വമ്പൻ മൈലേജ്, മോഹവില; ഇതാ സാധാരണക്കാരന്‍റെ കൊക്കിലൊതുങ്ങും ഫാമിലി കാറുകൾ

By Web Team  |  First Published May 12, 2024, 11:03 AM IST

മൈലേജും ഇന്ത്യൻ വാഹന ഉടമകളുടെ കാർ വാങ്ങൽ തീരുമാനങ്ങളിൽ ഒരു നിർണായക പങ്ക് വഹിക്കുന്നു. അതിനാൽ, മികച്ച മൈലേജ് നൽകുന്ന ഇന്ത്യയിലെ ഹാച്ച്ബാക്കുകളുടെ ഒരു ലിസ്റ്റ് ഇതാ.


ന്ത്യൻ ഓട്ടോമൊബൈൽ വിപണിയിൽ, ഹാച്ച്ബാക്കുകൾ, സെഡാനുകൾ, കോംപാക്റ്റ് എസ്‌യുവികൾ, ഫുൾ സൈസ് എസ്‌യുവികൾ എന്നിങ്ങനെയുള്ള കാറുകളുടെ ഒരു നിരയുണ്ട്. മിക്ക ഇന്ത്യൻ ഉപഭോക്താക്കൾക്കും, ഒരു കാർ വാങ്ങുമ്പോൾ താങ്ങാനാവുന്ന വില, വിശ്വസനീയമായ പ്രകടനം, സുരക്ഷാ ഫീച്ചറുകൾ, സമ്പന്നമായ ഫീച്ചർ സെറ്റ് എന്നിവയാണ് പ്രധാനമായും പരിഗണിക്കുന്നത്. കൂടാതെ, മൈലേജും ഇന്ത്യൻ വാഹന ഉടമകളുടെ കാർ വാങ്ങൽ തീരുമാനങ്ങളിൽ ഒരു നിർണായക പങ്ക് വഹിക്കുന്നു. അതിനാൽ, മികച്ച മൈലേജ് നൽകുന്ന ഇന്ത്യയിലെ ഹാച്ച്ബാക്കുകളുടെ ഒരു ലിസ്റ്റ് ഇതാ.

മാരുതി സുസുക്കി സ്വിഫ്റ്റ്
മാരുതി സുസുക്കി കഴിഞ്ഞ ദിവസം ഇന്ത്യൻ വിപണിയിൽ പുതിയ സ്വിഫ്റ്റ് അവതരിപ്പിച്ചു, പുതിയ ഹാച്ച്ബാക്ക് 25.72 കിമി മൈലേജ് നൽകുന്നു. 80 ബിഎച്ച്പി കരുത്തും 112 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന പുതിയ 1.2-ലിറ്റർ 3-സിലിണ്ടർ Z-സീരീസ് പെട്രോൾ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. പുതിയ മാരുതി സുസുക്കി സ്വിഫ്റ്റിൻ്റെ എക്സ്-ഷോറൂം വില 6.49 ലക്ഷം രൂപയിൽ തുടങ്ങി 9.64 ലക്ഷം രൂപ വരെ ഉയരുന്നു.

Latest Videos

undefined

മാരുതി സുസുക്കി സെലേറിയോ
5.37 മുതൽ 7.09 ലക്ഷം രൂപ വരെ എക്സ് ഷോറൂം വിലയുള്ള മാരുതി സുസുക്കി സെലേറിയോ ഇന്ത്യയിൽ ലഭ്യമാണ്. ഇത് ലിറ്ററിന് 26.68 കിലോമീറ്റർ മൈലേജ് നൽകുമെന്ന് അവകാശപ്പെടുന്നു. 67 bhp കരുത്തും 89 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന ഒരുലിറ്റർ പെട്രോൾ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്.

റെനോ ക്വിഡ്
4.70 ലക്ഷം മുതൽ 6.45 ലക്ഷം രൂപ വരെ എക്സ് ഷോറൂം വിലയുള്ള റെനോ ക്വിഡ് ഇന്ത്യയിൽ ലഭ്യമാണ്. 68 bhp കരുത്തും 91 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 1 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. ഇത് 22.5 കിമി മൈലേജ് നൽകുന്നു.

ടൊയോട്ട ഗ്ലാൻസ
ഇന്ത്യയിൽ ലഭ്യമായ മറ്റൊരു ഹാച്ച്ബാക്ക് മോഡലാണ് ടൊയോട്ട ഗ്ലാൻസ, അതിൻ്റെ വില 6.86 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെയാണ് (എക്സ്-ഷോറൂം). 90 bhp കരുത്തും 113 Nm ടോർക്കും ഉത്പാദിപ്പിക്കാൻ കഴിയുന്ന 1.2 ലിറ്റർ ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. 22.94 കിമി മൈലേജ് ആണ് ഗ്ലാൻസ നൽകുന്നത്. 

 

click me!