ഡ്രൈവർമാരുടെ കണ്ണീരൊപ്പാൻ എംവിഡി, ഒരു തെറ്റും ചെയ്‍തില്ലെങ്കിലും കുറ്റം സ്വകാര്യ ബസുകൾക്ക്!

By Web Team  |  First Published Feb 24, 2024, 11:16 AM IST

വലിയ വാഹന ഡ്രൈവർമാരുടെ ഭാഗത്തു നിന്നും വ്യാപകമായി ഉയർന്നു വരുന്ന ഇത്തരം പരാതികളുടെ അടിസ്ഥാനത്തിൽ നിർണായകമായൊരു തീരുമാനം എടുക്കാൻ ഒരുങ്ങുകയാണ് മോട്ടോർ വാഹന വകുപ്പെന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ. ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നത് പോലുള്ള നടപടികൾക്കു പുതിയ മാർഗരേഖ ഉണ്ടാക്കാനുള്ള നീക്കത്തിലാണു മോട്ടോർവാഹനവകുപ്പ് എന്നാണ് റിപ്പോര്‍ട്ടുകൾ. 


സംസ്ഥാനത്ത് റോഡപകടങ്ങൾ കൂടിക്കൊണ്ടിരിക്കുകയാണ്. വാഹനങ്ങളുടെ എണ്ണത്തിലെ ക്രമാതീതമായ വർധന റോഡുകളിലെ സ്ഥിതി അതീവ ഗുരുതരമാക്കുന്നുണ്ട്. പലപ്പോഴും ചെറിയ ഒരു വാഹനവും വലിയ വാഹനവും ഉൾപ്പെട്ട ഒരു റോഡപകടമുണ്ടായാൽ നാട്ടുകാരുടെയും പോലീസിന്റെയും പഴിയേറ്റു വാങ്ങന്നത് വലിയ വാഹനങ്ങൾ മാത്രം ആയിരിക്കും. പോലീസിന്റെയും മോട്ടോർവാഹനവകുപ്പിന്റെയും നടപടി നേരിടേണ്ടിവരുന്നതും മിക്കപ്പോഴും വലിയവാഹനത്തിന്റെ ഡ്രൈവറും ഉടമയും മാത്രമായിരിക്കും. കഴിഞ്ഞ കുറച്ചുകാലങ്ങളായി ഇതൊരു പൊതുപ്രവണതയാണ്. 

എന്നാൽ അടുത്തകാലത്തെ റോഡപകടങ്ങളുടെ കണക്കുകൾ പരിശോധിച്ചാൽ അമ്പരപ്പിക്കുന്ന ചില വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. 2022-ൽ സംസ്ഥാനത്ത് 43,910 റോഡപകടങ്ങളാണ് ഉണ്ടായത് എന്നാണ് കണക്കുകൾ. ഇവയിൽ 4317 പേർക്ക് ജീവൻ നഷ്‍ടമായി. ഇതിൽ 13,334 എണ്ണം മോട്ടോർസൈക്കിൾ അപകടങ്ങളായിരുന്നു. ഇങ്ങനെ മോട്ടോർ സൈക്കിൽ കാരണം ജീവൻ പൊലിഞ്ഞത് 1288 പേർക്കാണ്.

Latest Videos

undefined

ഇതുകൂടാതെ, 4422 സ്‍കൂട്ടർ അപകടങ്ങളും ഉണ്ടായി. ഇതിൽ പൊലിഞ്ഞത് 377 മനുഷ്യ ജീവനുകളാണ്. 2022ൽ സംസ്ഥാനത്ത് 12,681 കാറപകടങ്ങൾ നടന്നു. ഇനി വരുന്ന കണക്കുകളാണ് അമ്പരപ്പിക്കുന്നത്. സംസ്ഥാനത്ത് സ്വകാര്യബസുകൾ ഉണ്ടാക്കിയ അപകടങ്ങൾ താരതമ്യേന കുറവാണ് എന്നതാണ് ഈ ശ്രദ്ധേയമായ കാര്യം. 1902 ബസ് അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 1714 ലോറിയപകടങ്ങളും സംഭവിച്ചു. 

