സുരക്ഷയ്ക്കു പേരുകേട്ട അമേരിക്കൻ മുൻനിര എസ്‍യുവി നിർമ്മാതാക്കളായ ജീപ്പും ഈ സെഗ്‌മെൻ്റിലേക്ക് പ്രവേശിക്കാൻ പോകുന്നു. മിഡ്-സൈസ് എസ്‌യുവി സെഗ്‌മെൻ്റിലേക്ക് പ്രവേശിക്കുന്നതിന് സിട്രോണുമായി സഹകരിച്ച് 5-സീറ്റർ, 7-സീറ്റർ കോൺഫിഗറേഷനുകളിൽ ജീപ്പ് ഇന്ത്യ ഒരു എസ്‌യുവി പുറത്തിറക്കിയേക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ.
സമീപഭാവിയിൽ നിങ്ങൾ ഒരു പുതിയ എസ്‌യുവി വാങ്ങാൻ പദ്ധതിയിടുന്നുണ്ടോ? എങ്കിൽ,ഈ വാർത്ത നിങ്ങൾക്ക് ഉപയോഗപ്രദമായിരിക്കും. ഇടത്തരം എസ്‌യുവി സെഗ്‌മെൻ്റിൽ, ഹ്യുണ്ടായ് ക്രെറ്റ, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, കിയ സെൽറ്റോസ്, ഹോണ്ട എലിവേറ്റ്, സ്‌കോഡ കുഷാക്ക്, ഫോക്‌സ്‌വാഗൺ ടൈഗൺ തുടങ്ങിയ കാറുകൾ ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ വളരെ ജനപ്രിയമാണ്. ഇപ്പോഴിതാ സുരക്ഷയ്ക്കു പേരുകേട്ട അമേരിക്കൻ മുൻനിര എസ്‍യുവി നിർമ്മാതാക്കളായ ജീപ്പും ഈ സെഗ്‌മെൻ്റിലേക്ക് പ്രവേശിക്കാൻ പോകുന്നു. മിഡ്-സൈസ് എസ്‌യുവി സെഗ്‌മെൻ്റിലേക്ക് പ്രവേശിക്കുന്നതിന് സിട്രോണുമായി സഹകരിച്ച് 5-സീറ്റർ, 7-സീറ്റർ കോൺഫിഗറേഷനുകളിൽ ജീപ്പ് ഇന്ത്യ ഒരു എസ്‌യുവി പുറത്തിറക്കിയേക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ. വരാനിരിക്കുന്ന ജീപ്പ് എസ്‌യുവിക്ക് ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും കമാൻഡിംഗ് ഡ്രൈവിംഗ് പൊസിഷനും ഉണ്ടായിരിക്കും.
വരാനിരിക്കുന്ന ജീപ്പ് എസ്‌യുവിയുടെ പവർട്രെയിനിനെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ, ഇതിന് 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ നൽകാൻ സധ്യതയുണ്ട്. അത് ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ഘടിപ്പിക്കും. കാറിൻ്റെ എഞ്ചിന് പരമാവധി 109 ബിഎച്ച്പി പവർ ഔട്ട്പുട്ടും 205 എൻഎം പരമാവധി ടോർക്കും സൃഷ്ടിക്കാൻ കഴിയും.
ജീപ്പിൻ്റെ പുതിയ എസ്‌യുവിയുടെ എക്‌സ്‌ഷോറൂം വില 15 ലക്ഷം മുതൽ 18 ലക്ഷം രൂപ വരെയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജീപ്പിൻ്റെ ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്നതും വിലകുറഞ്ഞതുമായ എസ്‌യുവിയായി ഈ കാർ മാറും. ഇതുകൂടാതെ, കാറിൻ്റെ ക്യാബിനിൽ സിട്രോൺ C3 എയർക്രോസ് പോലുള്ള ഫീച്ചറുകളും നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
വരാനിരിക്കുന്ന മിഡ്-സൈസ് എസ്‌യുവിയുടെ ലോഞ്ച് തീയതിയെക്കുറിച്ച് ജീപ്പ് ഇന്ത്യ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. എങ്കിലും, വരാനിരിക്കുന്ന ജീപ്പ് എസ്‌യുവി 2025 ൽ പുറത്തിറങ്ങുമെന്ന് പല റിപ്പോർട്ടുകളും അവകാശപ്പെടുന്നു. നിലവിൽ നാല് മോഡലുകളാണ് ജീപ്പ് ഇന്ത്യൻ വിപണിയിൽ വിൽക്കുന്നത്. ഇതിൽ ജനപ്രിയ മോഡലായ ജീപ്പ് കോംപസ്, ജീപ്പ് റാംഗ്ലർ, ജീപ്പ് ഗ്രാൻഡ് ചെറോക്കി, ജീപ്പ് മെറിഡിയൻ എന്നിവ ഉൾപ്പെടുന്നു. ഇന്ത്യയിലെ ഇടത്തരം എസ്‌യുവി സെഗ്‌മെൻ്റിലെ വിൽപ്പനയിൽ, ഹ്യുണ്ടായ് ക്രെറ്റയും മഹീന്ദ്ര സ്‌കോർപിയോയുമാണ് മുന്നിൽ.