർമ്മിക്കാൻ തുടങ്ങിയത് രത്തൻ ടാറ്റയാണ്. 1998ൽ നാലാമത്തെ ഓട്ടോ ഷോയിലാണ് രത്തൻ ടാറ്റ തൻ്റെ ആദ്യത്തെ പാസഞ്ചർ കാറായ ഇൻഡിക്ക പുറത്തിറക്കിയത്.
എയർ കണ്ടീഷണർ, സെൻട്രൽ ലോക്ക് സിസ്റ്റം തുടങ്ങി ഇന്ത്യയിൽ ഇതുവരെ നിർമ്മിച്ച ഒരു കാറിലും നൽകിയിട്ടില്ലാത്ത നിരവധി ഫീച്ചറുകൾ ടാറ്റ മോട്ടോഴ്‌സ് ഇൻഡിക്കയിൽ നൽകിയിട്ടുണ്ട്. ഇക്കാരണത്താൽ, ടാറ്റ മോട്ടോഴ്‌സിന് ഇൻഡിക്കയ്‌ക്കായി 1.15 ലക്ഷം ബുക്കിംഗ് ആദ്യം തന്നെ ലഭിച്ചു, എന്നാൽ കാലക്രമേണ ടാറ്റ ഇൻഡിക്കയെക്കുറിച്ച് പരാതികൾ വരാൻ തുടങ്ങി. ഇത് പാസഞ്ചർ ഫോർ വീലർ സെഗ്‌മെൻ്റിലേക്ക് പ്രവേശിക്കാനുള്ള തീരുമാനത്തെക്കുറിച്ച് മാറി ചിന്തിക്കാൻ രത്തൻ ടാറ്റയെ പ്രേരിപ്പിച്ചു. എന്നാൽ താജ് ഹോട്ടലിൽ നടന്ന യോഗത്തിന് ശേഷം ടാറ്റ മോട്ടോഴ്‌സിന് ഒരു പുതിയ ദിശ ലഭിച്ചു. അതോടെ ഇന്ത്യൻ കാർ വിപണിയിൽ ടാറ്റയുടെ പുതിയ തേരോട്ടമായിരുന്നു. അത്, ഇന്നും തുടരുന്നു. ഇതാ ഏറ്റവും ജനപ്രിയമായ ചില ടാറ്റാ കാറുകളെ പരിചയപ്പെടാം.
undefined
ടാറ്റ സഫാരി
1998 ഓട്ടോ എക്‌സ്‌പോയിൽ ടാറ്റ സഫാരി അവതരിപ്പിച്ചു. അക്കാലത്ത്, എസ്‌യുവികൾക്ക് പകരം ഹാച്ച്ബാക്കുകൾക്കും സെഡാനുകൾക്കുമാണ് കൂടുതൽ ഡിമാൻഡ് ഉണ്ടായിരുന്നത്, എന്നാൽ 2005 ആയപ്പോഴേക്കും രാജ്യത്ത് എസ്‌യുവികളുടെ ആവശ്യം വർദ്ധിക്കാൻ തുടങ്ങി, തുടർന്ന് ടാറ്റ സഫാരി എസ്‌യുവിയുടെ നവീകരിച്ച പതിപ്പ് പുറത്തിറക്കി. ഇന്ന്, ടാറ്റ സഫാരി കമ്പനിയുടെ ഏറ്റവും പ്രീമിയം വാഹനമാണ്, അതിൻ്റെ പുതുക്കിയ വേരിയൻ്റുകൾ ഇതുവരെ അഞ്ച് തവണ പുറത്തിറക്കിയിട്ടുണ്ട്.
ടാറ്റ നെക്സോൺ
ഇൻഡിക്ക V2, ഇൻഡിക്ക് വിസ്റ്റ, ഇൻഡിഗോ, സഫാരി എന്നിവയുടെ വിജയത്തിന് ശേഷം മറ്റൊരു എസ്‍യുവി പുറത്തിറക്കാൻ ടാറ്റ മോട്ടോഴ്‌സ് പദ്ധതിയിട്ടു, ഒടുവിൽ 2017 ൽ ടാറ്റ നെക്സോൺ ലോഞ്ച് ചെയ്തു. ടാറ്റ നെക്‌സോണിനെ രാജ്യത്തെ ഏറ്റവും സുരക്ഷിതമായ കാറായി കണക്കാക്കുന്നു, കാരണം ഗ്ലോബൽ എൻസിഎപിയിൽ കുട്ടികളുടെയും മുതിർന്നവരുടെയും റേറ്റിംഗിൽ നെക്‌സോണിന് അഞ്ച് സ്റ്റാറുകൾ ലഭിച്ചു.
ഏഴ് വർഷത്തിനിടെ ഏഴുലക്ഷം യൂണിറ്റുകൾ വിറ്റഴിച്ച ടാറ്റ മോട്ടോഴ്‌സിൻ്റെ ആദ്യ വാഹനമാണ് ടാറ്റ നെക്‌സോൺ. നെക്‌സോണിൻ്റെ ആവശ്യം കണക്കിലെടുത്ത്, ടാറ്റ മോട്ടോഴ്‌സ് 2023-ൽ നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റിൻ്റെ പുതുക്കിയ വേരിയൻ്റ് അവതരിപ്പിച്ചു. പഴയ നെക്‌സോണിനെ പോലെ തന്നെ ആളുകൾ ഇഷ്ടപ്പെട്ടിരുന്നു.
ടാറ്റ പഞ്ച്
സാധാരണക്കാർക്കായി കാറുകൾ നിർമ്മിക്കാൻ ടാറ്റ മോട്ടോഴ്‌സിന് എന്നും പ്രചോദനമുണ്ട്. സാധാരണക്കാർക്ക് കുറഞ്ഞ വിലയിൽ എസ്‌യുവിയുടെ അനുഭവം നൽകുന്നതിനായി കമ്പനി 2021 ൽ പഞ്ച് അവതരിപ്പിച്ചു. ടാറ്റ പഞ്ച് ഒരു കോംപാക്റ്റ് എസ്‌യുവിയാണ്, അതിൻ്റെ വില ബജറ്റ് സൗഹൃദമാണ്. എന്നിട്ടും സുരക്ഷയുടെ കാര്യത്തിൽ ടാറ്റ മോട്ടോഴ്‌സ് അതിൽ ഒരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ല.