ഹീറോ മോട്ടോകോർപ്പ് ഇന്ത്യൻ വിപണിയിൽ പുതിയ മോട്ടോർസൈക്കിളുകളുടെ വിപുലമായ ശ്രേണി ഒരുക്കുന്നു
ജനപ്രിയ ഇരുചക്ര വാഹന ബ്രാൻഡായ ഹീറോ മോട്ടോകോർപ്പ് ഇന്ത്യൻ വിപണിയിൽ പുതിയ മോട്ടോർസൈക്കിളുകളുടെ വിപുലമായ ശ്രേണി ഒരുക്കുന്നു. ഹാർലി-ഡേവിഡ്‌സണിന്റെ എൻട്രി ലെവൽ X440 കൂടാതെ, ഹീറോ മോട്ടോകോർപ്പ് പുതിയ എക്സ്‍ട്രീം 160R, കരിസ്‍മ XMR, പുതുക്കിയ എക്സ്‍ട്രീം 200S 4V, രണ്ട് പുതിയ 400 സിസി മോട്ടോർസൈക്കിളുകൾ എന്നിവ പുറത്തിറക്കും. പുതുക്കിയ എക്‌സ്ട്രീം 160R ജൂൺ 14-ന് ലോഞ്ച് ചെയ്യും, കൂടാതെ യുഎസ്‍ഡി ഫോർക്കുകളും 4-വാൽവ് പവർട്രെയിനും നൽകും. എക്‌സ്ട്രീം 200S ഇതിനകം തന്നെ ഒരു ഡീലർഷിപ്പിൽ പ്രൊഡക്ഷൻ രൂപത്തിൽ എത്തിക്കഴിഞ്ഞതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ഹീറോ മോട്ടോകോർപ്പ് ഇന്ത്യൻ വിപണിയിൽ ഐക്കണിക് നെയിംപ്ലേറ്റ് കരിസ്‍മ വീണ്ടും അവതരിപ്പിക്കും. ZMR സഫിക്‌സ് ഉപയോഗിച്ചാണ് മോട്ടോർസൈക്കിൾ അവസാനമായി അവതരിപ്പിച്ചത്. പുതിയ കരിസ്മ മോട്ടോർസൈക്കിൾ XMR സഫിക്സിൽ തിരിച്ചെത്തും. ഡീലർഷിപ്പുകൾക്കായി പുതിയ കരിസ്‍മ XMR പ്രൊഡക്ഷൻ രൂപത്തില്‍ അടുത്തിടെ പ്രദർശിപ്പിച്ചിരുന്നു. ഷാർപ്പർ ഫ്രണ്ട് ഫാസിയയും അഗ്രസീവ് ഫെയറിംഗും സ്ലീക്കർ ടെയിൽ സെക്ഷനും ഉയർത്തിയ ഹാൻഡിൽബാറും സഹിതം പുതിയ സ്‌പോർട്ടി ഡിസൈനുമായാണ് മോട്ടോർസൈക്കിൾ എത്തുന്നത്. 25 ബിഎച്ച്പിയും 30 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 210 സിസി, ലിക്വിഡ് കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. കൂടാതെ ആറ് സ്പീഡ് ഗിയർബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു. മോട്ടോർസൈക്കിളിന് പരമ്പരാഗത ടെലിസ്‌കോപിക് മുൻ ഫോർക്കുകളും പിന്നിൽ മോണോഷോക്ക് യൂണിറ്റും ഉണ്ടാകും. പുതിയ മോഡലിന് 1.8 ലക്ഷം രൂപയായിരിക്കും വില. ഇത് സുസുക്കി ജിക്സര്‍ SF 250,യമഹ YZF-R15 എന്നിവയ്ക്ക് എതിരാളിയാകും.
undefined
ഹീറോ മോട്ടോകോർപ്പ് പുതിയ എക്‌സ്‌പൾസ് 400 അഡ്വഞ്ചർ ബൈക്കും പരീക്ഷിക്കുന്നു, അതിൽ വലിയ ശേഷിയുള്ള എഞ്ചിൻ ഘടിപ്പിക്കും. KTM 390 അഡ്വഞ്ചറിനും വരാനിരിക്കുന്ന പുതിയ റോയല്‍ എൻഫീല്‍ഡ് ഹിമാലയൻ 450 നും എതിരാളിയായി പെർഫോമൻസ് ഉള്ള ഒരു പുതിയ 421 സിസി എഞ്ചിനാണ് പുതിയ അഡ്വഞ്ചര്‍ ബൈക്ക് നിർമ്മിച്ചിരിക്കുന്നത്. ഈ പവർട്രെയിൻ ഏകദേശം 40bhp പവറും 35Nm ടോര്‍ക്കും ഉത്പാദിപ്പിക്കാൻ സാധ്യതയുണ്ട്. 2023 അവസാനമോ 2024 ആദ്യമോ ലോഞ്ച് പ്രതീക്ഷിക്കുന്ന സമയത്ത്, പുതിയ മോട്ടോർസൈക്കിൾ ഉത്സവ സീസണിൽ അനാച്ഛാദനം ചെയ്യാൻ സാധ്യതയുണ്ട്.
പുതിയ 421 സിസി ലിക്വിഡ് കൂൾഡ് എഞ്ചിൻ വ്യത്യസ്ത മോട്ടോർസൈക്കിളുകളെ ഉൾക്കൊള്ളാൻ ഉപയോഗിക്കുന്ന ഒരു പ്ലാറ്റ്ഫോമായി പ്രവർത്തിക്കും. ഹിമാലയൻ റോഡുകളിൽ എക്സ്‍പള്‍സ് 400-നൊപ്പം കണ്ടെത്തിയ ഒരു ഫുൾ ഫെയർഡ് സ്‌പോർട്‌സ് ടൂററും കമ്പനി പരീക്ഷിക്കുന്നു. പുതിയ മോട്ടോർസൈക്കിളിന് ക്ലിപ്പ്-ഓൺ ഹാൻഡിൽബാറുകൾ, ഫെയറിംഗ് മൗണ്ടഡ് മിററുകൾ, പരമ്പരാഗത ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ഡിസ്‌ക് ബ്രേക്കുകൾ, ഡ്യുവൽ-ചാനൽ എബിഎസ് എന്നിവയും മറ്റും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.