ഇതാ രാജ്യത്തെ അഞ്ച് വിലകുറഞ്ഞ മോട്ടോർസൈക്കിളുകളുടെ വിശദമായ വിവരങ്ങള്‍. ഇതില്‍ നിന്നും നിങ്ങൾക്ക് ആവശ്യമുള്ള ബൈക്ക് തിരഞ്ഞെടുക്കുന്നത് എളുപ്പമാകും.
താങ്ങാനാവുന്നതും ഉയർന്ന മൈലേജുള്ളതുമായ ബൈക്കുകൾക്ക് ഇന്ത്യൻ വിപണിയിൽ എപ്പോഴും ആവശ്യക്കാരുണ്ട്. എല്ലാ ഇരുചക്രവാഹന നിർമ്മാതാക്കളും അവരുടെ 100 സിസി ബൈക്ക് സെഗ്‌മെന്റിൽ പലപ്പോഴും പുതിയ രൂപത്തിലും ഫീച്ചറുകളിലുമുള്ള താങ്ങാനാവുന്ന ബൈക്കുകൾ അവതരിപ്പിക്കുന്നതിന്റെ മുഖ്യകാരണവും ഇതുതന്നെയാണ്. ഇതാ രാജ്യത്തെ അഞ്ച് വിലകുറഞ്ഞ മോട്ടോർസൈക്കിളുകളുടെ വിശദമായ വിവരങ്ങള്‍. ഇതില്‍ നിന്നും നിങ്ങൾക്ക് ആവശ്യമുള്ള ബൈക്ക് തിരഞ്ഞെടുക്കുന്നത് എളുപ്പമാകും.
ഹോണ്ട ഷൈൻ 100
60 കിലോമീറ്റർ മൈലേജാണ് ബൈക്ക് നൽകുന്നത്. ബൈക്കിന്റെ ഗ്രൗണ്ട് ക്ലിയറൻസ് 168 എംഎം ആണ്. ഇത് 1340 എംഎം നീളമുള്ള വീൽബേസിൽ ലഭ്യമാണ്. ബൈക്കിലെ സീറ്റ് ഉയരം 768 എംഎം ആയി നിലനിർത്തിയിട്ടുണ്ട്. അഞ്ച് കളർ ഓപ്ഷനുകളിൽ ഈ ബൈക്ക് ലഭ്യമാണ്. അനലോഗ് ട്വിൻ-പോഡ് ഡാഷ്, ഡിജിറ്റൽ സ്പീഡോമീറ്റർ, മുന്നറിയിപ്പ് ലൈറ്റുകൾ, ഫ്യുവൽ ഗേജ് ടെലിസ്‌കോപിക് ഫ്രണ്ട് ഫോർക്കുകൾ, അലോയ് വീലുകൾ, കോമ്പി ബ്രേക്ക് സിസ്റ്റം എന്നിവ ഇതിന്റെ സവിശേഷതകളാണ്. ഏകദേശം 59,000 രൂപ മുതല്‍ 88,000 രൂപ വരെ എക്‌സ്‌ഷോറൂം വിലയിൽ ഹോണ്ട ഷൈൻ 100 വിപണിയിൽ ലഭ്യമാണ്.
undefined
ഹീറോ HF 100
ഹീറോ HF 100 70 കിമി മൈലേജ് നൽകുന്നു. മണിക്കൂറിൽ 90 കിലോമീറ്ററാണ് ഇതിന്റെ ഉയർന്ന വേഗത. 98 സിസി എൻജിനാണ് ബൈക്കിലുള്ളത്. 9.1 ലിറ്റർ ഇന്ധന ടാങ്ക് കപ്പാസിറ്റിയുണ്ട്. 1045 എംഎം ആണ് ബൈക്കിന്റെ മൊത്തത്തിലുള്ള ഉയരം. മോട്ടോർസൈക്കിളിന് 110 കിലോഗ്രാം ഭാരമുണ്ട്. ഏകദേശം 60, 000 രൂപ മുതല്‍ എക്‌സ്‌ഷോറൂം വിലയിൽ ബൈക്ക് വിപണിയിൽ ലഭ്യമാണ്.
