സ്‍കൂട്ടറിന്‍റെ ഈ പുതിയ വേരിയൻ്റിൽ മൊബൈൽ ആപ്പ് കണക്റ്റിവിറ്റിയുള്ള നൂതന സ്മാർട്ട് സ്പീഡോമീറ്റർ വരുന്നു. ഇത് റൈഡർമാർക്ക് നിരവധി സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നു.
3KWH ബാറ്ററിയുള്ള ജീറ്റ് X ZE-യുടെ പുതിയ വേരിയൻ്റ് പുറത്തിറക്കി ഇവൂമി. ഈ ഇലക്ട്രിക്ക് സ്‍കൂട്ടറിന് ഒറ്റത്തവണ ചാർജ് ചെയ്താൽ 170 കിലോമീറ്റർ വരെ സഞ്ചരിക്കാൻ സാധക്കും. ഈ സ്കൂട്ടർ 99,999 രൂപയ്ക്ക് ലഭ്യമാണ്. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, തെലങ്കാന, രാജസ്ഥാൻ തുടങ്ങിയ നഗരങ്ങളിലെ ഇവൂമി ഡീലർഷിപ്പുകളിൽ പ്രാദേശിക രജിസ്‌ട്രേഷനോടൊപ്പം ഈ സ്‍കൂട്ടർ ലഭ്യമാകും.
സ്‍കൂട്ടറിന്‍റെ ഈ പുതിയ വേരിയൻ്റിൽ മൊബൈൽ ആപ്പ് കണക്റ്റിവിറ്റിയുള്ള നൂതന സ്മാർട്ട് സ്പീഡോമീറ്റർ വരുന്നു. ഇത് റൈഡർമാർക്ക് നിരവധി സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നു. ടേൺ-ബൈ-ടേൺ നാവിഗേഷൻ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, കോൾ, മെസേജ് അറിയിപ്പുകൾ, ട്രിപ്പ് ഡാറ്റ, എസ്ഒസി അലേർട്ടുകൾ തുടങ്ങിയ ഫീച്ചറുകൾ ഇതിലുണ്ട്. ഇതുകൂടാതെ, ബാറ്ററിയുടെ ചാർജിംഗ് ശതമാനം വിശദാംശങ്ങളും റൈഡർക്ക് ദൃശ്യമാകുമെന്നും കമ്പനി പറയുന്നു.
undefined
ജീറ്റ് X ZE-യുടെ 3 KWH വേരിയൻ്റിന് മൂന്ന് വ്യത്യസ്ത റൈഡിംഗ് മോഡുകൾ ഉണ്ട്. 170 കിലോമീറ്റർ റേഞ്ച് നൽകുന്ന ഇക്കോ മോഡ് ഇതിൽ ലഭ്യമാണ്. നഗര സവാരികൾക്കും ദീർഘദൂര യാത്രകൾക്കും ഈ മോഡ് കൂടുതൽ അനുയോജ്യമാണ്. ഇതുകൂടാതെ, റൈഡർ മോഡും സ്‍കൂട്ടറിൽ ലഭ്യമാണ്. ഇത് 140 കിലോമീറ്റർ പരിധിയുള്ള പ്രതിദിന റൈഡിംഗിന് മികച്ച ഓപ്ഷനാണെന്നും കമ്പനി പറയുന്നു. ഇതുകൂടാതെ, സ്പീഡ് മോഡും സ്‍കൂട്ടറിൽ ഉണ്ട്. അതിൽ നിങ്ങൾക്ക് 130 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാനാകും.
ഈ ഇലക്ട്രിക്ക് സ്കൂട്ടർ 63 KMPH എന്ന പരമാവധി വേഗതയിൽ ഓടും. മികച്ച ടെലിസ്‌കോപ്പിക് സസ്പെൻഷനാണ് ഇതിനുള്ളതെന്നാണ് റിപ്പോര്‍ട്ടുകൾ. നഗര യാത്രയ്ക്ക് അനുയോജ്യമായ ഓപ്ഷനാണ് ഇത്. ഈ സ്‍കൂട്ടറിന്‍റെ ബാറ്ററി അഞ്ച് വർഷത്തെ വാറൻ്റിയോടെയാണ് വരുന്നത്. ഈ വേരിയൻ്റിൻ്റെ ഡെലിവറി ജൂലൈ അവസാനത്തിനും ഓഗസ്റ്റിനും ഇടയിൽ ആരംഭിക്കുമെന്നും കമ്പനി പറയുന്നു.