ജനപ്രിയ സോണറ്റിന് പുതിയ പതിപ്പ്, എത്തീ കിയ സോണെറ്റ് ഓറോക്സ് എഡിഷൻ

By Web Team  |  First Published May 10, 2023, 12:32 PM IST

ഇത് എച്ച്ടിഎക്സ് വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഈ പുതിയ പതിപ്പ് കോസ്മെറ്റിക് ഡിസൈൻ അപ്‌ഗ്രേഡുകളോടെയാണ് വരുന്നത്.


ക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ കിയ ഇന്ത്യയില്‍ പുതിയ സോനെറ്റ് ഓറോക്സ് എഡിഷൻ അവതരിപ്പിച്ചു. 11.85 ലക്ഷം രൂപ പ്രാരംഭ വിലയിൽ (എക്സ്-ഷോറൂം, ദില്ലി) വിലയിലാണ് വാഹനം എത്തുന്നത്. ഈ പ്രത്യേക പതിപ്പ് X-ലൈനിന് താഴെയാണ് സ്ഥാനം പിടിക്കുക. ഇത് എച്ച്ടിഎക്സ് വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഈ പുതിയ പതിപ്പ് കോസ്മെറ്റിക് ഡിസൈൻ അപ്‌ഗ്രേഡുകളോടെയാണ് വരുന്നത്.

എച്ച്ടിഎക്സ് ട്രിമ്മിനെ അടിസ്ഥാനമാക്കി, പുതിയ ഓറോക്സ് എഡിഷൻ 1.0L ടർബോ പെട്രോൾ, 1.5L ടർബോ ഡീസൽ എഞ്ചിനുകൾ കൂടാതെ മൊത്തം നാല് വേരിയന്റുകളിൽ വാഗ്ദാനം ചെയ്യുന്നു. പെട്രോൾ പതിപ്പ് iMT & DCT ഗിയർബോക്‌സ് ഓപ്ഷനുകളോടെയാണ് വാഗ്ദാനം ചെയ്യുന്നത്. അതേസമയം ഡീസൽ പതിപ്പ് iMT & ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളിൽ ലഭ്യമാണ്.

Latest Videos

undefined

ഗ്രാവിറ്റി ഗ്രേ, അറോറ ബ്ലാക്ക് പേൾ, സ്പാർക്ക്ലിംഗ് സിൽവർ, ഗ്ലേസിയർ വൈറ്റ് പേൾ എന്നിങ്ങനെ നാല് എക്സ്റ്റീരിയർ പെയിന്റ് ഓപ്ഷനുകളിൽ പുതിയ പതിപ്പ് ലഭ്യമാണ്. സ്റ്റൈലിംഗിന്റെ കാര്യത്തിൽ, പുതിയ ഓറോക്സ് പതിപ്പ് പുതിയ ഡിസൈൻ ഘടകങ്ങളുമായി വരുന്നു. അത് ഒരു സ്പോർട്ടി ആകർഷണം നൽകുന്നു. പുതിയ ഫ്രണ്ട് സ്‌കിഡ് പ്ലേറ്റ്, ടൈഗർ നോസ് ഗ്രില്ലിലെ ടാംഗറിൻ ആക്‌സന്റുകൾ, ടാംഗറിൻ സെന്റർ വീൽ ക്യാപ്പുകൾ എന്നിവയുമായാണ് ഇത് വരുന്നത്. ഓറോക്‌സ് എഡിഷൻ എംബ്ലം, ഓറോക്‌സ് സൈഡ് സ്‌കിഡ് പ്ലേറ്റുകൾ, റിയർ സ്‌കിഡ് പ്ലേറ്റ് എന്നിവയും ഓഫറിലുണ്ട്. 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, എൽഇഡി ഹെഡ്‌ലാമ്പുകൾ ഉൾപ്പെടെയുള്ള എൽഇഡി ലൈറ്റിംഗ്, എൽഇഡി ടെയിൽ ലൈറ്റുകൾ എന്നിവയിലാണ് എസ്‌യുവി സഞ്ചരിക്കുന്നത്.

ബ്ലാക്ക് ആൻഡ് ബീജ് ടു ടോൺ ഇന്റീരിയർ സ്‌കീമിലാണ് പുതിയ സ്‌പെഷ്യൽ എഡിഷൻ നൽകിയിരിക്കുന്നത്. ഫീച്ചറുകളുടെ കാര്യത്തിൽ, എസ്‌യുവിക്ക് ഇലക്ട്രിക് സൺറൂഫ്, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, നിയന്ത്രണങ്ങളുള്ള ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, പുഷ്-ബട്ടൺ സ്റ്റാർട്ടോടുകൂടിയ സ്മാർട്ട് കീ, ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് എസി എന്നിവ ലഭിക്കുന്നു.

വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്‌ക്കൊപ്പം എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിലാണ് ഈ പതിപ്പ് വരുന്നത്. ഡ്രൈവ്, ട്രാക്ഷൻ മോഡുകൾ, നാല് എയർബാഗുകൾ, EBD ഉള്ള എബിഎസ്, ബ്രേക്ക് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെന്റ്, പ്രൊജക്ടർ ഫോഗ് ലാമ്പുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവയും ഇതിലുണ്ട്.

1.0 ലിറ്റർ മൂന്ന് സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ, 1.5 ലിറ്റർ 4 സിലിണ്ടർ ടർബോ ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് പുതിയ ഓറോക്സ് എഡിഷൻ ലഭ്യമാകുന്നത്. ആദ്യത്തേത് 118 ബിഎച്ച്‌പിയും 172 എൻഎം ടോർക്കും സൃഷ്‍ടിക്കുതാണെങ്കിൽ, ടർബോ ഡീസൽ എഞ്ചിൻ പരമാവധി 114 ബിഎച്ച്‌പി പവറും 250 എൻഎം ടോർക്കും പുറപ്പെടുവിക്കുന്നു. ഒരു iMT (ഇന്റലിജന്റ് മാനുവൽ ട്രാൻസ്മിഷൻ) യൂണിറ്റ് സ്റ്റാൻഡേർഡായി ലഭ്യമാണ്, അതേസമയം ടർബോ ഡീസൽ ഉപയോഗിച്ച് ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് യൂണിറ്റും ടർബോ പെട്രോൾ എഞ്ചിനുമായി ഏഴ് സ്പീഡ് ഡിസിടി (ഡ്യുവൽ-ക്ലച്ച് ട്രാൻസ്മിഷൻ) ലഭ്യമാണ്. 
 

click me!