Kerala Tourism : കേരള ക്രേവിങ്സ്: കേരള ടൂറിസത്തിന് പിന്തുണയുമായി രാജ്യാന്തര വിമാനത്താവളം

By Web Team  |  First Published Feb 2, 2022, 2:26 PM IST

കേരളത്തിന്റെ പ്രകൃതിഭംഗിയും ഭക്ഷണ വൈവിധ്യവും കലാ, സാംസ്കാരിക പെരുമയുമെല്ലാം പ്രചാരണ വിഷയമാക്കുന്നുണ്ട്. 


തിരുവനന്തപുരം: കോവിഡ് വ്യാപനത്തെത്തുടർന്ന് പ്രതിസന്ധിയിലായ കേരള ടൂറിസത്തിനു  സാമൂഹിക മാധ്യമങ്ങൾ വഴി പ്രചാരണ പിന്തുണയുമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം. കേരളത്തിലേക്കു യാത്ര ചെയ്യാൻ സഞ്ചാരികളെ പ്രേരിപ്പിക്കുന്ന കാര്യങ്ങൾ അവതരിപ്പിക്കുന്ന കേരള ക്രേവിങ്സ് എന്ന കാംപയിൻ വഴിയാണ് പ്രചാരണം. കേരളത്തിന്റെ പ്രകൃതിഭംഗിയും ഭക്ഷണ വൈവിധ്യവും കലാ, സാംസ്കാരിക പെരുമയുമെല്ലാം പ്രചാരണ വിഷയമാക്കുന്നുണ്ട്. കൊല്ലം ജില്ലയിലെ മൺറോ തുരുത്ത്, ജഡായു എർത്ത് സെന്റർ, തിരുവനന്തപുരത്തെ വർക്കല, അഞ്ചുതെങ്ങ്‌, ആഴിമല, കോവളം, പൂവാർ, പൊന്മുടി ഉൾപ്പെടെയുള്ള സ്ഥലങ്ങളെക്കുറിച്ചുള്ള പോസ്റ്ററുകൾ ആണ് സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നത്.
 

click me!