ഈ തിരിച്ചുവിളി കാംപെയിനെക്കുറിച്ച് പ്രശ്‍നബാധിത വാഹന ഉടമകളെ കമ്പനി ഉടൻ നേരിട്ട് ബന്ധപ്പെടും. തിരിച്ചുവിളിക്കുന്നതിനെ കുറിച്ച് അറിയിച്ചുകഴിഞ്ഞാൽ, പ്രശ്‍ന ബാധിതമായ കാരൻസ് വാഹനങ്ങളുടെ ഉടമകൾ അവരുടെ കിയ അംഗീകൃത ഡീലർമാരുമായി ബന്ധപ്പെടുകയും ഒരു അപ്പോയിന്റ്മെന്റ് ഷെഡ്യൂൾ ചെയ്യുകയും വേണം.
ദക്ഷിണ കൊറിയൻ വാഹന നിര്‍മ്മാതാക്കളായ കിയ ഇന്ത്യ തങ്ങളുടെ ഏറ്റവും പുതിയ ഓഫറായ കാരെൻസിന്റെ 44,174 യൂണിറ്റുകൾ തിരിച്ചുവിളിക്കുന്നതായി റിപ്പോര്‍ട്ട്. എയർ ബാഗ് കൺട്രോൾ മൊഡ്യൂൾ സോഫ്‌റ്റ്‌വെയറിൽ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങൾ പരിശോധിക്കുന്നതിനായിട്ടാണ് നടപടിയെന്ന് എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
പരിശോധനയ്ക്കിടെ എന്തെങ്കിലും പ്രശ്‍നം കണ്ടെത്തിയാൽ, ഒരു സ്വതന്ത്ര സോഫ്റ്റ്വെയർ നവീകരണത്തിലൂടെ കമ്പനി പ്രശ്‍നം പരിഹരിക്കും. ഈ തിരിച്ചുവിളി കാംപെയിനെക്കുറിച്ച് തകരാറിലായ വാഹന ഉടമകളെ കമ്പനി ഉടൻ നേരിട്ട് ബന്ധപ്പെടും. തിരിച്ചുവിളിക്കുന്നതിനെ കുറിച്ച് അറിയിപ്പ് ലഭിച്ചുകഴിഞ്ഞാല്‍ , ഈ വാഹനങ്ങളുടെ ഉടമകൾ അവരുടെ കിയ അംഗീകൃത ഡീലർമാരുമായി ബന്ധപ്പെടുകയും ഒരു അപ്പോയിന്റ്മെന്റ് ഷെഡ്യൂൾ ചെയ്യുകയും വേണം. തുടര്‍ന്ന് കമ്പനി പ്രശ്‍നം പരിഹരിച്ച് നല്‍കും.
ഇന്നോവയെ കരയിപ്പിച്ച് കിയ ചിരിക്കുന്നു, വാഹനലോകം അമ്പരന്ന് നില്‍ക്കുന്നു!
ആറ്, ഏഴ് സീറ്റുകളുള്ള ഈ മോഡൽ ഈ വർഷം ഫെബ്രുവരിയിൽ ആണ് കമ്പനി അവതരിപ്പിച്ചത്. കിയ സെൽറ്റോസിന് സമാനമായ പവർട്രെയിൻ ഓപ്ഷനുകളാണ് കാരൻസിനും കരുത്ത് പകരുന്നത്.
140 PS പവർ പുറപ്പെടുവിക്കുന്ന 1.4 ലിറ്റർ GDI പെട്രോൾ എഞ്ചിനാണ് കാരൻസിന്‍റെ ഹൃദയം. ഏഴ്-സ്പീഡ് DCT, 6-സ്പീഡ് മാനുവൽ യൂണിറ്റ് എന്നിവയുൾപ്പെടെയുള്ള ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ലഭ്യമാണ്. 115 പിഎസ് പവർ ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനുമുണ്ട്. ഈ എഞ്ചിൻ 6-സ്പീഡ് മാനുവൽ ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു.
മറ്റൊരു ഓപ്ഷൻ 1.5 ലിറ്റർ CRDi ഡീസൽ എഞ്ചിനാണ്. ഇത് 6-സ്പീഡ് AT, 6-സ്പീഡ് MT ഗിയർബോക്‌സ് പോലുള്ള ഓപ്ഷനുകളിൽ ലഭ്യമാകും. ഈ എഞ്ചിന് 115 പിഎസ് പരമാവധി പവർ ഔട്ട്പുട്ട് സൃഷ്‍ടിക്കാൻ കഴിയും.
സുരക്ഷയുടെ കാര്യത്തിൽ, ആറ് എയർബാഗുകൾ, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ, പിൻ പാർക്കിംഗ് സെൻസറുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, എല്ലാ വീലുകളിലും ഡിസ്‌ക് ബ്രേക്കുകൾ, ESC, ABS, ഡൌൺഹിൽ ബ്രേക്ക് കൺട്രോൾ എന്നിവയുമായാണ് കിയ കാരൻസ് വേരിയൻറ് വരുന്നത്.
"അതുക്കും മേലേ.." ഇതാ ഏറ്റവും മികച്ച മൈലേജുള്ള ചില എസ്‌യുവികൾ!
ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്‌ക്കൊപ്പം 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, എട്ട് സ്പീക്കർ ബോസ് സറൗണ്ട് സൗണ്ട് സിസ്റ്റം, 64-കളർ ആംബിയന്റ് ലൈറ്റിംഗ്, സൺറൂഫ് എന്നിവയുൾപ്പെടെയുള്ള ക്രിയേറ്റർ കംഫർട്ട് ഫീച്ചറുകൾ കാരൻസിന്റെ ക്യാബിൻ വാഗ്ദാനം ചെയ്യുന്നു. ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകൾ, എയർ പ്യൂരിഫയർ, രണ്ടാം നിരയിൽ ഇരിക്കുന്നവർക്ക് വൺ-ടച്ച് ടംബിൾ ഡൗൺ ഫംഗ്‌ഷണാലിറ്റി എന്നിവയും ഇതിന് ലഭിക്കുന്നു.
അതേസമയം, കിയ കാരൻസ് മികച്ച വില്‍പ്പനയാണ് നേടുന്നത്. വിവിധ വേരിയന്റുകളെ ആശ്രയിച്ച് എട്ട് മാസം വരെ കാത്തിരിപ്പ് കാലയളവുണ്ട് കാരൻസിന്. റേഞ്ച്-ടോപ്പിംഗ് പ്രസ്റ്റീജ് പ്ലസ്, ലക്ഷ്വറി പ്ലസ് ഡിസിടി ഓട്ടോമാറ്റിക് വേരിയന്റുകൾക്ക് ഏറ്റവും ഉയർന്ന കാത്തിരിപ്പ് കാലയളവ് നൽകുമ്പോൾ, 1.4 ലിറ്റർ ടർബോ പെട്രോൾ വേരിയന്റുകൾക്ക് അഞ്ച് മുതൽ ആറ് മാസം വരെ കാത്തിരിപ്പ് കാലയളവുണ്ട്. കിയ കാരൻസ് ഡീസൽ മോഡലുകൾക്കായി വാങ്ങുന്നവർ എട്ട് മുതൽ ഒമ്പത് മാസം വരെ കാത്തിരിക്കണം. ഇതിന്റെ ലക്ഷ്വറി പ്ലസ് ഡീസൽ ഓട്ടോമാറ്റിക് വേരിയന്റിന് 10 മാസം വരെ കാത്തിരിപ്പ് കാലാവധിയുണ്ട്.