വില കുറവ്, മികച്ച മൈലേജും! ഇതാ ബജറ്റിലൊതുങ്ങുന്ന അഞ്ച് ഓഫ്-റോഡിംഗ് മോട്ടോർസൈക്കിളുകൾ

By Web Team  |  First Published Jun 28, 2024, 11:31 AM IST

നിങ്ങളുടെ ബജറ്റിൽ വരുന്ന അഞ്ച് ഓഫ്-റോഡിംഗ് മോട്ടോർസൈക്കിളുകളെക്കുറിച്ച് അറിയുന്നത് നന്നായിരിക്കും. ഇവയുടെ മൈലേജും മികച്ചതാണ്. എല്ലാത്തരം റോഡുകളിലും ഇവയെ എളുപ്പത്തിൽ ഓടിക്കാനാകും എന്നതാണ് മറ്റൊരു പ്രത്യേകത. 


നിങ്ങൾ ഒരു മോട്ടോർ സൈക്കിൾ ഓടിക്കാൻ ഇഷ്‍ടപ്പെടുകയും അതിൽ ലോംഗ് റൈഡുകൾ നടത്തുകയും ചെയ്യുന്നുവെങ്കിൽ, നിങ്ങളുടെ ബജറ്റിൽ വരുന്ന അഞ്ച് ഓഫ്-റോഡിംഗ് മോട്ടോർസൈക്കിളുകളെക്കുറിച്ച് അറിയുന്നത് നന്നായിരിക്കും. ഇവയുടെ മൈലേജും മികച്ചതാണ്. എല്ലാത്തരം റോഡുകളിലും ഇവയെ എളുപ്പത്തിൽ ഓടിക്കാനാകും എന്നതാണ് മറ്റൊരു പ്രത്യേകത. ഇത് മാത്രമല്ല, ലേ, ലഡാക്ക് ഉൾപ്പെടെയുള്ള പർവതനിരകളിലെ വിവിധ സ്ഥലങ്ങളിലേക്ക് ഈ മോഡലുകളുമായി റൈഡ് നടത്താൻ പല യാത്രാപ്രേമികളും ഇഷ്‍ടപ്പെടുന്നു. സുരക്ഷയുടെ കാര്യത്തിലും ഈ മോഡലുകൾ വളരെ മികച്ചതാണ്. അതിനാൽ അവയക്കുറിച്ച് വേഗത്തിൽ അറിയാം

1. റോയൽ എൻഫീൽഡ് ബുള്ളറ്റ് 350 സിസി (1.74 ലക്ഷം രൂപ)
റോയൽ എൻഫീൽഡ് ബുള്ളറ്റ് 350 സിസി മലമുകളിലേക്കുള്ള റൈഡിംഗിന് ഏറ്റവും അനുയോജ്യമായ മോട്ടോർസൈക്കിളാണ്. ഈ സെഗ്‌മെൻ്റിൻ്റെ നിരവധി വാഹനങ്ങൾ ഇപ്പോൾ വിപണിയിൽ എത്തിയിട്ടുണ്ടെങ്കിലും ലേയിലേക്ക് പോകാൻ റോയൽ എൻഫീൽഡിൻ്റെ ഈ ബുള്ളറ്റ് മാത്രം ഉപയോഗിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഈ ബുള്ളറ്റിന് 350 സിസി എഞ്ചിൻ ഉണ്ട്, അത് ഏത് റോഡിനും കയറ്റത്തിനും അനുയോജ്യമാണ്. ഇതിൻ്റെ മൈലേജ് ഏകദേശം 38km/l ആണ്. 

Latest Videos

2. ജാവ 42 300 സിസി (1.97 ലക്ഷം രൂപ)
റോയൽ എൻഫീൽഡ് ബുള്ളറ്റിൻ്റെ രണ്ടാമത്തെ ഓപ്ഷൻ ജാവ 42 ബൈക്കാണ്. ഇത് റോയൽ എൻഫീൽഡ് പോലെയാണ്. 14 ലിറ്റർ ഇന്ധന ടാങ്കുള്ള ഈ ബൈക്കിൻ്റെ മൈലേജ് ഏകദേശം 38km/l ആണ്. എൻഫീൽഡ് പോലെ എല്ലാത്തരം റോഡുകളിലും സൗകര്യപ്രദമായ 300 സിസി എഞ്ചിനാണ് ഇതിനുള്ളത്. എന്നിരുന്നാലും, റോയൽ എൻഫീൽഡിനെപ്പോലെ, ലേ-ലഡാക്കിലെ റോഡുകളിൽ അതിൻ്റെ മൈലേജും ചെറുതായി കുറയുന്നു. ലേയിലേക്കുള്ള വഴിയിൽ, ജാവ 42 ൽ യാത്ര ചെയ്യുന്ന നിരവധി റൈഡർമാരെ കാണാം. അതിനാൽ ഈ ബൈക്ക് നിങ്ങളുടെ യാത്രയ്ക്ക് തികച്ചും അനുയോജ്യമാണ്.

