കേരളത്തില്‍ എം-പരിവാഹന്‍ മൊബൈല്‍ ആപിലൂടെ ആര്‍സി സംബന്ധമായി ലഭിക്കുന്ന സേവനങ്ങളെ കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് കേരളാ മോട്ടോര്‍ വെഹിക്കിള്‍ ഡിപാര്‍ട്‌മെന്റ്. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് എംവിഡിയുടെ വിശദീകരണം.
രാജ്യത്തെ പൌരന്മാര്‍ക്ക് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി എളുപ്പത്തില്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനാണ് കേന്ദ്ര റോഡ്, ഹൈവേ മന്ത്രാലയം എം- പരിവാഹന്‍ മൊബൈല്‍ ആപ്ലിക്കേഷൻ പുറത്തിറക്കിയത്. എം-പരിവാഹന ആപ്ലികേഷന്‍ സ്റ്റാറ്റസ് ഉപയോഗിച്ച്, താമസക്കാര്‍ക്ക് ഇപ്പോള്‍ ഓണ്‍ലൈന്‍ സേവനങ്ങളോ ഹൈവേ ട്രാന്‍സ്പോര്‍ട് ഓഫീസുകളുമായി ബന്ധപ്പെട്ട സൗകര്യങ്ങളോ, എല്ലാ സാധുതയുള്ള RC/DL നമ്പറുകളും എപ്പോള്‍ വേണമെങ്കിലും എവിടെയും ഒറ്റ ക്ലിക്കിലൂടെ എളുപ്പത്തില്‍ ആക്സസ് ചെയ്യാന്‍ സാധിക്കും.
ഇപ്പോഴിതാ കേരളത്തില്‍ എം-പരിവാഹന്‍ മൊബൈല്‍ ആപ്പ് വഴി ആര്‍സി സംബന്ധമായി ലഭിക്കുന്ന സേവനങ്ങളെ കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് കേരളാ മോട്ടോര്‍ വാഹന വകുപ്പ്. ഔദ്യോഗിക ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് എംവിഡിയുടെ ഈ വിശദീകരണം. എംപരിവാഹൻ ആപ് ഡൗണ്‍ലോഡ് ചെയ്‍ത് താഴെ പറയുന്ന സേവനങ്ങള്‍ ആപ് ഉപയോഗിച്ച് ചെയ്യാവുന്നതാണ്.
mParivahan ആപ് ഡൗൺലോഡ് ചെയ്ത് താഴെ പറയുന്ന സേവനങ്ങൾ ആപ് ഉപയോഗിച്ച് ചെയ്യാം
ആര്‍സി സംബന്ധമായവ
1.ഡൂപ്ലിക്കേറ്റ് RC അപേക്ഷ
2. RC യിലെ അഡ്രസ്സ് മാറ്റൽ
3. ലോൺ ചേർക്കൽ
4. അടച്ച് തീർത്ത ലോൺ ഒഴിവാക്കൽ
5.ലോൺ തുടരൽ
6.NOC ക്കുള്ള അപേക്ഷ
7. RC പർട്ടിക്കുലേഴ്സിനുള്ള അപേക്ഷ
8.സമർപ്പിച്ച് പോയ അപേക്ഷ ഡിസ്പോസ് ചെയ്യൽ
9.സമർപ്പിച്ച അപേക്ഷയുടെ സ്റ്റാറ്റസ് അറിയൽ
10. RC യിലെ മൊബൈൽ നമ്പർ മാറ്റൽ
11. ഫീസ് റസീറ്റ് ഡൗൺലോഡ് ചെയ്യൽ
12. പേമെൻ്റ് സ്റ്റാറ്റസ് വെരിഫൈ ചെയ്യൽ
13.അപേക്ഷകൾ ഡൗൺ ലോഡ് ചെയ്യാൻ
14. അപ്പോയ്മെൻ്റ് സ്ലിപ്പ് ഡൗൺലോഡ് ചെയ്യാൻ
ഡ്രൈവിംഗ് ലൈസൻസ് സംബന്ധിച്ച്
1. സമർപ്പിച്ച അപേക്ഷയുടെ സ്റ്റാറ്റസ് അറിയാൻ
2.ലൈസൻസിലെ മൊബൈൽ നമ്പർ മാറ്റാൻ
3. ഡൂപ്ലിക്കേറ്റിനപേക്ഷിക്കാൻ
4.ലൈസൻസ് പുതിയ Pet G കാർഡിലേക്ക് മാറ്റാൻ
5.ലൈസൻസ് എക്സ്ട്രാക്റ്റ് ന് അപേക്ഷിക്കാൻ
6. ഇൻ്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റിനപേക്ഷിക്കാൻ
7. റസീറ്റ് പ്രിൻ്റ് എടുക്കാൻ
8. അപ്പോയ്മെൻ്റ് സ്ലിപ്പ് പ്രിൻ്റെടുക്കാൻ
9. അപേക്ഷാ ഫാറങ്ങൾ ഡൗൺലോഡ് ചെയ്യാൻ
ചലാൻ സേവനങ്ങൾ
1. ചലാൻ സ്റ്റാറ്റസ് അറിയാൻ
2. പിഴ അടക്കാൻ
3.പേമെൻ്റ് വെരിഫൈ ചെയ്യാൻ
4. ചലാൻ ഡൗൺലോഡ് ചെയ്യാൻ
5. പേമെൻ്റ് സ്ലിപ്പ് പ്രിൻ്റെടുക്കാൻ