ബുള്ളറ്റിനും യമഹയ്ക്കും മുട്ടൻ പണിയുമായി കാവസാക്കി റെട്രോ ബൈക്ക്

By Web Team  |  First Published Apr 12, 2023, 2:25 PM IST

കവാസാക്കി W175 ന് 177 സിസി എഞ്ചിനാണുള്ളത്. ഈ കരുത്തുറ്റ എഞ്ചിൻ 13 PS പവറും 13.2 Nm പീക്ക് ടോർക്കും സൃഷ്ടിക്കുന്നു. എഞ്ചിൻ കരുത്തുറ്റതാണെങ്കിലും 45 കിലോമീറ്റർ മൈലേജാണ് ബൈക്ക് നൽകുന്നത്. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകൾ ഉണ്ട്. ട്യൂബ് ലെസ് ടയറുകളാണ് ഉള്ളത്.


ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ കാവസാക്കി ഇന്ത്യൻ വിപണിയിൽ ശക്തമായ മോട്ടോർസൈക്കിളുകൾക്ക് പേരുകേട്ടതാണ്. കമ്പനിയുടെ റെട്രോ ലുക്ക് മോട്ടോർസൈക്കിളായ കാവസാക്കി W175 വിപണിയിലെ റോയൽ എൻഫീൽഡ് ബുള്ളറ്റ്, യമഹ ബൈക്കുകളോടാണ് മത്സരിക്കുന്നത്.

കവാസാക്കി W175 ന് 177 സിസി എഞ്ചിനാണുള്ളത്. ഈ കരുത്തുറ്റ എഞ്ചിൻ 13 PS പവറും 13.2 Nm പീക്ക് ടോർക്കും സൃഷ്ടിക്കുന്നു. എഞ്ചിൻ കരുത്തുറ്റതാണെങ്കിലും 45 കിലോമീറ്റർ മൈലേജാണ് ബൈക്ക് നൽകുന്നത്. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകൾ ഉണ്ട്. ട്യൂബ് ലെസ് ടയറുകളാണ് ഉള്ളത്.

Latest Videos

undefined

കാവസാക്കി W175 ഒരു റെട്രോ റോഡ്സ്റ്റർ ബൈക്കാണ്. 1,47,000 ലക്ഷം രൂപ എക്‌സ്‌ഷോറൂം പ്രാരംഭ വിലയിൽ ഇത് വിപണിയിൽ ലഭ്യമാണ്. ഡബിൾ ക്രാഡിൽ ഫ്രെയിം, ടെലിസ്കോപ്പിക് ഫോർക്ക്, ഡ്യുവൽ ഷോക്ക് അബ്സോർബർ സസ്‌പെൻഷൻ സെറ്റപ്പ് എന്നിവയുണ്ട്. ഇരട്ട പിസ്റ്റൺ കാലിപ്പറുകൾ ബൈക്കിൽ ലഭ്യമാണ്. ഇത് ബ്രേക്കിംഗ് സിസ്റ്റത്തെ ശക്തമാക്കുന്നു. ഇതിന് സിംഗിൾ-ചാനൽ എബിഎസും ലഭിക്കുന്നു. വിപണിയിൽ, ഇത് യമഹ FZ-X, റോയൽ എൻഫീൽഡ് ബുള്ളറ്റ് 350 എന്നിവയുമായി മത്സരിക്കുന്നു. ഇതിന്റെ രണ്ട് വകഭേദങ്ങൾ വിപണിയിൽ ലഭ്യമാണ്.

കവാസാക്കി W175 ന്റെ രൂപം W800 ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റ്, ടിയർഡ്രോപ്പ് ആകൃതിയിലുള്ള ഇന്ധന ടാങ്ക്, സിംഗിൾ പീസ് സീറ്റ് എന്നിവ സ്റ്റൈലിംഗ് ഘടകങ്ങളിൽ ഉൾപ്പെടുന്നു. സ്റ്റാൻഡേർഡ് പില്യൺ ഗ്രാബ്രെയ്ൽ, പീഷൂട്ടർ എക്‌സ്‌ഹോസ്റ്റ്, വയർ-സ്‌പോക്ക് വീലുകൾ എന്നിവയുമുണ്ട്. ഡബ്ല്യു175-ന്റെ സ്റ്റാൻഡേർഡ് പതിപ്പ് എബോണിയിലും സ്പെഷ്യൽ എഡിഷൻ കാൻഡി പെർസിമൺ റെഡ് പെയിന്റ് സ്കീമിലും വരുന്നു.

കവാസാക്കി W175 ന്റെ രണ്ട് വേരിയന്റുകളിലും ഒരേ സാങ്കേതിക സവിശേഷതകൾ ഉണ്ട്. പുതിയ W175 സീരീസിന് BS6-കംപ്ലയിന്റ് 177 സിസി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് എഞ്ചിൻ ആണ് കരുത്ത് പകരുന്നത്. അഞ്ച് സ്പീഡ് ഗിയർബോക്‌സുള്ള ഈ എഞ്ചിൻ 7,500 ആർപിഎമ്മിൽ 12.8 ബിഎച്ച്‌പി പരമാവധി ഉൽപ്പാദിപ്പിക്കുകയും 6,000 ആർപിഎമ്മിൽ 13.2 എൻഎം പരമാവധി ടോർക്കും ഉൽപ്പാദിപ്പിക്കുകയും ചെയ്യും.

കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് കാവസാക്കി W175 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. കാവസാക്കി W175-ന്റെ ഡെലിവറി 2022 ഡിസംബറിൽ ആരംഭിച്ചു.

click me!