ഞെട്ടരുത്, 90 ലക്ഷത്തിന്‍റെ ഹോണ്ട ആക്ടിവ സ്വന്തമെന്ന് സത്യവാങ്മൂലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി!

By Web Team  |  First Published Apr 21, 2023, 4:15 PM IST

ഒരു പുതിയ ഹോണ്ട ആക്ടിവ 125 സ്‍കൂട്ടര്‍ നിലവില്‍ ഏകദേശം 80,000 മുതൽ 90,000 രൂപ വരെ പ്രാരംഭ വിലയിൽ ഷോറൂമുകളില്‍ ലഭ്യമാണെന്നിരിക്കെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ കടലൂര്‍ ഉദയിന്റെ ഈ വിചിത്രമായ  സത്യവാങ്മൂലം. 


90 ലക്ഷം രൂപ വിലയില്‍ ഒരു ഹോണ്ട ആക്ടിവ സ്‍കൂട്ടർ? ഞെട്ടിയോ? നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും, കർണ്ണാടകയിലെ മാണ്ഡ്യ ജില്ലയിലെ മദ്ദൂർ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയാണ് 90 ലക്ഷത്തിന്‍റെ ആക്ടിവ ഉടമ. അദ്ദേഹം 2015ൽ വാങ്ങിയ ഹോണ്ട ആക്ടിവ സ്‍കൂട്ടറിന്റെ വില 90,03,730 രൂപയാണെന്നാണ് തന്റെ തിരഞ്ഞെടുപ്പ് നാമനിർദ്ദേശ പത്രികയ്‌ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞിരിക്കുന്നത്. 

ഒരു പുതിയ ഹോണ്ട ആക്ടിവ 125 സ്‍കൂട്ടര്‍ നിലവില്‍ ഏകദേശം 80,000 മുതൽ 90,000 രൂപ വരെ പ്രാരംഭ വിലയിൽ ഷോറൂമുകളില്‍ ലഭ്യമാണെന്നിരിക്കെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ കടലൂര്‍ ഉദയിന്റെ ഈ വിചിത്രമായ  സത്യവാങ്മൂലം. അതേസമയം സത്യവാങ്മൂലത്തെ മണ്ടത്തരമെന്നാണ് കടലൂർ ഉദയ് തന്നെ വിശേഷിപ്പിച്ചത്. നാമനിർദ്ദേശ പത്രിക സൂക്ഷ്‍മ പരിശോധനയിൽ ഇക്കാരണത്താല്‍ തന്റെ നാമനിർദേശ പത്രിക തള്ളപ്പെടുമോ എന്ന ആശങ്കയിലാണ് അദ്ദേഹം.

Latest Videos

undefined

കർണാടകയിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനായി , 3,600 സ്ഥാനാർത്ഥികൾ മൊത്തം 5,102 നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചു. പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ഏപ്രിൽ 20 വരെ ആയിരുന്നു. രേഖകൾ വെള്ളിയാഴ്ച സൂക്ഷ്‍മ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

ഏപ്രിൽ 13ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചതോടെയാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചത്. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്‍മപരിശോധന ഇന്ന് നടക്കും.  സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന ദിവസം ഏപ്രിൽ 24 ആണ്.

ആകെയുള്ള നാമനിർദേശ പത്രികകളിൽ 4,710 പേർ 3,327 പുരുഷ സ്ഥാനാർത്ഥികളും 391 നാമനിർദ്ദേശ പത്രികകൾ 304 സ്ത്രീകളുമാണ് സമർപ്പിച്ചത്. നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരിക്കുന്നവരില്‍ ഒരാള്‍ ട്രാൻസ്‍ജെൻഡര്‍ ആണെന്ന് കർണാടക ചീഫ് ഇലക്ടറൽ ഓഫീസറുടെ ഓഫീസ് കഴിഞ്ഞ ദിവസം പ്രസ്താവനയിൽ അറിയിച്ചു.

707 നാമനിർദേശ പത്രികകൾ സമർപ്പിച്ചത് ബി.ജെ.പി.യിൽ നിന്നുള്ള സ്ഥാനാർത്ഥികളാണ്. 651 കോൺഗ്രസ് സ്ഥാനാര്‍ത്ഥികളും 455 ജനതാ ദള്‍ സ്ഥാനാര്‍ത്ഥികളും നാമനിർദ്ദേശ  പത്രിക സമര്‍പ്പിച്ചു. 

click me!