ഒറ്റ ചാർജിൽ 120 കിലോമീറ്റര്‍; 'പുലി'യെ പുറത്തിറക്കി കൊമാകി, വില ഇങ്ങനെ

By Web Team  |  First Published Oct 3, 2021, 7:31 PM IST

കൊമാകി XGT-X1 ഇലക്ട്രിക് സ്കൂട്ടറിൽ ഇക്കോ മോഡിൽ ഒറ്റ ചാർജിൽ 100 കിലോമീറ്റർ മുതൽ 120 കിലോമീറ്റർ വരെ ദൂരം വാഗ്ദാനം ചെയ്യുന്ന പുതിയ ലിഥിയം ടൈറ്റാനേറ്റ് ബാറ്ററിയാണ് ഉള്ളത്.


ദില്ലി: ദില്ലി ആസ്ഥാനമായ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ കൊമാകി പുതിയ XGT-X1 സ്‍കൂട്ടറുകളെ വിപണിയില്‍ അവതരിപ്പിച്ചു. 45,000 രൂപയാണ് വിലയുള്ള ഈ ഇലക്ട്രിക് വാഹനത്തിന് ലെഡ്-ആസിഡ് ബാറ്ററിയാണ് നൽകിയിരിക്കുന്നതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

2020 ജൂണില് അവതരിപ്പിച്ച സ്‍കൂട്ടറിന്‍റെ പുതിയ മോഡലാണിത്. മോഡലിന്റെ ജെൽ ബാറ്ററി പതിപ്പിനാണ് 45,000 രൂപ മുടക്കേണ്ടതെന്നും അതേസമയം ലിഥിയം അയൺ ബാറ്ററി ഉള്ള വേരിയന്റിനായിഏകദേശം 60,000 രൂപയും ചെലവഴിക്കേണ്ടി വരും എന്നും റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Latest Videos

undefined

കൊമാകി XGT-X1 ഇലക്ട്രിക് സ്കൂട്ടറിൽ ഇക്കോ മോഡിൽ ഒറ്റ ചാർജിൽ 100 കിലോമീറ്റർ മുതൽ 120 കിലോമീറ്റർ വരെ ദൂരം വാഗ്ദാനം ചെയ്യുന്ന പുതിയ ലിഥിയം ടൈറ്റാനേറ്റ് ബാറ്ററിയാണ് ഉള്ളത്. 

ടെലിസ്കോപിക് ഷോക്കറുകൾ, ആന്റി-തെഫ്റ്റ് ലോക്ക് സിസ്റ്റം, റിമോട്ട് ലോക്ക്, കൂടാതെ നിരവധി സവിശേഷതകൾ എന്നിവ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.  ഐക്യു സിസ്റ്റം എന്ന് വിളിക്കുന്ന ഒരു സാങ്കേതിക സവിശേഷതയും മോഡലിൽ കമ്പനി ഉപയോഗിക്കുന്നുണ്ട്. ഇത് ഡാഷ് ഡിസ്പ്ലേയെ സഹായിക്കുന്നു. മികച്ച മൾട്ടിപ്പിൾ സെൻസറുകൾ ഉപയോഗിച്ച് വയർലെസ് അപ്‌ഡേറ്റ് ചെയ്യാവുന്ന സവിശേഷതകളും വാഹനത്തിലുണ്ട്.

സിങ്കറനൈസ്ഡ് ബ്രേക്കിംഗ് സിസ്റ്റവും വലുപ്പത്തിലുള്ള ബിഐഎസ് വീലുകളുമായാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്. കോമകി XGT-X1 അതിന്റെ ലിഥിയം അയൺ ബാറ്ററികൾക്കായി 2+1 (1 വർഷത്തെ സേവന വാറന്റി) വർഷവും ലെഡ്-ആസിഡ് ബാറ്ററി പായ്ക്കിന് 1 വർഷവും വാഗ്ദാനം ചെയ്യുന്നു.  കൊമാകി നിരയിലെ ഓരോ വാഹനവും ഗുണനിലവാരത്തിന്‍റെ അടിസ്ഥാനത്തിൽ നിരവധി പരിശോധനകൾക്ക് വിധേയമാണെന്ന് കമ്പനി അധികൃതർ പറയുന്നു.

കൊമാകി XGT-X1 മോഡലിന്റെ 25,000 യൂണിറ്റുകൾ ഇതുവരെ വിറ്റതായാണ് കമ്പനി അവകാശപ്പെടുന്നത്. ഇലക്‌ട്രിക് സ്കൂട്ടറിന്റെ താങ്ങാനാവുന്ന ഘടകമാണ് വിപണിയിൽ ഈ നേട്ടം കൈവരിക്കാൻ സഹായിച്ചതെന്നും ബ്രാൻഡ് പറയുന്നു. 

click me!