പണമുണ്ടായിട്ട് മാത്രം കാര്യമില്ല, ഈ ടാറ്റാ കാറുകള്‍ വീട്ടിലെത്താൻ ക്ഷമയും വേണം!

By Web Team  |  First Published May 13, 2023, 3:04 PM IST

ആവശ്യക്കാര്‍ കൂടുതലായതിനാൽ , അവയുടെ കാത്തിരിപ്പ് കാലയളവും കൂടുതലാണ്. അതിനാൽ പണമുണ്ടായിട്ട് മാത്രം കാര്യമൊന്നുമില്ല, ഈ കാറുകൾ വീട്ടിലെത്തിക്കാൻ നിങ്ങൾ കാത്തിരിക്കേണ്ടിവരും. ഈ മാസം പുതിയ ടാറ്റ കാർ വാങ്ങാൻ ആഗ്രഹിക്കുന്നവരുടെ കൃത്യമായ കാത്തിരിപ്പ് കാലയളവ് നോക്കാം.


ന്ത്യൻ വാഹന നിര്‍മ്മാണ കമ്പനിയായ ടാറ്റ മോട്ടോഴ്‌സിന്‍റെ ജനപ്രിയത കൂടിക്കൊണ്ടിരിക്കുകയാണ്. കമ്പനി ഇന്ത്യൻ വിപണിയിൽ പ്രതിമാസം 40,000 മുതൽ 50,000 വരെ കാറുകൾ വിൽക്കുന്നു. നിലവിൽ ടാറ്റ നെക്‌സോൺ എസ്‌യുവിക്കാണ് ഏറ്റവും കൂടുതൽ വിൽപ്പനയുള്ളത്. ഇതുകൂടാതെ വിപണിയിൽ ഉയർന്ന ഡിമാൻഡുള്ള മറ്റ് ചില കാറുകളും ഉണ്ട്. ടാറ്റ പഞ്ച്, ടാറ്റ ആൾട്രോസ്, ടാറ്റ ടിയാഗോ, ടാറ്റ ടിഗോർ, ടാറ്റ ഹാരിയർ, ടാറ്റ സഫാരി എന്നീ കാറുകൾ ഇതിൽ ഉൾപ്പെടുന്നു. ആവശ്യക്കാര്‍ കൂടുതലായതിനാൽ , അവയുടെ കാത്തിരിപ്പ് കാലയളവും കൂടുതലാണ്. അതിനാൽ പണമുണ്ടായിട്ട് മാത്രം കാര്യമൊന്നുമില്ല, ഈ കാറുകൾ വീട്ടിലെത്തിക്കാൻ നിങ്ങൾ കാത്തിരിക്കേണ്ടിവരും. ഈ മാസം പുതിയ ടാറ്റ കാർ വാങ്ങാൻ ആഗ്രഹിക്കുന്നവരുടെ കൃത്യമായ കാത്തിരിപ്പ് കാലയളവ് നോക്കാം.

നെക്‌സോൺ ടാറ്റയുടെ ഏറ്റവും മികച്ച വിൽപ്പനയുള്ള കാറാണ്. ലോഞ്ച് ചെയ്തതു മുതൽ, ഈ കാർ എസ്‌യുവി സെഗ്‌മെന്റിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നു. മാരുതി സുസുക്കി ബ്രെസ്സയുടെ അവതരണത്തോടെ കാർ മത്സരം നേരിട്ടെങ്കിലും നെക്‌സോൺ ഇപ്പോഴും പുതിയ വിൽപ്പന റെക്കോർഡുകൾ സൃഷ്‍ടിക്കുന്നു.   ടാറ്റ നെക്‌സോണിന് 14 ആഴ്‍ച വരെ ലകാത്തിരിപ്പ് കാലാവധി ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡീസൽ എംടി വേരിയന്റിന് മൂന്നു മുതൽ നാല് ആഴ്ച വരെ കാത്തിരിപ്പ് കാലാവധി ലഭിക്കുന്നു. ഡീസൽ എഎംടിക്ക് 6 മുതൽ 10 ആഴ്ച വരെ കാത്തിരിപ്പ് കാലയളവുണ്ട്. അതേസമയം, പെട്രോൾ എഎംടിക്ക് 10 മുതൽ 14 ആഴ്ച വരെ കാത്തിരിപ്പ് കാലാവധിയുണ്ട്. നെക്സോണിന്റെ ഇവി വേരിയന്റുകൾക്ക് നാല് മുതൽ ആറാഴ്‍ച വരെ കാത്തിരിപ്പ് കാലാവധിയുണ്ട്.

