എസ്‌യുവി സ്വപ്‍നം സാക്ഷാത്കരിക്കാം! ഇതാ മൂന്ന് മികച്ച എസ്‌യുവികൾ, വില ആറുലക്ഷത്തിലും താഴെ

By Web Team  |  First Published Oct 24, 2024, 11:12 AM IST

നിങ്ങളുടെ ബജറ്റ് ഏകദേശം ആറുലക്ഷം രൂപയാണോ? എങ്കിൽ, ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞതും മൂല്യമുള്ളതുമായ മൂന്ന് കോംപാക്റ്റ് എസ്‌യുവികളെ കുറിച്ചുള്ള വിവരങ്ങൾ അറിയാം


കുറഞ്ഞ വിലയ്ക്ക് രാജ്യത്ത് കോംപാക്റ്റ് എസ്‌യുവികൾ വരാൻ തുടങ്ങിയപ്പോൾ മുതൽ ആളുകൾ ഹാച്ച്ബാക്കുകളും സെഡാനുകളും ഉപേക്ഷിച്ച് എസ്‌യുവികൾ വാങ്ങുന്ന പ്രവണതയാണ് ഇന്ന്. ഒരു എസ്‌യുവി ഓടിക്കുന്നത് രസകരമാണ്. നിങ്ങളുടെ ബജറ്റ് ഏകദേശം ആറുലക്ഷം രൂപയാണോ? എങ്കിൽ, ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞതും മൂല്യമുള്ളതുമായ മൂന്ന് കോംപാക്റ്റ് എസ്‌യുവികളെ കുറിച്ചുള്ള വിവരങ്ങൾ അറിയാം

നിസാൻ മാഗ്നറ്റ്
നിസാൻ ഇന്ത്യ അടുത്തിടെ തങ്ങളുടെ മാഗ്നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ അവതരിപ്പിച്ചു. പല വലിയ മാറ്റങ്ങളും ഇതിൽ കാണുന്നു. അതിൻ്റെ ബാഹ്യ രൂപകൽപ്പനയിൽ പുതുമയുണ്ട്. ഇൻ്റീരിയറും മുമ്പത്തേക്കാൾ ഭേദപ്പെട്ടതായി. എന്നാൽ അതിൻ്റെ ഫീച്ചറുകൾ വളരെ മികച്ചതായി കാണപ്പെടുന്നു. എഞ്ചിനെക്കുറിച്ച് പറയുകയാണെങ്കിൽ, 72 പിഎസ് പവറും 96 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 999 സിസി എഞ്ചിനായിരിക്കും. അഞ്ച് സ്പീഡ് ഗിയർബോക്‌സാണ് ട്രാൻസ്‍മിഷൻ.  സുരക്ഷയ്ക്കായി, ഇബിഡി, ആറ് എയർബാഗുകൾ എന്നിവയുള്ള ആൻ്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം പോലുള്ള സവിശേഷതകളുണ്ട്. 5.99 ലക്ഷം രൂപ മുതലാണ് പുതിയ മാഗ്‌നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റിൻ്റെ എക്‌സ് ഷോറൂം വില.

Latest Videos

undefined

ഹ്യുണ്ടായ് എക്‌സ്‌റ്റർ
അതിൻ്റെ സെഗ്‌മെൻ്റിലെ ഏറ്റവും പ്രീമിയം കോംപാക്റ്റ് എസ്‌യുവിയാണ് ഹ്യുണ്ടായ് എക്‌സെറ്റർ. അതിൻ്റെ ഡിസൈൻ കൊള്ളാം. അതിൽ മികച്ച സ്ഥലമുണ്ട്. അഞ്ച് പേർക്ക് ഇരിക്കാനുള്ള സ്ഥലമുണ്ട്. പ്രകടനത്തിന്, എക്സെറ്ററിന് 1.2 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എഞ്ചിൻ ഉണ്ട്, അത് 83PS പവറും 114Nm ടോർക്കും സൃഷ്ടിക്കുന്നു. 5 സ്പീഡ് മാനുവൽ ഗിയർബോക്സാണ് ഇതിനുള്ളത്. എക്സെറ്ററിൽ സ്ഥാപിച്ചിരിക്കുന്ന ഈ എഞ്ചിൻ സുഗമവും മികച്ചതുമായ പ്രകടനം നൽകാൻ പ്രാപ്തമാണ്. ഹ്യൂണ്ടായ് എക്‌സെറ്റർ സിറ്റി ഡ്രൈവിൽ മികച്ച രീതിയിൽ ഡ്രൈവ് ചെയ്യുന്നു, അതിൻ്റെ സ്റ്റിയറിംഗ് ലൈറ്റ് ഫീൽ നൽകുന്നു. ഈ കാറിൽ അ്ർചുപേർക്ക് എളുപ്പത്തിൽ ഇരിക്കാം. സുരക്ഷയ്ക്കായി, ഇബിഡി, 6 എയർബാഗുകൾ എന്നിവയ്‌ക്കൊപ്പം ആൻ്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റവും നൽകിയിരിക്കുന്നു. 6.12 ലക്ഷം രൂപ മുതലാണ് എക്‌സെറ്റർ വില.

ടാറ്റ പഞ്ച്  
രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കോംപാക്ട് എസ്‌യുവിയാണ് ടാറ്റ പഞ്ച്. അഞ്ച് സ്റ്റാർ സുരക്ഷാ റേറ്റിംഗോടെയാണ് ഇത് വരുന്നത്. ഇതിൽ 6.13 ലക്ഷം രൂപ മുതലാണ് ഇതിൻ്റെ വില. സ്ഥലം വളരെ നല്ലതാണ്. അതിലും ഫീച്ചറുകൾക്ക് കുറവില്ല. 72.5PS കരുത്തും 103 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ 3 സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ടാറ്റ പഞ്ചിന് 5 സ്പീഡ് ഗിയർബോക്സ്. ഒരു ലിറ്ററിന് 18.97 കിലോമീറ്റർ മൈലേജാണ് ഈ കാർ വാഗ്ദാനം ചെയ്യുന്നത്. ഇതിൻ്റെ ബിൽഡ് ക്വാളിറ്റി വളരെ ദൃഢമാണ്. അതിൽ 5 പേർക്ക് എളുപ്പത്തിൽ ഇരിക്കാം. പഞ്ചിന് 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം ഉണ്ട്, അത് പ്രീമിയം ഫീൽ പ്രദാനം ചെയ്യുന്നു.

click me!