പണിവരുന്നുണ്ടെന്ന് എംവിഡി; അരുത്, ഇത്തരം 'പാർക്കിംഗ് അപാരതകൾ'!

By Web Team  |  First Published Sep 13, 2024, 12:15 PM IST

അലക്ഷ്യമായ പാർക്കിംഗ് അപകട കാരണമായേക്കാമെന്നും നിയമം പാലിച്ച് ഓടിക്കുന്ന നിരപരാധികൾ ഇരകളായേക്കാം എന്നും എംവിഡി പറയുന്നു.


റോഡുകളിലെ അനധികൃത പാർക്കിംഗിനെതിരെ ബോഝവൽക്കരണവുമായി മോട്ടോർ വാഹന വകുപ്പ് രംഗത്ത്. ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെയാണ് എംവിഡി ഇതിനിതെരി രംഗത്തെത്തിയത്. താത്കാലിക സമയ ലാഭത്തിന് വേണ്ടി തോന്നിയപോലെ വാഹനം റോഡിൽ പാർക്ക് ചെയ്യുമ്പോൾ മറ്റൊരാളുടെ സഞ്ചാരസ്വാതന്ത്യത്തെയാവാം നമ്മൾ തടസ്സപ്പെടുത്തുന്നതെന്ന് പോസ്റ്റിൽ എംവിഡി ഓർമ്മിപ്പിക്കുന്നു. അലക്ഷ്യമായ പാർക്കിംഗ് അപകട കാരണമായേക്കാമെന്നും നിയമം പാലിച്ച് ഓടിക്കുന്ന നിരപരാധികൾ ഇരകളായേക്കാം എന്നും എംവിഡി പറയുന്നു.

താഴെ പറയുന്ന സ്ഥലങ്ങളിലെ പാർക്കിംഗ് ഒഴിവാക്കണമെന്നും എംവിഡി ആവശ്യപ്പെടുന്നു

Latest Videos

undefined

1. കൊടുംവളവിലും വളവിന് സമീപത്തും
2. പെഡസ്ടിയൻ ക്രോസിങ്ങിലും, ക്രോസിങ്ങിൽ നിന്നും 5 മീറ്ററിനുള്ളിലും
3. മറ്റ് ഡ്രൈവർമാർക്ക് ട്രാഫിക് ലൈറ്റ് സിഗ്നൽ കാണാൻ കഴിയാത്ത വിധത്തിൽ
4. റോഡിലെ മഞ്ഞ ബോക്സ് മാർക്കിങ്ങിൽ
5. റോഡരികിൽ മഞ്ഞവരയുള്ള സ്ഥലത്ത്
6. ഭിന്നശേഷിക്കാരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ റിസർവ് ചെയ്തിട്ടുള്ള സ്ഥലങ്ങളിൽ
7. 'നോ പാർക്കിംഗ്' സൈൻമൂലം പാർക്കിംഗ് നിരോധിച്ചിട്ടുള്ള സ്ഥലങ്ങളിൽ.
8. ബസ് ലെയിനിൽ
9. പാർക്ക് ചെയ്തിരിക്കുന്ന വാഹനത്തിന് എതിരായും, മറ്റുള്ളവർക്ക് തടസ്സമുണ്ടാക്കുന്ന വിധത്തിലും.

ഇതാ പോസ്റ്റിന്‍റെ പൂർണരൂപം
താത്കാലിക സമയ ലാഭത്തിന് വേണ്ടി തോന്നിയപോലെ വാഹനം റോഡിൽ പാർക്ക് ചെയ്യുമ്പോൾ മറ്റൊരാളുടെ സഞ്ചാരസ്വാതന്ത്യത്തെയാവാം നമ്മൾ തടസ്സപ്പെടുത്തുന്നത്.അലക്ഷ്യമായ പാർക്കിംഗ് അപകട കാരണമായേക്കാം. നിയമം പാലിച്ച് ഓടിക്കുന്ന നിരപരാധികൾ ഇരകളായേക്കാം... സദയം താഴെ പറയുന്ന സ്ഥലങ്ങളിലെ പാർക്കിംഗ് ഒഴിവാക്കൂ...
1. കൊടുംവളവിലും വളവിന് സമീപത്തും
2. പെഡസ്ടിയൻ ക്രോസിങ്ങിലും, ക്രോസിങ്ങിൽ നിന്നും 5 മീറ്ററിനുള്ളിലും
3. മറ്റ് ഡ്രൈവർമാർക്ക് ട്രാഫിക് ലൈറ്റ് സിഗ്നൽ കാണാൻ കഴിയാത്ത വിധത്തിൽ
4. റോഡിലെ മഞ്ഞ ബോക്സ് മാർക്കിങ്ങിൽ
5. റോഡരികിൽ മഞ്ഞവരയുള്ള സ്ഥലത്ത്
6. ഭിന്നശേഷിക്കാരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ റിസർവ് ചെയ്തിട്ടുള്ള സ്ഥലങ്ങളിൽ
7. 'നോ പാർക്കിംഗ്' സൈൻമൂലം പാർക്കിംഗ് നിരോധിച്ചിട്ടുള്ള സ്ഥലങ്ങളിൽ.
8. ബസ് ലെയിനിൽ
9. പാർക്ക് ചെയ്തിരിക്കുന്ന വാഹനത്തിന് എതിരായും, മറ്റുള്ളവർക്ക് തടസ്സമുണ്ടാക്കുന്ന വിധത്തിലും

 

click me!