Latest Videos

undefined

കര്‍വ്വ് ഡിസൈനും അലോയികളുമായി പുത്തൻ നെക്സോണ്‍

ടാറ്റ മോട്ടോഴ്‌സിന്റെ കരുത്തുറ്റ എസ്‌യുവി കാറുകളിലൊന്നാണ് ടാറ്റ ഹാരിയർ. കൂടാതെ, കഴിഞ്ഞ കുറേ വർഷങ്ങളായി ശക്തമായ ബ്രാൻഡായി അറിയപ്പെടുന്ന സഫാരിയും പുതിയ രീതിയിൽ അവതരിപ്പിച്ചു. അതിനാൽ ഈ രണ്ട് കാറുകളുടെയും കാത്തിരിപ്പ് കാലാവധി ഈ കാറുകളെപ്പോലെ ശക്തമാണ്. അതായത് ഈ രണ്ട് കാറുകൾക്കുമായി ഉപഭോക്താക്കൾ ഏകദേശം 12 ആഴ്ച കാത്തിരിക്കേണ്ടി വരും.  എസ്‌യുവിയുടെ എല്ലാ വകഭേദങ്ങൾക്കും മൂന്നു മുതൽനാല് ആഴ്ച വരെ കാത്തിരിപ്പ് കാലയളവ് ലഭിക്കുമ്പോൾ, റെഡ് എഡിഷന്റെ പരമാവധി കാത്തിരിപ്പ് കാലയളവ് 10 മുതൽ 12 ആഴ്ച വരെയാണ്. മറുവശത്ത്, ടിയാഗോയ്ക്ക് അടിസ്ഥാന XE സിഎൻജി ട്രിമ്മിനായി 12 ആഴ്ച വരെ കാത്തിരിപ്പ് കാലയളവുണ്ട്. ടിയാഗോ ഈവിക്ക് എട്ട് ആഴ്ച വരെ കാത്തിരിപ്പ് കാലാവധിയുണ്ട്.

ടാറ്റ അള്‍ട്രോസിന് പെട്രോൾ DCA പതിപ്പിന് 2023 മെയ് മാസത്തിൽ അഞ്ച് മുതൽ ഏഴ് ആഴ്ച വരെ കാത്തിരിപ്പ് കാലയളവ് ലഭിക്കുന്നു. അതേസമയം, പെട്രോൾ, ഡീസൽ മാനുവൽ വേരിയന്റുകൾക്ക് മൂന്ന് മുതൽ നാല് ആഴ്ച വരെ കാത്തിരിപ്പ് കാലയളവ് ലഭിക്കും. അതേസമയം പഞ്ചിന് എൻട്രി ലെവൽ പെട്രോൾ പ്യുവർ വേരിയന്റിന് 10 മുതൽ 12 ആഴ്ച വരെ കാത്തിരിപ്പ് കാലയളവ് ഉണ്ട്. പ്യുവർ എംടിക്ക് 8 മുതൽ 10 ആഴ്ച വരെ കാത്തിരിപ്പ് കാലയളവ് ലഭിക്കുന്നു.

ടാറ്റ മോട്ടോഴ്സിന്റെ ഏറ്റവും വില കുറഞ്ഞ കാറായ ഹാച്ച്ബാക്ക് ടിയാഗോയ്ക്ക് ഈ മാസം 14 ആഴ്ചയാണ് കാത്തിരിപ്പ്. കൂടാതെ, എൻട്രി ലെവൽ സെഡാൻ കാർ ടിഗോർ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് ഡെലിവറിക്കായി നാല് ആഴ്ച വരെ കാത്തിരിക്കേണ്ടി വന്നേക്കാം. ഈ രണ്ട് ടാറ്റ കാറുകളും സിഎൻജി ഓപ്ഷനിലും ലഭ്യമാണ്.

2023 മെയ് മാസത്തെ ടാറ്റ കാർ മോഡലുകളുടെ കാത്തിരിപ്പ് കാലയളവ് ചുവടെ

മോഡൽ    കാത്തിരിപ്പ്, കാലയളവ് എന്ന ക്രമത്തില്‍
ടാറ്റ നെക്സോൺ    14 ആഴ്ച വരെ
ടാറ്റ ഹാരിയർ    12 ആഴ്ച വരെ
ടാറ്റ സഫാരി    12 ആഴ്ച വരെ
ടാറ്റ പഞ്ച്            12 ആഴ്ച വരെ
ടാറ്റ ടിയാഗോ    12 ആഴ്ച വരെ
ടാറ്റ ആൾട്രോസ്    7 ആഴ്ച വരെ
ടാറ്റ ടിഗോർ    4 ആഴ്ച വരെ

പുത്തൻ നെക്‌സോണിന്‍റെ ഗിയര്‍ ബോക്സില്‍ ടാറ്റ ഒരുക്കുന്നത് ഈ മാജിക്കോ?!


 

click me!