ഒരു പൊലീസ് ജീപ്പ് ഓടിക്കുക എന്നതായിരുന്നു ഇയാളുടെ സ്വപ്‍നം. അത് നിറവേറ്റുന്നതിനായി, അയാള്‍ ഒരു പോലീസ് ജീപ്പ് മോഷ്‍ടിക്കുകയും 112 കിലോമീറ്റർ ദൂരം ഓടിച്ചുപോകുകയും ചെയ്‍തു
ജീവിതത്തില്‍ പലര്‍ക്കും പല സ്വപ്‍നങ്ങള്‍ ഉണ്ടാകും. ചിലര്‍ അത് സാധിക്കും, ചിലര്‍ക്ക് അതില്‍ വിജയിക്കാനാവില്ല. ഒരാളുടെ ദീര്‍ഘകാലത്തെ സ്വപ്‍നവും അത് സാധിക്കാന്‍ അയാള്‍ തിരിഞ്ഞെടുത്ത മാര്‍ഗ്ഗവുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വേറൊന്നുമല്ല, ഒരു പൊലീസ് ജീപ്പ് ഓടിക്കുക എന്നതായിരുന്നു ഈ കര്‍ണാടക (Karnataka) സ്വദേശിയുടെ സ്വപ്‍നം. അത് നിറവേറ്റുന്നതിനായി, അയാള്‍ ഒരു പോലീസ് ജീപ്പ് മോഷ്‍ടിക്കുകയും 112 കിലോമീറ്റർ ദൂരം ഓടിച്ച് ഒടുവില്‍ പൊലീസിൽ കീഴടങ്ങുകയും ചെയ്‍തു. ധാർവാഡ് ജില്ലയിലെ (Dharwad District) അന്നിഗേരി ടൗണിൽ (Annigeri Town) താമസിക്കുന്ന 45 കാരനായ നാഗപ്പ വൈ ഹഡപാഡ് എന്ന വിരുതനായ ഈ പ്രതിയുടെ കഥ കാര്‍ ടോഖാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
വിശ്വസ്‍ത സേവനം; തൊഴിലാളിക്ക് അരക്കോടിയുടെ ബെന്‍സ് സമ്മാനിച്ച് മുതലാളി!
ഒരു ലോജിസ്റ്റിക് കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്‍തിരുന്ന നാഗപ്പയ്ക്ക് ലൈറ്റ്, ഹെവി വാഹനങ്ങൾ ഓടിക്കുന്നതിൽ വർഷങ്ങളുടെ പരിചയമുണ്ട്. സംസ്ഥാനത്തിന്റെ എല്ലാ കോണുകളിലും ഇത്തരം വാഹനങ്ങൾ ഓടിച്ചിരുന്ന അദ്ദേഹം അയൽ സംസ്ഥാനങ്ങളിലേക്കും നിരവധി യാത്രകൾ നടത്തിയിട്ടുണ്ട്. പലതരത്തിലുള്ള വാഹനങ്ങളാണ് ഓടിക്കുന്നതെങ്കിലും പോലീസ് ജീപ്പ് ഓടിക്കുക എന്നത് എന്നും നാഗപ്പയുടെ ഒരു സ്വപ്‌നമായിരുന്നു.
കാര്‍ തലകുത്തി മറിഞ്ഞു, പുറത്തേക്ക് തെറിച്ച് മദ്യപസംഘം, ഞെട്ടിക്കും വീഡിയോ!
അതുകൊണ്ട് തന്നെ നാഗപ്പ ഇടയ്ക്കിടെ പോലീസ് സ്‌റ്റേഷന്‍ പരിസരങ്ങളില്‍ കറങ്ങാറുണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. അങ്ങനെ അന്നിഗേരി പോലീസ് സ്റ്റേഷൻ വളപ്പിലേക്ക് പോകുമ്പോഴെല്ലാം പോലീസ് ജീപ്പ് പാർക്ക് ചെയ്‍തിരിക്കുന്നത് നാഗപ്പ ഹഡപ്പാഡ് ശ്രദ്ധിക്കാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ സ്റ്റേഷൻ പരിസരത്ത് എത്തിയ നാഗപ്പ വാഹനം പൂട്ടാതെ കിടക്കുന്നതു കണ്ടു. ഒരു ബൊലേറോ ആയിരുന്നു അത്. വാഹനത്തില്‍ താക്കോല്‍ കൂടി കണ്ടതോടെ നാഗപ്പ ഹാപ്പി.
