വരുന്നൂ, പുതിയ നിസാൻ മാഗ്നൈറ്റ്

By Web Team  |  First Published Jun 17, 2024, 12:26 PM IST

പുതിയ 2024 നിസ്സാൻ മാഗ്നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റിൻ്റെ ചില ചിത്രങ്ങൾ പുറത്തുവന്നതായാണ് റിപ്പോർട്ടുകൾ.


ജാപ്പനീസ് വാഹന നിർമ്മാതാക്കളുടെ നിസാന്‍റെ ഇന്ത്യയിലെ ഏക ഓഫറാണ് നിസാൻ മാഗ്നൈറ്റ്. 2020 അവസാനത്തോടെ എത്തിയ ഈ സബ്‌കോംപാക്റ്റ് എസ്‌യുവി വിജയകരമായ മൂന്ന് വർഷങ്ങൾ പൂർത്തിയാക്കി. ഇപ്പോൾ അതിൻ്റെ ആദ്യത്തെ മിഡ്-ലൈഫ് അപ്‌ഡേറ്റിന് തയ്യാറെടുക്കുകയാണ്. പുതിയ 2024 നിസ്സാൻ മാഗ്നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റിൻ്റെ ചില ചിത്രങ്ങൾ പുറത്തുവന്നതായാണ് റിപ്പോർട്ടുകൾ.

പ്രൊഡക്ഷൻ റെഡി പതിപ്പിൽ ചെറുതായി പരിഷ്കരിച്ച ഗ്രിൽ, പുതുക്കിയ ഫ്രണ്ട് ബമ്പർ, പുതുതായി രൂപകൽപ്പന ചെയ്ത ഹെഡ്‌ലാമ്പുകൾ, പുതുക്കിയ എൽഇഡി സിഗ്നേച്ചറുകൾ എന്നിവ ലഭിക്കുന്നു. മാഗ്‌നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റ് പുതുതായി രൂപകൽപന ചെയ്ത അലോയ് വീലുകളും പിൻബംപർ ബമ്പറുമായും വരാൻ സാധ്യതയുണ്ട്.

Latest Videos

ഇതിൻ്റെ ഇൻ്റീരിയറിൽ ചെറിയ മാറ്റങ്ങൾ വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ 2024 നിസാൻ മാഗ്‌നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റിന് ഒരു കൂട്ടം പുതിയ ഫീച്ചറുകൾക്കൊപ്പം പുതിയ ട്രിമ്മുകളും സീറ്റ് അപ്‌ഹോൾസ്റ്ററിയും ലഭിച്ചേക്കാം. വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുള്ള എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ടിഎഫ്ടി ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, റിയർ എസി വെൻ്റുകൾ, ഓട്ടോമാറ്റിക് എസി യൂണിറ്റ്, പുഷ്-ബട്ടൺ സ്റ്റാർട്ട്, കീലെസ് എൻട്രി, നിസാൻ കണക്ട് ടെലിമാറ്റിക്‌സ്,  മുന്നിലും പിന്നിലും ഉള്ള യാത്രക്കാർക്കും മറ്റും  ആംറെസ്റ്റുകൾ എന്നിവ സബ്‌കോംപാക്റ്റ് എസ്‌യുവിയിൽ ഇതിനകം സജ്ജീകരിച്ചിട്ടുണ്ട്.

പുതിയ നിസാൻ മാഗ്‌നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റിൻ്റെ എഞ്ചിൻ സജ്ജീകരണം നിലവിലേത് നിലനിർത്താൻ സാധ്യതയുണ്ട്. സബ് കോംപാക്റ്റ് എസ്‌യുവി നിലവിൽ 1.0 എൽ, 3 സിലിണ്ടർ, 1.0 എൽ ടർബോ പെട്രോൾ എഞ്ചിനുകളിൽ ലഭ്യമാണ്. ആദ്യത്തേത് 71 ബിഎച്ച്പിയും 96 എൻഎം ടോർക്കും നൽകുമ്പോൾ രണ്ടാമത്തേത് 99 ബിഎച്ച്പി കരുത്തും 160 എൻഎം ടോർക്കും സൃഷ്‍ടിക്കും. നിലവിലെ മോഡലിലെ അഞ്ച് സ്പീഡ് മാനുവൽ, 5-സ്പീഡ് എഎംടി, ഒരു സിവിടി ഓട്ടോമാറ്റിക്ക് എന്നീ ട്രാൻസ്‍മിൽൻ ഓപ്1ഷനുകളും തുടരാനാണ് സാധ്യത.

അതേസമയം നിസാൻ ഇന്ത്യയിൽ ടൊയോട്ട ഫോർച്യൂണറിനും എംജി ഗ്ലോസ്റ്ററിനും വെല്ലുവിളി ഉയർത്താൻ നിസ്സാൻ എക്സ്-ട്രെയിൽ 7-സീറ്റർ എസ്‌യുവി അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ട് . 204bhp കരുത്തും 305Nm യും നൽകുന്ന 1.5L, 3-സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനുമായി ഇത് വരാൻ സാധ്യതയുണ്ട്. ആഗോളതലത്തിൽ എക്സ്-ട്രെയിൽ ഹൈബ്രിഡ് പവർട്രെയിനിനൊപ്പം ലഭ്യമാണെങ്കിലും ഇന്ത്യയിൽ പെട്രോൾ എഞ്ചിനിലാണ് ഇത് വാഗ്ദാനം ചെയ്യുന്നത്.

click me!