മൈലേജ് 34 കിമി വരെ, ഇതാ മൂന്നു മികച്ച കാറുകൾ, എല്ലാത്തിനും വില എട്ടുലക്ഷത്തിൽ താഴെയും

By Web TeamFirst Published Jun 14, 2024, 11:04 AM IST
Highlights

രാജ്യത്തെ പല കാർ കമ്പനികളും ബജറ്റ് വിഭാഗത്തിൽ നിരവധി സിഎൻജി കാറുകൾ വാഗ്‍ദാനം ചെയ്യുന്നുണ്ട്. അവ വിൽപ്പനയിലും മുൻപന്തിയിലാണ്. ഇതാ എട്ടു ലക്ഷം രൂപയിൽ താഴെ വിലയുള്ള അത്തരം മൂന്ന് സിഎൻജി കാറുകളെ പരിചയപ്പെടാം.

ന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ സിഎൻജി കാറുകളൊടുള്ള പ്രിയം തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സിഎൻജി പവർട്രെയിൻ ഘടിപ്പിച്ച കാറുകൾ ഉപഭോക്താക്കൾക്ക് മികച്ച മൈലേജ് വാഗ്ദാനം ചെയ്യുന്നു. സമീപഭാവിയിൽ നിങ്ങൾ ഒരു പുതിയ സിഎൻജി കാർ വാങ്ങാൻ പദ്ധതിയിടുന്നുണ്ടോ? എങ്കിൽ, ഈ വാർത്ത നിങ്ങൾക്കുള്ളതാണ്. രാജ്യത്തെ പല കാർ കമ്പനികളും ബജറ്റ് വിഭാഗത്തിൽ നിരവധി സിഎൻജി കാറുകൾ വാഗ്‍ദാനം ചെയ്യുന്നുണ്ട്. അവ വിൽപ്പനയിലും മുൻപന്തിയിലാണ്. ഇതാ എട്ടു ലക്ഷം രൂപയിൽ താഴെ വിലയുള്ള അത്തരം മൂന്ന് സിഎൻജി കാറുകളെ പരിചയപ്പെടാം.

മാരുതി സുസുക്കി ആൾട്ടോ കെ10
ഇന്ത്യയിലെ ഏറ്റവും വലിയ കാർ വിൽപ്പന കമ്പനിയായ മാരുതി സുസുക്കിയുടെ ആൾട്ടോ കെ10 ഉപഭോക്താക്കൾക്കിടയിൽ വളരെ ജനപ്രിയമായ മോഡലാണ്. ഈ കാറിൻ്റെ 50 ലക്ഷത്തിലധികം യൂണിറ്റുകൾ ഇന്ത്യയിൽ ഇതുവരെ വിറ്റഴിഞ്ഞു എന്നതിൽ നിന്ന് ഇതിൻ്റെ ജനപ്രീതി അളക്കാൻ കഴിയും. മാരുതി സുസുക്കി ആൾട്ടോ K10 സിഎൻജി കാറിൻ്റെ പ്രാരംഭ എക്സ്-ഷോറൂം വില 5.74 ലക്ഷം രൂപയാണ്. ഒരു കിലോഗ്രാം സിഎൻജിയിൽ ഈ കാർ 33.85 കിലോമീറ്റർ ഓടുന്നു.

Latest Videos

ടാറ്റ പഞ്ച് 
ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറുകളിലൊന്നാണ് ടാറ്റ പഞ്ച്. ടാറ്റ മോട്ടോഴ്‌സിൻ്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറും. ഇതുകൂടാതെ, എസ്‌യുവി സെഗ്‌മെൻ്റിൽ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറാണ് ടാറ്റ പഞ്ച്. ടാറ്റ പഞ്ച് സിഎൻജിയുടെ പ്രാരംഭ എക്സ്-ഷോറൂം വില 7.23 ലക്ഷം രൂപയാണ്. ടാറ്റ പഞ്ച് ഒരു കിലോ സിഎൻജിയിൽ 26.99 കിലോമീറ്റർ ഓടുമെന്ന് കമ്പനി അവകാശപ്പെടുന്നു.

മാരുതി സുസുക്കി വാഗൺആർ
ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഹാച്ച്ബാക്ക് കാറുകളിലൊന്നാണ് മാരുതി സുസുക്കി വാഗൺആർ. നിങ്ങൾ സിഎൻജി പവർട്രെയിൻ ഉള്ള ഒരു കാർ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ, മാരുതി വാഗൺആർ നിങ്ങൾക്കുള്ള മികച്ച ഓപ്ഷനുകളിലൊന്നാണ്. 6.45 ലക്ഷം രൂപയാണ് മാരുതി സുസുക്കി വാഗൺആർ സിഎൻജിയുടെ പ്രാരംഭ എക്‌സ് ഷോറൂം വില. ഒരുകിലോ സിഎൻജിയിൽ 33.47 കിലോമീറ്റർ ഓടുമെന്ന് മാരുതി വാഗൺആർ അവകാശപ്പെടുന്നു.

click me!