നോ പാര്‍ക്കിംഗിലെ സാന്‍ട്രോയെ യാത്രികരെയടക്കം വലിച്ചുനീക്കി ക്രെയിന്‍!
പുലർച്ചെ മൂന്നരയോടെയാണ് നാഗപ്പ പൊലീസ് സ്റ്റേഷനിൽ എത്തിയത്. ഈ സമയം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥർ സ്റ്റേഷനിൽ ഉണ്ടായിരുന്നു. സ്റ്റേഷനിലെ മറ്റ് പോലീസ് ഉദ്യോഗസ്ഥർ രാത്രി ബീറ്റിന് പുറത്തായിരുന്നു. പോലീസ് സ്റ്റേഷൻ വളപ്പിൽ പാർക്ക് ചെയ്‍തിരുന്ന ജീപ്പിന് നേരെ നീങ്ങി തുറക്കാൻ ശ്രമിച്ചു. ജീപ്പ് പൂട്ടിയിരുന്നില്ല. ജീപ്പിനുള്ളിലെ താക്കോൽ കണ്ടതോടെ നാഗപ്പ തന്റെ സ്വപ്നം പൂർത്തീകരിക്കാൻ തീരുമാനിക്കുകയായിരുന്നു നാഗപ്പ.
രാത്രിയിൽ ജീപ്പ് ഓടിച്ച് അന്നിഗേരി ടൗണിൽ നിന്ന് ഏകദേശം 112 കിലോമീറ്റർ അകലെ ബയാദ്ഗിക്ക് സമീപമുള്ള മോട്ടെബെന്നൂരിലെത്തി. പിന്നീട് ജീപ്പ് നിർത്തി അയാൾ അതില്‍ത്തന്നെ ഇരുന്നു. ഇതിനിടെ വാഹനം ശ്രദ്ധയിൽപെട്ട പ്രദേശവാസികൾ ബിയാഡഗി പോലീസിനെ വിവരം അറിയിച്ചു. യൂണിഫോം ധരിച്ച ഉദ്യോഗസ്ഥനില്ലാതെ വാഹനം കണ്ടതിനെ തുടർന്നാണ് അവർ ഉടൻ തന്നെ ബയാദ്ഗി പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചത്. പോലീസ് സ്ഥലത്തെത്തി ഹഡപാഡിനെ കസ്റ്റഡിയില്‍ എടുത്തു. തുടർന്ന് അന്നിഗേരി പോലീസിൽ വിവരമറിയിക്കുകയും ജീപ്പ് പിന്നീട് അവർക്ക് കൈമാറുകയും ചെയ്‍തു.
അച്ഛനെപ്പോലെ ആ മകളുടെ പേര് സ്വീകരിച്ച് 'മാതാവും', ഈ വണ്ടിക്കമ്പനി ഇനി മുതല്‍ മെഴ്‍സിഡസ്!
പ്രതിക്ക് മാനസിക വിഭ്രാന്തിയുണ്ടെന്നും ഇത് ആദ്യ കുറ്റകൃത്യമാണെന്നും പോലീസ് സംശയിക്കുന്നു. കേസെടുത്ത് പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. നാഗപ്പയ്‌ക്കെതിരെ ഐപിസി 379 പ്രകാരം മോഷണക്കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ ധാർവാഡ് സെൻട്രൽ ജയിലിലേക്ക് മാറ്റുകയും ചെയ്‍തു എന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനത്തിൽ ആവശ്യത്തിന് ഇന്ധനം ബാക്കിയുണ്ടായിരുന്നുവെന്ന് ധാർവാഡ് എസ്‍പി പി കൃഷ്ണകാന്ത് പറഞ്ഞു.
പൂസായി ബെന്‍സ് ഓടിച്ച യുവതി വഴിയാത്രികരെ ഇടിച്ചുതെറിപ്പിച്ചു!