കാട്, മല, മഴ, വെയിൽ, എന്തുമാകട്ടെ! 16 മണിക്കൂറിൽ സാധനം എത്തും, വെറും 4 മാസത്തിൽ ബമ്പറടിച്ച് കെഎസ്ആർടിസി കൊറിയർ

By Web Team  |  First Published Oct 23, 2023, 7:59 PM IST

പ്രതിദിന വരുമാനം വെറും 15,000 രൂപയിൽ നിന്നും ഒരു ലക്ഷത്തിന് മുകളിലേക്ക് എത്തിയെന്നും പൊതുജനങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും കെ എസ് ആർ ടി സി


തിരുവനന്തപുരം: പുതുതായി തുടങ്ങിയ കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് വൻവിജയത്തിലേക്കെത്തുന്നതിൻ്റെ സന്തോഷം പങ്കുവച്ച് കെ എസ് ആർ ടി സി. കേരളത്തിൽ എവിടെയും സാധനങ്ങൾ കൈമാറാൻ വെറും 16 മണിക്കൂർ എന്ന ആപ്തവാക്യവുമായി ആരംഭിച്ച  കൊറിയർ ആൻഡ് ലോജിസ്റ്റിക്സിന്റെ സേവനം പൊതുജനങ്ങളുടെ പൂർണ്ണമായ വിശ്വാസ്യത നേടിയതോടുകൂടി പുതിയ ചരിത്രമാണ് പിറക്കുന്നതെന്നാണ് കെ എസ് ആർ ടി സി പറയുന്നത്. പ്രതിദിന വരുമാനം വെറും 15,000 രൂപയിൽ നിന്നും ഒരു ലക്ഷത്തിന് മുകളിലേക്ക് എത്തിയെന്നും പൊതുജനങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും ഫേസ്ബുക്ക് പേജിലൂടെ കെ എസ് ആർ ടി സി വ്യക്തമാക്കി. 2023 ജൂൺ 15 ന് ആരംഭിച്ച കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സേവനമാണ് നാല് മാസത്തിനകം ഹിറ്റായത്.

ഒറ്റ പറക്കൽ, ഗൾഫിലും മലേഷ്യയിലും വമ്പൻ ജോലി! വാഗ്ദാനത്തിൽ വീണത് ഏറെയും മലയാളികൾ; വമ്പൻ തട്ടിപ്പ് സംഘം പിടിയിൽ

Latest Videos

undefined

കെ എസ് ആർ ടി സി കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സംബന്ധിച്ച ഫേസ്ബുക്ക് കുറിപ്പ്

കെഎസ്ആർടിസി കൊറിയർ ആൻഡ് ലോജിസ്റ്റിക്സ്  പൊതുജന വിശ്വാസ്യതയാർജ്ജിച്ച്  വൻവിജയത്തിലേക്ക് ....
2023 ജൂൺ 15നാണ് കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സേവനം ആരംഭിച്ചത്.
ജൂലൈ മാസത്തോടെ കേരളത്തിലെ 45 ഡിപ്പോകളിലും കേരളത്തിന് പുറത്ത് മൂന്ന് സ്ഥലങ്ങളിലും ആരംഭിച്ച കെഎസ്ആർടിസിയുടെ കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സേവനം വളരെ വേഗമാണ് ജനശ്രദ്ധ ആകർഷിച്ചത്.
കേരളത്തിൽ എവിടെയും സാധനങ്ങൾ കൈമാറാൻ വെറും 16 മണിക്കൂർ എന്ന ആപ്തവാക്യവുമായി ആരംഭിച്ച  കൊറിയർ ആൻഡ് ലോജിസ്റ്റിക്സിന്റെ സേവനം പൊതുജനങ്ങളുടെ പൂർണ്ണമായ വിശ്വാസ്യത നേടിയതോടുകൂടി പുതിയ ചരിത്രമാണ് പിറക്കുന്നത്.

