ഈ കാർ ഇന്ത്യൻ വിപണിയിൽ നിന്നും വിടപറയുന്നു! ബുക്കിംഗ് നിർത്തി, പേരും നീക്കി!

By Web Team  |  First Published Jul 6, 2024, 2:16 PM IST

ജാഗ്വാർ ഇലക്ട്രിക് എസ്‌യുവിയുടെ ബുക്കിംഗ് സ്വീകരിക്കുന്നത് താൽക്കാലികമായി നിർത്തി, ഇത് ഇന്ത്യയിൽ നിർത്തലാക്കാനുള്ള സാധ്യതയെ കൂടുതൽ സ്ഥിരീകരിക്കുന്നു.  കമ്പനിയുടെ ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് കാർ കൂടിയായിരുന്നു ഇത്. 2021 ലാണ് ഇത് അവതരിപ്പിച്ചത്. ഇത് ഒരു എച്ച്എസ്ഇ വേരിയൻ്റില്‍ മാത്രമാണ് വാഗ്ദാനം ചെയ്തിരുന്നത്. 1.25 കോടി രൂപയായിരുന്നു വില.


ഇന്ത്യൻ വിപണിയിലെ ചില കാറുകൾ അവരുടെ യാത്ര അവസാനിപ്പിക്കുകയാണ്. അടുത്തിടെ, മഹീന്ദ്ര അവരുടെ വെബ്‌സൈറ്റിൽ നിന്നും ഏഴ് സീറ്റർ മസാരോയെ നീക്കം ചെയ്‍തിരുന്നു. ഇന്ത്യൻ വിപണിയിൽ മരാസോയുടെ വിൽപ്പന അവസാനിപ്പിച്ചുകൊണ്ടുള്ള നീക്കമായിരുന്നു ഇതെന്നായിരുന്നു റിപ്പോര്‍ട്ടുകൾ.  ഇപ്പോഴിതാ ജാഗ്വാർ തങ്ങളുടെ ആഡംബര കാർ ഐ-പേസും വെബ്‌സൈറ്റിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ഇന്ത്യൻ വിപണിയിലെ ഈ കാറിൻ്റെ യാത്ര ഒരു പക്ഷേ അവസാനിച്ചിരിക്കുന്നതിന്‍റെ സൂചനയാണിതെന്നാണ് റിപ്പോര്‍ട്ടുകൾ. ജാഗ്വാർ ഇലക്ട്രിക് എസ്‌യുവിയുടെ ബുക്കിംഗ് സ്വീകരിക്കുന്നത് താൽക്കാലികമായി നിർത്തി, ഇത് ഇന്ത്യയിൽ നിർത്തലാക്കാനുള്ള സാധ്യതയെ കൂടുതൽ സ്ഥിരീകരിക്കുന്നു.  കമ്പനിയുടെ ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് കാർ കൂടിയായിരുന്നു ഇത്. 2021 ലാണ് ഇത് അവതരിപ്പിച്ചത്. ഇത് ഒരു എച്ച്എസ്ഇ വേരിയൻ്റില്‍ മാത്രമാണ് വാഗ്ദാനം ചെയ്തിരുന്നത്. 1.25 കോടി രൂപയായിരുന്നു ഇതിൻ്റെ വില.

വാഹനത്തിന്‍റെ വിൽപ്പന അവസാനിപ്പിക്കുന്നതിന്‍റെ കാര്ണം വ്യക്തമല്ല. ഈ വർഷം മാർച്ചിൽ, തീപിടുത്ത സാധ്യതയെത്തുടർന്ന് കമ്പനി ഐ-പേസ് ഇവി അമേരിക്കൻ വിപണിയിൽ നിന്നും തിരിച്ചുവിളിച്ചിരുന്നു. അമേരിക്കയിൽ ആദ്യമായിട്ടായിരുന്നു ജാഗ്വാർ ഈ ഇലക്ട്രിക് കാറിന് ഇത്രയും വലിയ തോതിൽ തിരിച്ചുവിളിച്ചത്. നേരത്തെ 2022ൽ ഈ ഇലക്ട്രിക് കാറിൻ്റെ 6,400 യൂണിറ്റുകൾ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് നടപ്പിലാക്കുന്നതിനായി തിരിച്ചുവിളിച്ചിരുന്നു.

Latest Videos

രണ്ട് ഇലക്ട്രിക് മോട്ടോറുകളുമായി ജോടിയാക്കിയ 90kWh ബാറ്ററി പായ്ക്കാണ് ജാഗ്വാർ ഐ-പേസിൻ്റേത്. ഇത് 389 ബിഎച്ച്പി കരുത്തും 696 എൻഎം ടോർക്കും സൃഷ്ടിച്ചു. ഫുൾ ചാർജിൽ 470 കിലോമീറ്റർ (WLTP-റേറ്റഡ്) റേഞ്ച് ഈ മോഡലിൽ കമ്പനി അവകാശപ്പെട്ടു. ഫീച്ചറുകളെക്കുറിച്ച് പറയുകയാണെങ്കിൽ, എൽഇഡി ലൈറ്റിംഗ്, 19 ഇഞ്ച് അലോയ് വീലുകൾ, ഫ്ലഷ് ഫിറ്റിംഗ് ഡോർ ഹാൻഡിലുകൾ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, പവർഡ് ടെയിൽഗേറ്റ്, സറൗണ്ട് വ്യൂ ക്യാമറ, എസി കൺട്രോളുകൾക്കുള്ള ടച്ച്‌സ്‌ക്രീൻ യൂണിറ്റ്, ലെതർ സ്‌പോർട്‌സ് സീറ്റുകൾ തുടങ്ങിയ ഫീച്ചറുകൾ ഉണ്ട്. 

ഈ കാറിൻ്റെ നീളം 4682 മില്ലീമീറ്ററും വീതി 2011 മില്ലീമീറ്ററും ഉയരം 1566 മില്ലീമീറ്ററുമാണ്. ഇതിന് പുറമെ 2990 എംഎം ഗ്രൗണ്ട് ക്ലിയറൻസുമുണ്ട്. 12 നിറങ്ങളിൽ ഈ കാർ ലഭ്യമായിരുന്നു. ഫസി വൈറ്റ്, കാൽഡെറ റെഡ്, സാനറ്റോർണി ബ്ലാക്ക്, യൂലോഗ് വൈറ്റ്, ഇൻഡസ് സിൽവർ, ഫ്രാൻസിസ് റെഡ്, കാസിയം ബ്ലൂ, ബോർസ്കോ ഗ്രേ, ഈഗർ ഗ്രേ, പോർട്ടോഫിനോ ബ്ലൂ, പേൾ ബ്ലാക്ക്, അരൂബ കളർ എന്നിവ ഉൾപ്പെടുന്നു. സാധാരണ എസ്‌യുവിയേക്കാൾ നീളമുള്ളതിനാൽ അകത്ത് മികച്ച ഇടവും ലഭിക്കും. 7 kW സിസ്റ്റം ഉപയോഗിച്ച് പൂർണ്ണമായി ചാർജ് ചെയ്യാൻ 12 മണിക്കൂർ എടുക്കും. .

click me!