രണ്ടുകോടിയുടെ കാറിനും ഇന്ത്യയിൽ രക്ഷയില്ല! വാങ്ങാൻ കൂട്ടയിടി, ഒടുവിൽ ബുക്കിംഗ് നിർത്തി കമ്പനി

By Web Team  |  First Published Sep 22, 2024, 7:48 PM IST

ജാപ്പനീസ് ആഡംബര ബ്രാൻഡായ ലെക്സസിന്‍റെ രണ്ട് കോടി രൂപ വിലമതിക്കുന്ന ആഡംബര എംപിവിയായ LM350h ൻ്റെ ബുക്കിംഗ് നിർത്തിവച്ചതായാണ് പുതിയ റിപ്പോർട്ടുകൾ.


ന്ത്യൻ വിപണിയിൽ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന കാറുകളും എംപിവികളും എസ്‌യുവികളും പല കമ്പനികളും വിൽപ്പനയ്ക്ക് ലഭ്യമാക്കിയിട്ടുണ്ട്. ജാപ്പനീസ് ആഡംബര ബ്രാൻഡായ ലെക്സസിന്‍റെ രണ്ട് കോടി രൂപ വിലമതിക്കുന്ന ആഡംബര എംപിവിയായ LM350h ൻ്റെ ബുക്കിംഗ് നിർത്തിവച്ചതായാണ് പുതിയ റിപ്പോർട്ടുകൾ. എന്തുകൊണ്ടാണ് കമ്പനി ഇത് ചെയ്തത്? ഇതാ അറിയേണ്ടതെല്ലാം

LM350h എംപിവിയുടെ ബുക്കിംഗ് ലെക്സസ് താൽക്കാലികമായി നിർത്തി എന്നാണ് റിപ്പോര്‍ട്ടുകൾ. ഇതിനകം ബുക്ക് ചെയ്‌ത യൂണിറ്റുകളുടെ ഡെലിവറി കൃത്യസമയത്ത് നടക്കുന്നതിനും പുതിയ ഉപഭോക്താക്കൾക്ക് അതിൻ്റെ ഡെലിവറിക്കായി ദീർഘനേരം കാത്തിരിക്കേണ്ടി വരാതിരിക്കുന്നതിനും വേണ്ടിയാണ് കമ്പനി ഇത് ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകൾ.

Latest Videos

undefined

റിപ്പോർട്ടുകൾ പ്രകാരം ഈ വാഹനത്തിന് ഇന്ത്യയിൽ വലിയൊരു ബുക്കിംഗാണ് കമ്പനിക്ക് ലഭിക്കുന്നത്. ഇതുകാരണം വിതരണത്തിൽ പ്രശ്നമുണ്ട്. ഇക്കാരണത്താൽ, ഈ വാഹനത്തിന് ലഭിച്ച ഓർഡറുകൾ നിറവേറ്റുന്നതിൽ കമ്പനി പ്രശ്നം നേരിടുന്നു. 2024 മാർച്ചിൽ മാത്രമാണ് ഈ വാഹനം ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്, അതിൻ്റെ ഡെലിവറി കുറച്ച് മുമ്പ് ആരംഭിച്ചതാണ് എന്നതാണ് പ്രത്യേകത. ഡെലിവറിക്ക് ശേഷം, രൺബീർ കപൂർ-ആലിയ ഭട്ട്, ജാൻവി കപൂർ, അംബാനി കുടുംബം, ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ തുടങ്ങിയ താരങ്ങൾ ലെക്സസ് എംപിവി വാങ്ങി.

LM350h-ൽ ലെക്സസ് നിരവധി മികച്ച ഫീച്ചറുകൾ നൽകിയിട്ടുണ്ട്. കറുപ്പ് അല്ലെങ്കിൽ വെളുപ്പ് ഓപ്ഷൻ ഉപയോഗിച്ച് സീറ്റുകൾ തിരഞ്ഞെടുക്കാം. ഇതോടൊപ്പം 14 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ആപ്പിൾ കാർ പ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവ മുൻവശത്തുണ്ട്. വലിയ 48 ഇഞ്ച് ഡിസ്‌പ്ലേയും 23 സ്പീക്കറുകളുള്ള ഓഡിയോ സിസ്റ്റവും പിന്നിൽ നൽകിയിട്ടുണ്ട്. ഇത് കൂടാതെ മടക്കാവുന്ന മേശ, വാനിറ്റി മിറർ, ചെറിയ ഫ്രിഡ്ജ് എന്നിവയും ഇതിൽ നൽകിയിട്ടുണ്ട്. LM350h-ൽ 2.5 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ ഹൈബ്രിഡ് എഞ്ചിനാണ് ലെക്സസ് നൽകിയിരിക്കുന്നത്. ഇതുമൂലം എംപിവിക്ക് 192 കുതിരശക്തിയും 240 ന്യൂട്ടൺ മീറ്റർ ടോർക്കും ലഭിക്കുന്നു. ഇതോടൊപ്പം വാഹനത്തിൽ സിവിടി ഗിയർബോക്സും നൽകിയിട്ടുണ്ട്.

ലെക്‌സസിൻ്റെ ഈ പുതിയ ലക്ഷ്വറി എംപിവിയിൽ നിരവധി മികച്ച സുരക്ഷാ ഫീച്ചറുകൾ കമ്പനി വാഗ്ദാനം ചെയ്യുന്നു. ഇതിൽ ലെക്സസ് സേഫ്റ്റി സിസ്റ്റം, ഡൈനാമിക് റഡാർ ക്രൂയിസ് കൺട്രോൾ, ലെയ്ൻ ഡിപ്പാർച്ചർ അലേർട്ട്, സ്റ്റിയറിംഗ് അസിസ്റ്റ്, ലെയ്ൻ ട്രെയ്സിംഗ് അസിസ്റ്റ്, ഓട്ടോമാറ്റിക് ഹൈ ബീം, അഡാപ്റ്റീവ് ഹൈ ബീം സിസ്റ്റം, ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ, ഡിജിറ്റൽ ഇൻസൈഡ് റിയർ വ്യൂ മിറർ, സേഫ് എക്സിറ്റ് അസിസ്റ്റ്, ഡോർ ഓപ്പണിംഗ് കൺട്രോൾ എന്നിവ ഉൾപ്പെടുന്നു. - ഒപ്പം വെഹിക്കിൾ ഡിറ്റക്ഷൻ പോലുള്ള നിരവധി സവിശേഷതകൾ ലഭ്യമാണ്. രണ്ടുകോടി രൂപ പ്രാരംഭ എക്‌സ് ഷോറൂം വിലയിലാണ് കമ്പനി LM350 അവതരിപ്പിച്ചിരിക്കുന്നത്. അതേസമയം രണ്ടാം വേരിയൻ്റിൻ്റെ എക്‌സ് ഷോറൂം വില 2.5 കോടി രൂപയായി നിലനിർത്തിയിട്ടുണ്ട്.

click me!