* പ്രതിദിന വരുമാനം വെറും 15,000 രൂപയിൽ നിന്നും ഒരു ലക്ഷത്തിന് മുകളിലേക്ക് എത്തുവാൻ സഹായകമായത് പൊതുജനങ്ങൾ കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് അർപ്പിച്ച വിശ്വാസം മാത്രമാണ് ....
* കെഎസ്ആർടിസി- യുടെ ഡിപ്പോകളിൽ നിന്ന് ഡിപ്പോകളിലേക്കാണ് കൊറിയർ സർവീസ് നടത്തുക. ഉപഭോക്താവ് തൊട്ടടുത്ത ഡിപ്പോയിൽ നിന്ന് കൊറിയർ കളക്ട് ചെയ്യുന്ന സംവിധാനമാണ് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ളത്.
* ഡിപ്പോകളിലെ ഫ്രണ്ട് ഓഫീസിൽ തന്നെയാണ് കൊറിയർ സർവീസ് സംവിധാനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഒരുക്കിയിട്ടുള്ളത്.  55 ഡിപ്പോകളെ തമ്മിൽ ബന്ധിപ്പിച്ചാണ് കൊറിയർ സർവീസ് നടത്തിവരുന്നത്.

കെ എസ് ആർ ടി സി കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സംവിധാനത്തിൻ്റെ പ്രത്യേകതകൾ...

* കെ.എസ്.ആർ.ടി.സി നേരിട്ട് നടപ്പിലാക്കുന്ന തപാൽ സംവിധാനം.
* കേരളത്തിലെ 55 ഡിപ്പോകളിൽ നിന്നും തപാൽ വിനിമയസംവിധാനം.
* 15 ഡിപ്പോകളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൗണ്ടറുകൾ.
* 12 മണിക്കൂർ (രാവിലെ 8 മുതൽ രാത്രി 8 വരെ) പ്രവർത്തിക്കുന്ന 40 ഡിപ്പോകൾ.
* കേരളത്തിന് പുറത്ത് 5 ഇടങ്ങളിൽ സേവനം (ബാംഗ്ലൂർ,മൈസൂർ, കോയമ്പത്തൂർ,നാഗർകോവിൽ, തെങ്കാശി).
* കുറഞ്ഞ നിരക്കിൽ 16 മണിക്കൂറിനുള്ളിൽ കേരളത്തിലെവിടെയും ഡെലിവറി.
* നിലവിൽ സർവീസ് നടത്തുന്ന ബസ്സുകൾ വഴിയാണ് കൊറിയർ കൈമാറുന്നത്. ആയതിനാൽ യഥാസമയങ്ങളിൽ കൊറിയറുകൾ എത്തിക്കുവാൻ സാധിക്കും
* കണ്ടക്ടർക്കും ഡ്രൈവർക്കും ഇൻസന്റീവ് നൽകുന്നു.
* എല്ലാ ഡിപ്പോകളിലും 24 മണിക്കൂറും പ്രവർത്തനമാരംഭിക്കുന്ന നടപടി പൂർത്തി കരിക്കുന്നതോടെ 
 ഡോർ ഡെലിവറിയും നടപ്പിലാക്കുന്നതിനുള്ള ഒരുക്കത്തിലാണ്.
* പാഴ്സലുകളുടെ ലഭ്യതയ്ക്കനുസരിച്ച് മറ്റ് കൊറിയർ സേവനദാതാക്കളുമായി സംയോജിത പ്രവർത്തനം ആരംഭിച്ചു വരുന്നു.
* ഡിപ്പോകൾ നിലവിലില്ലാത്ത സ്ഥലങ്ങളിൽ ഫ്രാഞ്ചൈസി അനുവദിച്ചു വരുന്നു
വിശദവിവരങ്ങൾക്കും അന്വേഷണങ്ങൾക്കും 9188619368 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799
18005994011
എന്ന ടോൾ ഫ്രീ നമ്പരിലേക്കും
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - +919497722205
ബന്ധപ്പെടാവുന്നതാണ്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!