കൊവിഡ് മഹാമാരിയുടെ വ്യാപനത്തിന് ഇടയിലും പാർട്‌സ് ക്ഷാമം കാരണവും ഉള്ള പ്രതിസന്ധികള്‍ക്ക് ഇടയിലും കമ്പനിക്ക് കഴിഞ്ഞ വർഷം 130 ശതമാനം വില്‍പ്പന വളർച്ച
ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജീപ്പ് ഇന്ത്യയ്ക്ക് (Jeep India) രാജ്യത്തെ ആഭ്യന്തര ഓട്ടോമൊബൈൽ വ്യവസായ കാഴ്‍ചപ്പാടിനെക്കുറിച്ച് ശുഭാപ്‍തി വിശ്വാസമാണെന്നും, ഈ വർഷം രാജ്യത്ത് പുതിയ മോഡലുകൾ അവതരിപ്പിക്കാൻ കമ്പനി ഒരുങ്ങുകയാണെന്നും റിപ്പോര്‍ട്ട്. കൊവിഡ് മഹാമാരിയുടെ വ്യാപനത്തിന് ഇടയിലും പാർട്‌സ് ക്ഷാമം കാരണവും ഉള്ള പ്രതിസന്ധികള്‍ക്ക് ഇടയിലും കമ്പനി കഴിഞ്ഞ വർഷം 130 ശതമാനം വില്‍പ്പന വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ വര്‍ഷം നടക്കാനിരിക്കുന്ന 11 പ്രധാന ലോഞ്ചുകൾ; കാറുകളും ബൈക്കുകളും
ഒമിക്രോൺ വേരിയന്റിന്റെ ആഘാതത്തെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലും വിപണി കൂടുതൽ വളരുമെന്ന് കാർ നിർമ്മാതാക്കൾ പ്രതീക്ഷിക്കുന്നതായി ജീപ്പ് ഇന്ത്യ തലവന്‍ നിപുൺ മഹാജൻ പിടിഐയോട് പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ജീപ്പ് കോംപസ് എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പും പ്രാദേശികമായി അസംബിൾ ചെയ്‍ത ജീപ്പ് റാംഗ്ലറും ഉപയോഗിച്ച് കമ്പനി കഴിഞ്ഞ വർഷം 12,136 യൂണിറ്റുകൾ രാജ്യത്ത് വിറ്റു. 2020 വർഷം ഇതേ കാലയളവിൽ ഇത് 5,282 യൂണിറ്റുകൾ ആണ് വിറ്റഴിച്ചത്. വാഹന വിൽപ്പനയിലെ 130 ശതമാനം വളർച്ചയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.
ജീപ്പിന് നിലവിൽ ഇന്ത്യൻ പോർട്ട്‌ഫോളിയോയിൽ രണ്ട് ഉൽപ്പന്നങ്ങളുണ്ട് . ജീപ്പ് കോംപസും റാംഗ്ലറും. 2017 ജൂൺ മുതൽ പൂനെയ്‌ക്കടുത്തുള്ള രഞ്ജൻഗാവ് ഫെസിലിറ്റിയിൽ കോംപസ് നിർമ്മിക്കുന്നുണ്ട്. ഇവിടെ നിന്ന് കഴിഞ്ഞ വർഷം മാർച്ച് പകുതി മുതൽ റാംഗ്ലറിന്റെ ലോക്കൽ അസംബ്ലിംഗ് ആരംഭിച്ചു. “വിപണിയിലെ പ്രതിരോധം കാരണം ഞങ്ങൾ കാഴ്ചപ്പാടിൽ വളരെ പോസിറ്റീവ് ആണ്,” മഹാജൻ പിടിഐയോട് പറഞ്ഞു.
ഇതാ, ഇന്ത്യയിലെ ഏറ്റവും മികച്ച മൈലേജുള്ള 10 എസ്‌യുവികൾ
2020-നെ അപേക്ഷിച്ച് സെഗ്‌മെന്‍റുകളില്‍ ഉടനീളം 2021 ല്‍ കമ്പനിക്ക് 20 ശതമാനം വളർച്ചയുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിപണി ഇനിയും കൂടുതൽ വളരുമെന്നും ഒമിക്രോണ്‍ കാരണം ചില അസ്വസ്ഥതകൾ ഉണ്ടാകുമെന്നും പക്ഷേ അങ്ങനെയാണെങ്കിലും, ഇന്ത്യൻ ഓട്ടോമോട്ടീവ് വ്യവസായം വളർത്താനുള്ള കഴിവും ആവശ്യകതയും ഉപഭോക്താവിനുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ ഉൽപ്പന്നങ്ങളുടെ വികസനത്തിനായി ജീപ്പ് ഇന്ത്യ ഇതിനകം 250 മില്യൺ ഡോളർ നിക്ഷേപിച്ചിട്ടുണ്ട്, പുതിയ ഉൽപ്പന്നങ്ങളിൽ നിക്ഷേപം തുടരുമെന്ന് മഹാജൻ പറഞ്ഞു. "ഞങ്ങൾ രണ്ട് പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുന്ന 2022 ഞങ്ങൾക്ക് വളരെ വലിയ വർഷമായിരിക്കും. ഈ വർഷം ഫെബ്രുവരിയിൽ കോമ്പസ് ട്രെയിൽഹോക്കിൽ തുടങ്ങി ധാരാളം പ്രവർത്തനങ്ങൾ ഉണ്ടാകും.." അദ്ദേഹം പറഞ്ഞു.