കത്തിയമർന്നത് കെഎസ്ആർടിസിയുടെ മിനി ട്രെയിൻ, എന്താണ് വെസ്റ്റിബ്യൂൾ ബസുകൾ?

എന്നാൽ ആദ്യം പറഞ്ഞതുപോലെ വലിയ വാഹനങ്ങൾ മാത്രമാണ് പലപ്പോഴും പ്രതിസ്ഥാനത്ത് വരിക. ചെറിയ വാഹനം വന്നിടിച്ചിട്ടുപോയാലും ലൈസൻസ് പോകുന്നത് വലിയ വാഹനത്തിന്‍റെ ഡ്രൈവറുടേതാണെന്ന ആക്ഷേപം വ്യാപകമാണ്. ഇത്തരം ചില അപകട സംഭവങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലുമാണ്. അപകടത്തെ തുടർന്ന് ബസിൽ നിന്നിറങ്ങി ഓടിയ ഡ്രൈവർ ട്രെയിൻ തട്ടി മരിച്ച സംഭവവും അടുത്തിടെയാണ് നടന്നത്. 

വലിയ വാഹന ഡ്രൈവർമാരുടെ ഭാഗത്തു നിന്നും വ്യാപകമായി ഉയർന്നു വരുന്ന ഇത്തരം പരാതികളുടെ അടിസ്ഥാനത്തിൽ നിർണായകമായൊരു തീരുമാനം എടുക്കാൻ ഒരുങ്ങുകയാണ് മോട്ടോർ വാഹന വകുപ്പെന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ. ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നത് പോലുള്ള നടപടികൾക്കു പുതിയ മാർഗരേഖ ഉണ്ടാക്കാനുള്ള നീക്കത്തിലാണു മോട്ടോർവാഹനവകുപ്പ് എന്നാണ് റിപ്പോര്‍ട്ടുകൾ. നിലവിൽ പോലീസ് നൽകുന്ന എഫ്ഐആർ കണക്കിലെടുത്താണ് ലൈസൻസ് സസ്‌പെൻഡുചെയ്യുന്നത്. എന്നാൽ ഈ എഫ്ഐആർ മാത്രം ഇക്കാര്യത്തിൽ മാനദണ്ഡമാക്കിയാൽപ്പോര എന്നാണു മോട്ടോർവാഹനവകുപ്പിന്റെ പുതിയ തീരുമാനം. അപകടങ്ങളും മറ്റുമുണ്ടാകുമ്പാൾ വകുപ്പ് സ്വന്തംനിലയ്ക്ക് അന്വേഷണം നടത്തി, കാര്യങ്ങൾ നേരിട്ടുറപ്പാക്കിയിട്ടേ ഇനി തുടർനടപടികളിലേക്കു കടക്കൂ എന്നാണ് പുതിയ റിപ്പോർട്ടുകൾ. ഇതിനായി പുതിയ മാർഗരേഖ പുറത്തിറക്കുമെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.

അതേസമയം സ്വകാര്യ ബസുകളിലെ യാത്രക്കാരുടെ സുരക്ഷ, യത്രാ സൗകര്യം മെച്ചപ്പെടുത്തല്‍ എന്നിവ ലക്ഷ്യമിട്ട് മോട്ടോര്‍ വെഹിക്കിള്‍ വകുപ്പ് നടത്തുന്ന ബോധവത്കരണ പരിപാടിക്കും സംസ്ഥാനത്ത് തുടക്കമായി. യാത്രക്കാരോടുള്ള മാന്യമായ പെരുമാറ്റം, സ്ത്രീകളുടെ സുരക്ഷ, വിദ്യാര്‍ഥികളുടെ യാത്രാ സൗജന്യം, അമിതവേഗം, റോഡ് നിയമങ്ങള്‍ പാലിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഉറപ്പാക്കാനായിട്ടാണ് പരിപാടി. ബസുകൾക്കെതിരെ നിരന്തരം പരാതികള്‍ വന്ന സാഹചര്യത്തിലാണ് ആലപ്പുഴയിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചത്. 

click me!