പുതിയ ഫ്ലെക്സിബിൾ ഉടമസ്ഥത പ്ലാൻ 'കിയ സബ്‌സ്‌ക്രൈബ്' പ്രഖ്യാപിച്ചു. കിയ സബ്‌സ്‌ക്രൈബ് ഒരു ഹ്രസ്വകാല വാടക ഓപ്ഷനായിട്ടാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകൾ. ഇതിനായി എഎൽഡി ഓട്ടോമോട്ടീവ് പ്രൈവറ്റ് ലിമിറ്റഡുമായി കമ്പനി കരാർ ഒപ്പിട്ടു.
കിയ ഇന്ത്യ അതിൻ്റെ ഉപഭോക്താക്കൾക്കായി ഒരു പുതിയ ഫ്ലെക്സിബിൾ ഉടമസ്ഥത പ്ലാൻ 'കിയ സബ്‌സ്‌ക്രൈബ്' പ്രഖ്യാപിച്ചു. കിയ സബ്‌സ്‌ക്രൈബ് ഒരു ഹ്രസ്വകാല വാടക ഓപ്ഷനായിട്ടാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകൾ. ഇതിനായി എഎൽഡി ഓട്ടോമോട്ടീവ് പ്രൈവറ്റ് ലിമിറ്റഡുമായി കമ്പനി കരാർ ഒപ്പിട്ടു.
കിയയുടെ ഈ സബ്‌സ്‌ക്രിപ്‌ഷൻ സേവനത്തിൻ്റെ പ്രയോജനം രാജ്യത്തെ 14 നഗരങ്ങളിൽ ലഭ്യമാകും. ഇതിൽ ദില്ലി, നോയിഡ, ഗാസിയാബാദ്, ഫരീദാബാദ്, ഗുഡ്ഗാവ്, മുംബൈ, പൂനെ, അഹമ്മദാബാദ്, ഇൻഡോർ, ബാംഗ്ലൂർ, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത, ജയ്പൂർ എന്നിവ ഉൾപ്പെടുന്നു. നീണ്ട കാലാവധിയുള്ള പ്ലാനുകളോടെ കിയ ലീസ് പ്രോഗ്രാമിൻ്റെ വിജയത്തെ തുടർന്നാണ് പുതിയ പദ്ധതി. സോണറ്റ് 17,999, സെൽറ്റോസ് 23,999, കാരെൻസ് 24,999, ഇവി6 1,29,000 എന്നിങ്ങനെയാണ് വാടക തുക.
undefined
മൂന്ന് മാസം മുമ്പ് കമ്പനി ഈ ഫ്ലെക്സിബിൾ ഉടമസ്ഥാവകാശ പരിപാടിയായ കിയ ലീസ് അവതരിപ്പിച്ചിരുന്നു. 'കിയ ലീസ്' വിവിധ മൈലേജ് ഓപ്ഷനുകളോടെ 24 മുതൽ 60 മാസം വരെ ദീർഘകാല ആവശ്യകതകളോടെ ബി2ബി ഉപഭോക്താക്കൾ, കോർപ്പറേറ്റുകൾ, എംഎസ്എംഇകൾ എന്നിവർക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്നു. ഇന്ത്യയിലെ കാർ ഉടമസ്ഥതയിൽ വിപ്ലവം സൃഷ്ടിക്കാനും ശാക്തീകരിക്കാനും ലക്ഷ്യമിട്ടുള്ള ഫ്ലെക്‌സിബിൾ ഉടമസ്ഥാവകാശ പദ്ധതിയായ കിയ ലീസിൻ്റെ ആദ്യ ഘട്ടത്തിന് മികച്ച പ്രതികരണമാണ് ഉപഭോക്താക്കളിൽ നിന്ന് ലഭിച്ചതെന്ന് കിയ ഇന്ത്യ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് സീനിയർ വൈസ് പ്രസിഡൻ്റ് ഹർദീപ് സിംഗ് ബ്രാർ പറയുന്നു.
ഈ വർഷമാദ്യം, കിയ ലീസ് പ്രോഗ്രാം ഓഫർ ചെയ്യുന്നതിനായി ഒറിക്സ് ഓട്ടോ ഇൻഫ്രാസ്ട്രക്ചർ സർവീസസ് ലിമിറ്റഡുമായി കിയ സഹകരിച്ചിരുന്നു. ദില്ലി-എൻസിആർ, മുംബൈ, ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു, പൂനെ തുടങ്ങിയ പ്രധാന നഗരങ്ങളിൽ തുടക്കത്തിൽ ആരംഭിച്ച ഈ സംരംഭങ്ങൾ കൂടുതൽ ലളിതമായിട്ടാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഡൗൺ പേയ്‌മെൻ്റ് ഇല്ലാതെ തന്നെ വാഹനം വാങ്ങാൻ ഉപഭോക്താക്കൾക്ക് സൗകര്യമൊരുക്കുന്നു. മെയിൻ്റനൻസ് കവറേജ്, ഇൻഷുറൻസ് കൈകാര്യം ചെയ്യൽ, റീസെയിൽ ആശങ്കകളിൽ നിന്നുള്ള ആശ്വാസം തുടങ്ങിയ അധിക ആനുകൂല്യങ്ങളും ഇത് വാഗ്ദാനം ചെയ്യുന്നുവെന്നും കമ്പനി പറയുന്നു.