നിരത്തില്‍ 50 ദശലക്ഷം കൊറോളകള്‍, ആഘോഷമാക്കാന്‍ ടൊയോട്ട ചെയ്‍തത്!
ഇന്ത്യന്‍ വാഹന വിപണിയുടെ മുഖച്ഛായ തന്നെ മാറ്റിക്കൊണ്ട് 2017 ജൂലൈ 31നാണ് അമേരിക്കൻ എസ്‌യുവി നിർമ്മാതാക്കളായ ജീപ്പ് കോംപസ് എന്ന മോഡലുമായി ഇന്ത്യയില്‍ എത്തിയത്. പൂണെയിലെ രംഞ്ജന്‍ഗോവന്‍ പ്ലാന്റില്‍ ഏഴുപത് ശതമാനത്തിലേറെ പ്രാദേശികമായാണ് കോംപസിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. നിരത്തിലിറങ്ങി ചുരുങ്ങിയ കാലത്തിനുള്ളില്‍ ഏറെ ഹിറ്റായി മാറിയ വാഹനമാണ് കോംപസ്. ക്രാഷ് ടെസ്റ്റില്‍ ഉള്‍പ്പെടെ കിടിലന്‍ പ്രകടനം കാഴ്ച വച്ച കോംപസ് വില്‍പ്പനയിലും ചരിത്രം സൃഷ്‍ടിച്ചിരുന്നു.
സ്‌പോര്‍ട്ട്, സ്‌പോര്‍ട്ട് പ്ലസ്, ലോഞ്ചിട്യൂഡ്, ലിമിറ്റഡ്, ലിമിറ്റഡ് പ്ലസ് എന്നീ വേരിയന്റുകളാണ് കോംപസിനുള്ളത്. ഇതിന് പുറമേ കോംപസ് ബെഡ്‌റോക്ക്, കോംപസ് ബ്ലാക്ക് പാക്ക്, ട്രെയ്ല്‍ഹോക്ക് തുടങ്ങിയ സ്‌പെഷ്യല്‍ എഡിഷനുകളും കോംപസിലുണ്ട്. 2021ല്‍ ആദ്യമാണ് വാഹനത്തിന്‍റെ ബിഎസ്6 പതിപ്പ് നിരത്തിലെത്തിയത്.
അതേസമയം 2022-ൽ കോംപസ് എസ്‌യുവിയുടെ 7 സീറ്റർ പതിപ്പ് കമ്പനി പുറത്തിറക്കും എന്ന് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മെറിഡിയൻ എന്ന് വിളിക്കപ്പെടാൻ സാധ്യതയുള്ള പുതിയ എസ്‌യുവി ബ്രസീലിൽ വിൽപ്പനയ്‌ക്ക് എത്തുന്ന ജീപ്പ് കമാൻഡറിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. പുതിയ മെറിഡിയൻ ടൊയോട്ട ഫോർച്യൂണർ, സ്കോഡ കൊഡിയാക്ക് എന്നിവയ്ക്ക് എതിരാളിയാകും. പുതിയ 3-വരി എസ്‌യുവി ഉത്പാദനം എഫ്‌സിഎയുടെ രഞ്ജൻഗാവ് സൗകര്യത്തിൽ 2022 ഏപ്രിലോടെ ആരംഭിക്കും. ലോകമെമ്പാടുമുള്ള മറ്റ് ആർഎച്ച്‌ഡി (റൈറ്റ്-ഹാൻഡ്-ഡ്രൈവ്) വിപണികളിലേക്ക് ജീപ്പ് മെറിഡിയൻ എസ്‌യുവി കയറ്റുമതി ചെയ്യുന്നതിനുള്ള അടിത്തറയായി ഈ പ്രൊഡക്ഷൻ പ്ലാന്റ് പ്രവർത്തിക്കും. വരാനിരിക്കുന്ന ജീപ്പ് മെറിഡിയനിൽ 2.0 ലിറ്റർ 4-സിലിണ്ടർ ടർബോചാർജ്‍ഡ് ഡീസൽ എഞ്ചിനാണ് കോമ്പസിന് കരുത്ത് പകരുന്നത്. ഈ എഞ്ചിന് 173 bhp കരുത്തും 200 Nm ടോര്‍ഖും ഉത്പാദിപ്പിക്കാൻ കഴിയും. ഇതിന് 48V മൈൽഡ് ഹൈബ്രിഡ് സിസ്റ്റവും ലഭിക്കാൻ സാധ്യതയുണ്ട്. അത് അതിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തും. ഒമ്പത് സ്‍പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് സ്റ്റാൻഡേർഡായി വരും.
"എണ്ണ കുടിക്കും വണ്ടികള്‍ വേണ്ടേവേണ്ട.."വൈദ്യുതീകരണം ശക്തമാക്കാന്‍ ഹ്യുണ്ടായി