നിങ്ങൾക്ക് എളുപ്പത്തിൽ വാങ്ങാൻ കഴിയുന്ന ചില റോയൽ എൻഫീൽഡ് ബൈക്കുകൾ ഉണ്ട്. റോയൽ എൻഫീൽഡിന്റെ ഏറ്റവും വില കുറഞ്ഞ ചില ബൈക്കുകളാണിത്. ഈ ബൈക്കുകൾ വാങ്ങുന്നത് നിങ്ങളുടെ പോക്കറ്റിനെ ബാധിക്കില്ല. അവയെപ്പറ്റി അറിയാം.
റോയൽ എൻഫീൽഡ് എന്ന പേര് കേൾക്കുമ്പോൾ തന്നെ മനസിൽ എത്തുന്നത് രാജകീയമായ ബൈക്ക് യാത്രയാകും. ഈ കമ്പനിയുടെ ബൈക്കുകൾക്ക് വളരെ വലിയ ആരാധകർ ഉണ്ട്. യുവാക്കൾക്കിടയിൽ ഈ ബൈക്ക് പ്രത്യേകിച്ചും ജനപ്രിയമാണ്. വില അല്‍പ്പം കൂടും എന്നതിനാൽ റോയൽ എൻഫീൽഡ് വാങ്ങുന്നത് അത്ര എളുപ്പമല്ല, ഇതിനായി നിങ്ങൾ വലിയ തുക ചെലവഴിക്കേണ്ടി വരും. എന്നാൽ നിങ്ങൾക്ക് എളുപ്പത്തിൽ വാങ്ങാൻ കഴിയുന്ന ചില റോയൽ എൻഫീൽഡ് ബൈക്കുകൾ ഉണ്ട്. റോയൽ എൻഫീൽഡിന്റെ ഏറ്റവും വില കുറഞ്ഞ ചില ബൈക്കുകളാണിത്. ഈ ബൈക്കുകൾ വാങ്ങുന്നത് നിങ്ങളുടെ പോക്കറ്റിനെ ബാധിക്കില്ല. അവയെപ്പറ്റി അറിയാം.
ബുള്ളറ്റ് 350X
റോയൽ എൻഫീൽഡിന്റെ ഏറ്റവും വിലകുറഞ്ഞ ബൈക്ക് ബുള്ളറ്റ് 350x ആണ്. ഇത് മൂന്ന് വേരിയന്റുകളിൽ വിപണിയിൽ ലഭ്യമാണ്. ജെറ്റ് ബ്ലാക്ക്, റീഗൽ റെഡ്, റോയൽ ബ്ലൂ എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളും ഇതിൽ നിങ്ങൾക്ക് ലഭിക്കും. ഈ ബൈക്കിൽ നിങ്ങൾക്ക് നിരവധി മികച്ച സവിശേഷതകൾ ലഭിക്കും. ഈ ബൈക്ക് ഫീച്ചറുകളിലും രൂപത്തിലും മാത്രമല്ല മികച്ച മൈലേജും നൽകുന്നു.
ബെൻസിന്‍റെ ഷാസിയിൽ അംബാനി ബോഡി കെട്ടിത്തുടങ്ങി! റോബിൻ അടക്കം കട്ടപ്പുറത്താകുമോ? ആശങ്കയിൽ ബസുടമകൾ!
ഈ ബൈക്കിന്റെ എഞ്ചിനെയും മൈലേജിനെയും കുറിച്ച് പറയുകയാണെങ്കിൽ, ഈ ബൈക്ക് 346 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് എഞ്ചിനിലാണ് വരുന്നത്. അഞ്ച് സ്പീഡ് ഗിയർ ബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്ന ഈ ബൈക്കിന് 19.8 bhp കരുത്തും 28 Nm ടോർക്കും സൃഷ്‍ടിക്കാൻ കഴിയും. ഒരു ലിറ്റർ പെട്രോളിൽ 40 മുതൽ 45 കിലോമീറ്റർ വരെ മൈലേജാണ് ഈ ബൈക്ക് നൽകുന്നത്. 1.73 ലക്ഷം രൂപയാണ് ഈ ബൈക്കിന്റെ കൊച്ചി എക്‌സ് ഷോറൂം വില.
റോയൽ എൻഫീൽഡ് ഹണ്ടർ 350
റോയൽ എൻഫീൽഡ് ഹണ്ടർ 350-ൽ നിങ്ങൾക്ക് 349.34 സിസി എയർ കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ലഭിക്കുന്നത്. ഇത് പരമാവധി 20.4 പിഎസ് കരുത്തും 27 എൻഎം ടോർക്കും സൃഷ്ടിക്കുന്നു. ട്യൂബ്‌ലെസ് ടയറുകളും ഡബിൾ ഡിസ്‌ക് ബ്രേക്കുകളും ഈ ബൈക്കിലുണ്ട്. മൈലേജിനെ കുറിച്ച് പറയുകയാണെങ്കിൽ 36.2 kmpl വരെ മൈലേജ് തരും. വിലയെ കുറിച്ച് പറയുകയാണെങ്കിൽ, ഹണ്ടർ 350 റെട്രോ വേരിയന്റിന്റെ കൊച്ചി എക്‌സ്‌ഷോറൂം വില 1.49 ലക്ഷം രൂപയും ഹണ്ടർ 350 മെട്രോയുടെ എക്‌സ്‌ഷോറൂം വില 1.69 ലക്ഷം രൂപയുമാണ്. 1.74 ലക്ഷം രൂപയാണ് ഹണ്ടർ 350 മെട്രോ റെബലിന്റെ എക്‌സ്‌ഷോറൂം വില.