ബജാജ് CT110X
90 കിലോമീറ്ററാണ് ഈ ബൈക്കിന്റെ ഉയർന്ന വേഗത. ഇത് ലിറ്ററിന് 70 കിലോമീറ്റർ മൈലേജ് നൽകുന്നു. മുന്നിലെയും പിന്നിലെയും ടയറുകളിൽ ഇതിന് ഡ്രം ബ്രേക്കുകൾ ലഭിക്കുന്നു. റൈഡറെ റോഡിൽ സുരക്ഷിതമായി തുടരാനും ബൈക്ക് നിയന്ത്രിക്കാനും ഈ ബ്രേക്കിംഗ് സംവിധാനം സഹായിക്കുന്നു. ഏകദേശം 60,000 രൂപ എക്‌സ്‌ഷോറൂം വിലയിൽ ബൈക്ക് വിപണിയിൽ ലഭ്യമാണ്. 11 ലിറ്ററിന്റെ ഇന്ധനടാങ്ക് ബൈക്കിലുണ്ട്. മുൻവശത്ത് ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിൽ ഇരട്ട ഷോക്ക് അബ്സോർബർ സജ്ജീകരണവുമുണ്ട്. ഇതിന് 4-സ്പീഡ് ഗിയർബോക്‌സ് എഞ്ചിനും മൂന്ന് കളർ ഓപ്ഷനുകളും ലഭിക്കുന്നു. 115.45 സിസി എൻജിനാണ് ബൈക്കിനുള്ളത്. ഇത് 8.6 പിഎസ് കരുത്തും 9.81 എൻഎം പരമാവധി ടോർക്കും സൃഷ്ടിക്കുന്നു. ട്യൂബ് ലെസ് ടയറുകളാണ് ഇതിൽ നൽകിയിരിക്കുന്നത്. ബജാജ് CT110X-ന് മാറ്റ് വൈറ്റ് ഗ്രീൻ, എബോണി ബ്ലാക്ക്-റെഡ്, എബോണി ബ്ലാക്ക്-ബ്ലൂ പെയിന്റ് കളർ ഓപ്ഷനുകൾ ലഭിക്കുന്നു.
ഹോണ്ട ലിവോ
109.51 സിസിയുടെ കരുത്തുറ്റ എൻജിനാണ് ഈ ബൈക്കിനുള്ളത്. ഈ ബൈക്ക് ലിറ്ററിന് 59 കിലോമീറ്റർ മൈലേജ് നൽകുന്നു. നാല് സ്പീഡ് മാനുവൽ ട്രാൻസ്‍മിഷനാണ് ഇതിനുള്ളത്. ഒമ്പത് ലിറ്ററിന്റെ ഇന്ധനടാങ്കാണ് ബൈക്കില്‍. ഹോണ്ട ലിവോയ്ക്ക് 113 കിലോഗ്രാം ഭാരവും 790 എംഎം സീറ്റ് ഉയരവുമുണ്ട്. അതുകൊണ്ടുതന്നെ റോഡിൽ സവാരി ചെയ്യാനും നിയന്ത്രിക്കാനും എളുപ്പമാക്കുന്നു. ഹോണ്ട ലിവോ രണ്ട് വേരിയന്റുകളിലും നാല് കളർ ഓപ്ഷനുകളിലും വിപണിയിൽ ലഭ്യമാണ്. ഇതിന്റെ പ്രാരംഭ എക്സ്-ഷോറൂം വില 79000 രൂപ മുതല്‍ ആണ്.
ബജാജ് ഡിസ്‍കവർ 125
ബജാജ് ഡിസ്‌കവർ 125 ന് ശക്തമായ 110 സിസി എഞ്ചിനാണ് ലഭിക്കുന്നത്. ഇതിൽ, സുരക്ഷിതമായ യാത്രയ്ക്കായി കമ്പനി മുന്നിലും പിന്നിലും ഡ്രം ബ്രേക്കുകൾ നൽകുന്നു. എൽഇഡി ഡിആർഎല്ലും ടെയിൽ ലാമ്പും ഉള്ള പുതുക്കിയ സീറ്റുകളാണ് ഇതിന് ലഭിക്കുന്നത്. അനലോഗ് ടാക്കോമീറ്ററുള്ള സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ മോട്ടോർസൈക്കിളിന് ലഭിക്കുന്നു. മോട്ടോർസൈക്കിളിന് മുന്നിൽ ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിൽ ഗ്യാസ് ചാർജ്ഡ് ട്വിൻ-ഷോക്കും ലഭിക്കുന്നു. 8 ലിറ്ററിന്റെ ഇന്ധനടാങ്കാണ് ബൈക്കിനുള്ളത്. ഏകദേശം 55,000 രൂപ എക്‌സ്‌ഷോറൂം വിലയിൽ ഈ ബൈക്ക് വിപണിയിൽ ലഭ്യമാണ്.