3. ബജാജ് അവഞ്ചർ ക്രൂയിസ് 220 സിസി (1.44 ലക്ഷം രൂപ)
നിങ്ങൾക്ക് സുഖപ്രദമായ ഇരിപ്പിടം ഇഷ്ടമാണെങ്കിൽ, ഈ ക്രൂയിസർ ബൈക്കിനെ നിങ്ങൾക്ക് വിശ്വസിക്കാം. അത്തരം യാത്രകൾക്കായിട്ടാണ് ബജാജ് അവഞ്ചർ ക്രൂയിസ് 220 രൂപകൽപ്പന ചെയ്‍തിരിക്കുന്നത്. 220 സിസിയുടെ കരുത്തുറ്റ എഞ്ചിനാണ് ഈ ബൈക്കിന്‍റെ ഹൃദയം. ഇത് 40km/l-ൽ കൂടുതൽ മൈലേജ് നൽകുന്നു. ഈ ക്രൂയിസർ ബൈക്കിൻ്റെ പ്രത്യേകത, റൈഡറുടെ കാലുകൾ നിലത്ത് എളുപ്പത്തിൽ തൊടാൻ കഴിയുന്നു എന്നതാണ്. ഇത് യാത്രയെ കൂടുതൽ സുരക്ഷിതവും സുഖകരവുമാക്കുന്നു. 

4.  ഹീറോ എക്സ്പൾസ് 200 സിസി (1.46 ലക്ഷം രൂപ) 
ഹീറോയുടെ എക്സ്പൾസ് ബൈക്ക് റോയൽ എൻഫീൽഡിൻ്റെ ഹിമാലയൻ ഓടിക്കാൻ ആഗ്രഹിക്കുന്ന എന്നാൽ ബജറ്റ് പ്രശ്‍നമുള്ള എല്ലാ റൈഡർമാർക്കും വേണ്ടിയുള്ളതാണ്. ഓഫ്‌റോഡ് റൈഡിംഗിനായി മാത്രമാണ് കമ്പനി ഈ ബൈക്ക് രൂപകൽപ്പന ചെയ്തിരിക്കുന്നത്. എല്ലാത്തരം റോഡുകൾക്കും ആവശ്യമായ ഊർജ്ജം ഉൽപ്പാദിപ്പിക്കുന്ന 200 സിസി എഞ്ചിനാണ് ഇതിനുള്ളത്. കരുത്തുറ്റ ബൈക്കിൻ്റെ മൈലേജ് 49.01 കിമി എന്നതാണു പ്രത്യേകത. ഇതിൻ്റെ ഗ്രൗണ്ട് ക്ലിയറൻസ് 220 എംഎം ആണ്. അതായത് ലേ ലഡാക്കിലെ റോഡുകളിൽ നിങ്ങൾക്ക് ഇത് സുരക്ഷിതമായി ഓടിക്കാം.

5. കെടിഎം ഡ്യൂക്ക് 200 സിസി (1.97 ലക്ഷം രൂപ)
നിങ്ങൾക്ക് സ്‌പോർട്ടി ബൈക്കിൽ ലേ ലഡാക്കിലേക്ക് യാത്ര ചെയ്യണമെങ്കിൽ, കെടിഎം ഡ്യൂക്ക് ഒരു മികച്ച ഓപ്ഷനാണ്. 200 സിസി എൻജിനാണ് ഈ ബൈക്കിനുള്ളത്. 13.5 ലിറ്ററിൻ്റെ ഇന്ധനടാങ്കാണ് ബൈക്കിനുള്ളത്. അതേ സമയം, അതിൻ്റെ മൈലേജ് 35 കിമി വരെയാണ്. 

click me!