തുടര്‍ച്ചയായി മൂന്നാമതും വില കൂട്ടി ഈ ബൈക്ക് കമ്പനി

By Web Team  |  First Published Jul 25, 2021, 7:26 PM IST

 ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് നിര്‍മാതാക്കള്‍ മോഡലുകള്‍ക്ക് വില വര്‍ധിപ്പിക്കുന്നത്


ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ മോഡലുകള്‍ക്ക് വീണ്ടും വില വര്‍ധനവ് പ്രഖ്യാപിച്ച് ഇരുചക്രവാഹന നിര്‍മാതാക്കളായ കവസാക്കി. ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് നിര്‍മാതാക്കള്‍ മോഡലുകള്‍ക്ക് വില വര്‍ധിപ്പിക്കുന്നതെന്ന് ഡ്രൈവ് സ്‍പാര്‍ക്ക് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.

തെരഞ്ഞെടുത്ത മോട്ടോര്‍സൈക്കിളുകളെ മാത്രമേ വില വര്‍ധനവ് ബാധിച്ചിട്ടുള്ളുവെന്നും മോഡലുകളെ ആശ്രയിച്ച് 6,000 രൂപ മുതല്‍ 15,000 വരെയാണ് വില വര്‍ധിച്ചിരിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

Latest Videos

650 സിസി ലൈനപ്പില്‍ Z650, നിഞ്ച 650, വള്‍ക്കന്‍ S, വെര്‍സിസ് 650 എന്നിവയുടെയെല്ലാം വില കൂടി. വള്‍ക്കന്‍ S-നൊപ്പം Z650 ന് ഏറ്റവും കുറഞ്ഞ വില വര്‍ധനവ് 6,000 രൂപയാണ്. നിഞ്ച 650 നും വെര്‍സിസ് 650 നും 7,000 രൂപ വരെ കൂടും. കമ്പനിയുടെ ലിറ്റര്‍ ക്ലാസ് മോട്ടോര്‍സൈക്കിളായ Z900 ന് 8,000 രൂപ വില വര്‍ധനവ് ലഭിക്കും. ഇതോടെ എക്സ്ഷോറൂം വില 8.42 ലക്ഷം രൂപയായി ഉയരും.

മറ്റ് മോഡലുകളായ വെര്‍സിസ് 1000, നിഞ്ച 1000SX, നിഞ്ച ZX-10R എന്നിവയ്ക്കും വില കൂടും. വെര്‍സിസ് 1000, നിഞ്ച 1000SX എന്നിവയ്ക്ക് 11,000 രൂപ വില വര്‍ധനവ് ലഭിക്കുമ്പോള്‍ നിഞ്ച ZX-10R ന് 15,000 രൂപയോളം കൂടും. കമ്പനി നിരയിലെ മിഡില്‍-വെയ്റ്റ് റെട്രോ-റോഡ്സ്റ്റര്‍ മോട്ടോര്‍സൈക്കിളായ W800, 7,000 രൂപ വില കൂടും. 7.26 ലക്ഷം രൂപയായിരിക്കും പുതുക്കിയ എക്സ്‍ ഷോറൂം വില.  പുതുക്കിയ വിലകള്‍ 2021 ഓഗസ്റ്റ് 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

വാഹന നിര്‍മാണത്തിനുള്ള ഇന്‍പുട്ട് ചെലവ് ഇന്ത്യയില്‍ വര്‍ധിച്ചതാണ് വില വര്‍ധനവിന്റെ പിന്നാലെ പ്രധാന കാരണമായി കമ്പനി പറയുന്നത്. അതേസമയം കമ്പനിയുടെ ശ്രേണിയിലെ നിഞ്ച H2R, എന്‍ട്രി ലെവല്‍ നിഞ്ച 300 , ZH2, ZH2 SE, KX, KLX സീരീസുകള്‍ എന്നിവയുടെ വില കൂടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!