നെക്സോണിന്‍റെ ആധിപത്യത്തെ വെല്ലുവിളിക്കുന്നതിനായി, മഹീന്ദ്ര ആൻഡ് മഹീന്ദ്രയും കിയ ഇന്ത്യയും രണ്ട് പുതിയ ഇലക്ട്രിക് എസ്‌യുവികൾ പുറത്തിറക്കാൻ ഒരുങ്ങുന്നു. മഹീന്ദ്ര XUV 3XO ഇവിയും കിയ സിറോസ് ഇവിയും ആണ് ഈ മോഡലുകൾ എന്നാണ് പുതിയ റിപ്പോട്ടുകൾ.
രാജ്യത്തെ ജനപ്രിയ എസ്‍യുവി മോഡലുകളിൽ ഒന്നാണ് ടാറ്റ നെക്സോൺ. 2017-ൽ ആദ്യമായി അവതരിപ്പിച്ച ടാറ്റ നെക്‌സോൺ നിലവിൽ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളിലൊന്നാണ്. ഈ സബ്‌കോംപാക്റ്റ് എസ്‌യുവി അതിൻ്റെ മികച്ച സുരക്ഷാ റേറ്റിംഗ്, സ്‌പോർട്ടി ഡിസൈൻ, വിശാലമായ ക്യാബിൻ, കാര്യക്ഷമത, താങ്ങാനാവുന്ന വില തുടങ്ങിയവയ്ക്ക് അറിയപ്പെടുന്നു. നെക്സോൺ ഇവിയും വിൽപ്പനയിൽ ഏറെ മുമ്പിലാണ്. ഇപ്പോഴിതാ നെക്സോണിന്‍റെ ആധിപത്യത്തെ വെല്ലുവിളിക്കുന്നതിനായി, മഹീന്ദ്ര ആൻഡ് മഹീന്ദ്രയും കിയ ഇന്ത്യയും രണ്ട് പുതിയ ഇലക്ട്രിക് എസ്‌യുവികൾ പുറത്തിറക്കാൻ ഒരുങ്ങുന്നു. മഹീന്ദ്ര XUV 3XO ഇവിയും കിയ സിറോസ് ഇവിയും ആണ് ഈ മോഡലുകൾ എന്നാണ് പുതിയ റിപ്പോട്ടുകൾ. മഹീന്ദ്ര XUV 3XO ഇവി വരും മാസങ്ങളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം കിയ സിറോസ് ഇവി 2026-ൻ്റെ തുടക്കത്തിൽ വിപണിയിൽ എത്തും. വരാനിരിക്കുന്ന ഈ ടാറ്റ നെക്‌സോണിൻ്റെ എതിരാളിയായ ഈ ഇവികളുടെ പ്രധാന വിശദാംശങ്ങൾ അറിയാം.
മഹീന്ദ്ര XUV 3XO ഇവി
മഹീന്ദ്ര ആൻഡ് മഹീന്ദ്ര കഴിഞ്ഞ കുറച്ചുകാലമായി XUV 3XO EV പരീക്ഷിച്ചുവരികയാണ്. ഈ സബ്കോംപാക്റ്റ് ഇലക്ട്രിക് എസ്‌യുവിയിൽ 35kWh ബാറ്ററി പായ്ക്ക് ഉപയോഗിക്കാനാണ് സാധ്യത, ഇത് XUV400 EV-യുടെ 40kWh ബാറ്ററിയുടെ ചെറിയ ശേഷിയുള്ള പതിപ്പായിരിക്കും. ഇവിയുടെ റേഞ്ച് കണക്ക് ഇപ്പോഴും വ്യക്തമല്ല. മഹീന്ദ്ര XUV 3XO ഇവിയിൽ വലിയ സെൻട്രൽ എയർ ഇൻടേക്ക്, ബാഡ്ജിംഗ്, സി-ആകൃതിയിലുള്ള എൽഇഡി ഡിആഎല്ലുകൾ എന്നിവയുള്ള ഒരു ഇവി അനുസൃത ഫ്രണ്ട് ഗ്രിൽ ഉണ്ടായിരിക്കുമെന്ന് സ്പൈ ചിത്രങ്ങൾ വെളിപ്പെടുത്തുന്നു. ക്യാബിൻ ഐസിഇ പവർ പ്രവർത്തിക്കുന്ന XUV 3XO-യുടെ കാബിന് സമാനമായിരിക്കും. അലോയ് വീലുകൾ അതിൻ്റെ ഐസിഇ എതിരാളികളുടേതിൽ നിന്ന് വ്യത്യസ്‍തം ആയിരിക്കും. ഇവിയിൽ സി ആകൃതിയിലുള്ള ടെയിൽലാമ്പുകളും ടെയിൽഗേറ്റിൽ ലൈസൻസ് പ്ലേറ്റും ഉണ്ടായിരിക്കും എന്നാണ് റിപ്പോട്ടുകൾ.
കിയ സിറോസ് ഇ വി
K1 പ്ലാറ്റ്‌ഫോം ഉപയോഗിച്ചാവും കിയ സിറോസ് ഇവി ഡിസൈൻ ചെയ്യുക എന്നാണ് റിപ്പോട്ടുകൾ. ഈ പ്ലാറ്റ്ഫോം ഹ്യൂണ്ടായ് ഇൻസ്‌റ്റർ ഇവിക്കും അടിസ്ഥാനമിടുന്നു . യഥാക്രമം 300km, 355km എന്നിങ്ങനെ അവകാശപ്പെടുന്ന WLTP റേഞ്ച് നൽകുന്ന 42kWh, 49kWh ബാറ്ററി പാക്കുകളോട് കൂടിയ പവർട്രെയിൻ കിയയുടെ സഹോദര ബ്രാൻഡായ ഹ്യുണ്ടായിയിൽ നിന്നും സ്വീകരിക്കാൻ സാധ്യതയുണ്ട്. ഇതിന് പുതിയ സീറ്റ് അപ്ഹോൾസ്റ്ററിയും ട്രിമ്മുകളും ലഭിച്ചേക്കാം. അതേസമയം ഫീച്ചറുകൾ മാറ്റമില്ലാതെ തുടരും. ഇൻഫോടെയ്ൻമെൻ്റിനും ഇൻസ്ട്രുമെൻ്റേഷനുമുള്ള ഡ്യുവൽ 12.3 ഇഞ്ച് ഡിസ്‌പ്ലേകൾ, പനോരമിക് സൺറൂഫ്, 360 ഡിഗ്രി ക്യാമറ, ലെവൽ 2 ADAS, കാലാവസ്ഥാ നിയന്ത്രണത്തിനുള്ള 5 ഇഞ്ച് ടച്ച്‌സ്‌ക്രീൻ തുടങ്ങിയ ഫീച്ചറുകളോടെയായിരിക്കും കിയ സിറോസ് ഇവി എത്തുന്നത്. സാധാരണ ഐസിഇ പതിപ്പ് സിറോസുമായി താരതമ്യപ്പെടുത്തുമ്പോൾ, 'ഇവി' ബാഡ്‍ജുകളും എയ്‌റോ-ഒപ്റ്റിമൈസ് ചെയ്ത വീലുകളും ലഭിക്കുന്ന സിറോസ് ഇലക്ട്രിക് പതിപ്പ് അൽപ്പം വ്യത്യസ്‍തമായിരിക്കും എന്നാണ് റിപ്പോർട്ടുകൾ.