ഹെൽമറ്റിൽ ഈ ഭാഗമില്ലെങ്കിൽ തലയോട്ടി പിളരുമെന്ന് എംവിഡി!ഈ ഹെൽമറ്റുകൾ ഇട്ടിട്ട് കാര്യമില്ലെന്നും മുന്നറിയിപ്പ്!

By Web Team  |  First Published May 17, 2024, 8:56 AM IST

ഹെൽമറ്റിന്റെ പുറം ചട്ടയ്ക്കു താഴെയുള്ള ഷോക്ക് അബ്സോർബിംഗ് ലൈനിംഗ് അപകടം നടക്കുമ്പോൾ തലയോട്ടിയിൽ ഏൽക്കുന്ന ശക്തമായ ക്ഷതം കുറയ്ക്കുവാൻ സഹായിക്കുന്നു മാത്രമല്ല ഗുരുതരമായ പരിക്ക് പറ്റാതെയും സംരക്ഷിക്കുന്നുവെന്നും എംവിഡി പറയുന്നു. 


രുചക്ര വാഹന യാത്രികർ ഗുണ നിലവാരമുള്ള ഹെൽമറ്റുകൾ ധരിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്ന മുന്നറിയപ്പുമായി മോട്ടോർ വാഹന വകുപ്പ്. ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെയാണ് എംവിഡിയുടെ മുന്നറിയിപ്പ്. 

ഇരുചക്രവാഹനം ഓടിക്കുമ്പോൾ ഹെൽമെറ്റ് നിർബന്ധമാണെങ്കിലും അത് എങ്ങനെ ധരിക്കാതിരിക്കാം എന്ന് ചിന്തിക്കുന്നവർ ഒരുപാട് ഉണ്ടെന്നാണ് എംവിഡി പറയുന്നത്. ഇരുചക്ര വാഹനം നിങ്ങൾ അപകടത്തിൽ പെടുമ്പോൾ ആഘാതം ഏൽക്കുന്നത് കൂടുതലും തലയ്ക്കാണ് അതിലൂടെ തലയോട്ടിക്ക് പൊട്ടല് സംഭവിക്കുകയും അത്തരത്തിൽ തൽക്ഷണത്തിൽ തന്നെ മരണം സംഭവിക്കാനുള്ള സാധ്യത വളരെയധികം കൂടുതലാണെന്നും മോട്ടോർവാഹന വകുപ്പ് പറയുന്നു. തലച്ചോറിന് സംഭവിക്കുന്ന പരിക്കുകൾ പലതും ആശുപത്രികളിൽ എത്തിച്ചാൽ പോലും ജീവൻ രക്ഷിക്കാൻ സാധിക്കാതെയും വരുന്നുവെന്നും ആയതിനാൽ ഇടിയുടെ ആഘാതം കുറയ്ക്കുന്നതിനു ഹെൽമറ്റ് കൃത്യമായി ധരിക്കുന്നത് വളരെയധികം ആവശ്യകരമാണെന്നും എംവിഡി വ്യക്തമാക്കുന്നു.  

Latest Videos

പലരും ഹെൽമെറ്റുകൾ കൃത്യമായി തിരഞ്ഞെടുക്കാൻ സാധിക്കാത്തതിന്റെ വീഴ്ചകൾ മൂലം അപകടത്തിൽ പെടുന്നുണ്ടെന്നും ഗുണനിലവാരമുള്ളതും ഐഎസ്ഐ മുദ്രയുള്ളതും ഫേസ് ഷീൽഡ് ഉള്ളതുമായ ഹെൽമെറ്റുകൾ, തിരഞ്ഞെടുക്കുവാൻ ശ്രദ്ധിക്കണമെന്നും എംവിഡി പറയുന്നു. മാത്രമല്ല  ശിരസ്സിന് അനുയോജ്യമായ വലിപ്പത്തിലുള്ളതുമായ ഹെൽമെറ്റുകൾ വാങ്ങണമെന്നും എംവിഡി ഓർമ്മിപ്പിക്കുന്നു.  ഹെൽമറ്റിന്റെ പുറം ചട്ടയ്ക്കു താഴെയുള്ള ഷോക്ക് അബ്സോർബിംഗ് ലൈനിംഗ് അപകടം നടക്കുമ്പോൾ തലയോട്ടിയിൽ ഏൽക്കുന്ന ശക്തമായ ക്ഷതം കുറയ്ക്കുവാൻ സഹായിക്കുന്നു മാത്രമല്ല ഗുരുതരമായ പരിക്ക് പറ്റാതെയും സംരക്ഷിക്കുന്നുവെന്നും എംവിഡി പറയുന്നു. ആയതിനാൽ അത്തരത്തിൽ സെലക്ട് ചെയ്ത് ഉപയോഗിക്കുന്ന ഹെൽമെറ്റുകൾ ധരിച്ച് കൃത്യമായി ധരിച്ച് ചിൻ ട്രാപ്പുകൾ ഉപയോഗിച്ച് ഹെൽമെറ്റ് ശിരസ്സിൽ മുറുക്കി ഉറപ്പിക്കുവാൻ ശ്രദ്ധിക്കണമെന്നും ഇല്ലെങ്കിൽ ഒരു അപകടം നടക്കുന്ന സമയത്ത് ഇടിയുടെ ആഘാതത്തിൽ ആദ്യം ഹെൽമെറ്റ് തെറിച്ചു പോകാനുള്ള സാധ്യത വളരെയധികം ഏറെയാണെന്നും ശെരിയായരീതിയിൽ ഹെൽമെറ്റ് ധരിച്ച് ജീവൻ നിലനിർത്തുവെന്നും എംവിഡി ഓർമ്മിപ്പിക്കുന്നു.

click me!